fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Little Flower, Poonchola 
Photo
Name:
Little Flower
Place: Poonchola
Status:
Parish
Forane:
Kanjirapuzha
Founded:
1982
Sunday Mass:
07.15 A.M., 09.30 A.M.
Strengh:
140
Belongs To:
   
Vicar / Dir : Fr. Urukuzhiyil Sebin
  Asst.Dir/Vic:
Contact Office :
Poonchola, Palakkad - 678598
Telephone:
04924238324
 
E-Mail:
Website:
 
History of the of Little Flower
 സ്ഥലനാമം
പൂഞ്ചോല എന്ന വാക്കിന് പൂങ്കാവനം എന്നാണർത്ഥം. കാഞ്ഞിരപ്പുഴയോട് ചേർന്നുകിടക്കുന്ന പൂഞ്ചോല പ്രദേശം പേരു പോലെ തന്നെ പ്രകൃതി ദൃശ്യങ്ങളാൽ അനുഗ്രഹീതവും സുന്ദരവുമായ പൂങ്കാവനം തന്നെയാണ്. യാത്രാസൗകര്യങ്ങൾ കുറവാണെങ്കിലും കർഷകരുടെ പറുദീസാ എന്ന് വിശേഷിപ്പിക്കാവുന്ന ഇവിടേയ്ക്ക് ആളുകൾ കുടിയേറിയതിൽ ഒട്ടും അതിശയിക്കാനില്ല. കോട്ടയം ജില്ലയിലെ പാല, കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സുറിയാനി കത്തോലിക്ക കുടുംബങ്ങൾ പൂഞ്ചോല പ്രദേശത്ത് കുടിയേറി പാർത്തതോടെ പൂഞ്ചോലയുടെ കൈ്രസ്തവ ചരിത്രം ആരംഭിച്ചുവെന്ന് പറയാം.
ആദ്യനാളുകൾ
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ദൈവാലയത്തിന്റെ ഭാഗമായിരുന്നു പൂഞ്ചോല. കാഞ്ഞിരപ്പുഴ പള്ളിയിൽ പോകുവാൻ യാത്രാസൗകര്യം ഇല്ലാതിരുന്നതിനാൽ പൂഞ്ചോലയിൽ തന്നെ പളളി വേണമെന്ന് പൂഞ്ചോല വാസികൾ കാഞ്ഞിരപ്പുഴ സെന്റ് തോമസ് പള്ളി വികാരി ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചനെ അറിയിച്ചു. അവരുടെ ന്യായമായ അപേക്ഷ പരിഗണിച്ച് 1976 ആഗസ്റ്റ് 31-ൽ ശ്രീ. മണ്ണൂർ ദേവസ്യയുടെ മക്കൾ ജോസഫ്, തോമസ് എന്നിവരിൽ നിന്നും ഒരേക്കർ മുപ്പത്തി മൂന്നര സെന്റ് സ്ഥലം പൂഞ്ചോലയിൽ പളളിയ്ക്കുവേണ്ടി വാങ്ങിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 138/77 കല്പന പ്രകാരം പ്രസ്തുത സ്ഥലത്ത് ഷെഡ് പണിതീർത്ത് 1977 ആഗസ്റ്റ് 28 മുതൽ ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. ബഹു. ജേക്കബ് പനയ്ക്കലച്ചന്റെ നേതൃത്വത്തിൽ 1981 ജനുവരി 18-ന് വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ പുതിയ പളളിയുടെ പണികൾ ആരംഭിച്ചു. പ്രസ്തുത ദൈവാലയം 1982 ജനുവരി 17-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു. 273/82 കല്പന പ്രകാരം 1982 നവംബർ 1-ാം തീയ്യതി പൂഞ്ചോലയെ സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. 1985 ഏപ്രിൽ 14 മുതൽ 1985 ആഗസ്റ്റ് 1-വരെ വിമലഗിരി പളളി വികാരിയായിരുന്ന ഫാ. ജോസ് എെക്കര സി.എം. അച്ചൻ ഇവിടെയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറിയകുട്ടികൾക്ക് പഠനസൗകര്യാർത്ഥം 1983 മെയ് 15-ന് നേഴ്സറി സ്കൂൾ ആരംഭിച്ചെങ്കിലും പ്രായോഗികബുദ്ധിമുട്ടുമൂലം തുടർന്നു നടത്തുവാൻ കഴിഞ്ഞില്ല.
വളർച്ചയുടെ നാളുകൾ
പൂഞ്ചോല ഇടവകയിലെ സ്ഥിരം വികാരിയായി ആദ്യമായി നിയമിതനാകുന്നത് പാലാ രൂപതാംഗമായ ബഹു. ജോസഫ് പുലവേലി അച്ചനാണ്. രൂപത കാര്യാലയത്തിൽ നിന്ന് 191/86 (9.4.86) കല്പന പ്രകാരം പളളിപറമ്പിൽ പോസ്റ്റോഫിസിന് കെട്ടിടം പണിതുകൊടുത്തതോടെ പൂഞ്ചോല യിൽ പോസ്റ്റോഫീസ് പ്രവർത്തനം ആരംഭിച്ചു. 
ബഹു. ജോർജ് മാളിയേക്കൽ അച്ചന്റെ നേതൃത്വത്തിലാണ് പാരീഷ്ഹാൾ പണിതീർത്തത്. 140/1990 കല്പന പ്രകാരം കുരിശുപള്ളിക്കുവേണ്ടി ഒാടക്കുന്ന് 8-ാം ബ്ലോക്കിൽ മണിമല വീട്ടിൽ വർക്കി ദാനമായി തന്ന 5 സെന്റ് സ്ഥലത്ത് കുരിശുപളളി സ്ഥാപിച്ചു. പളളിയുടെ അനുദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വീടൊന്നുക്ക് ഒരു തെങ്ങ് പളളിക്ക് ദാനമായി നൽകുകയെന്ന പൊതുയോഗ തീരുമാനം ബഹു. അച്ചന്റെ ശ്രമഫലമായി നടപ്പാക്കിയത് ഇന്നും തുടർന്നു പോരുന്നു. ബഹു. ജോസഫ് മഠത്തിപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത വൈദിക മന്ദിരം 1994 ജനുവരി 22-ന് അഭിവന്ദ്യ പിതാവ് വെഞ്ചെിരിച്ചു. 1994 സെപ്തംബർ 8 മുതൽ 1995 ്രെബഫുവരി 4 വരെ അട്ടപ്പാടി താവളം ബോയ്സ് ഹോം ഡയറക്ടരായിരുന്ന ഫാ. ഷാജി പണ്ടാരപ്പറമ്പിലച്ചൻ ശനി, ഞായർ ദിവസങ്ങളിൽ പൂഞ്ചോല പളളിയിൽ വന്ന് വിശുദ്ധകുർബാന അർപ്പിച്ചിരുന്നു.
1995 ്രെബഫുവരി 4 മുതൽ 1996 ആഗസ്റ്റ് 19 വരെ ബഹു. മാത്യു ഇല്ലത്തുപറമ്പിലച്ചനും 1996 ആഗസ്റ്റ് 19 മുതൽ 2000 മെയ് 29 വരെ ബഹു. ജോർജ്ജ് വടക്കേക്കര അച്ചനും ഇടവകയുടെ വളർച്ചയ്ക്കുവേണ്ടി വളരെ അദ്ധ്വാനിച്ചിട്ടുള്ളവരാണ്. 1999 ഏപ്രിൽ 22-ന് ബഹു. ജോർജ് വടക്കേക്കര അച്ചനാണ് ഇടവകയിൽ കുടുംബസമ്മേളനങ്ങൾ ആരംഭിച്ചത.് പളളിയുടെ മുൻവശത്ത് മാതാവിന്റെ ഗ്രോട്ടോയും സ്റ്റേജും നിർമ്മിക്കുവാൻ ബഹു. ജോസഫ് പുത്തൂരച്ചൻ നേതൃത്വം നൽകി. പൂഞ്ചോലയിൽ എസ്.ഡി. മഠം വന്നത് ബഹു. അച്ചന്റെ ശ്രമത്താലാണ്. മാന്തോണി കുരിശടിക്ക് വേണ്ടി 3 സെന്റ് സ്ഥലം മാവറയിൽ അഗസ്റ്റിൻ ദാനമായി നൽകിയത് നന്ദിയോടെ ഒാർക്കുന്നു. 545/2003 (30.12.2003) കല്പന പ്രകാരം സിമിത്തേരി നവീകരിക്കുന്നതിനും സ്ഥിരം കല്ലറകൾ നിർമ്മിക്കുന്നതിനും ആരംഭമിട്ടു. 
ജൂബിലി
ബഹു. റോയ് കിഴക്കേടത്തച്ചന്റെ നേതൃത്വത്തിൽ 2007 ജനുവരി 20-ന് ഇടവകയുടെ രജതജൂബിലി ആഘോഷിച്ചു. രൂപതാ കാര്യാലയത്തിൽ നിന്നുളള 263/2006 കല്പന പ്രകാരം രജതജൂബിലി സ്മാരകമായി മാന്തോണി കുറ്റിയാംമ്പാടത്തുണ്ടായിരുന്ന കുരിശടിയുടെ സ്ഥാനത്ത് മൂന്ന് നിലയിൽ കപ്പേള പണിയുവാൻ അനുവാദം ലഭിച്ചു. പ്രസ്തുത കപ്പേളയുടെ വെഞ്ചെിരിപ്പ് ജൂബിലി നാളിൽ അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. ഇടവകയിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് ദയാനിധി, മരണനിധി, വിവാഹനിധി എന്നിവ രൂപീകരിച്ചിട്ടുണ്ട്. 2009 ്രെബഫുവരി 25 മുതൽ ബഹു. ഫാ. ജോർജ്ജ് എടത്തല വികാരിയായി സേവനമനുഷ്ഠിച്ചു. 320/2009 (5.6.2009) കല്പനപ്രകാരം ഒാടക്കുന്ന് 8-ാം ബ്ലോക്കിലെ, കുരിശ്ശടിയിൽ വി. ഗീവർഗീസിന്റെ രൂപം സ്ഥാപിച്ചു. നിലവിലുള്ള പോസ്റ്റോഫിസ് ഉൾപ്പെടെ നാലുമുറികളുളള കോൺഗ്രീറ്റ് കെട്ടിടം പണിതീർക്കുവാനും കഴിഞ്ഞു. ബഹു. എബിൻ കുളമ്പിലച്ചന്റെ തിരുപ്പട്ടം ഇൗ ദൈവാലയത്തിൽ വെച്ച് 2012 ഡിസംബർ 21-ന് നടത്തപ്പെട്ടു. ബഹു. ജോൺ മൈലംവേലിലച്ചനാണ് ഇൗ ഇടവകയിൽനിന്നുളള ആദ്യത്തെ വൈദികൻ.