fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Antony, Pombra 
Photo
Name:
St. Antony
Place: Pombra
Status:
Parish
Forane:
Ponnamkode
Founded:
1987
Sunday Mass:
10.00 A.M.
Strengh:
69
Belongs To:
   
Vicar / Dir : Fr. Puthookkara John
  Asst.Dir/Vic:
Contact Office :
Pombra, Palakkad - 678595
Telephone:
04662269495
 
E-Mail:
Website:
 
History of the of St. Antony
 സെന്റ് ആന്റണീസ് ചർച്ച് 
പൊമ്പ്ര 
ആദിനാളുകൾ
1950 കളിൽ കാരാകുറുശ്ശി, പൊമ്പ്ര, കൂട്ടിലക്കടവ്, പ്രദേശങ്ങളിലേക്കുളള കൈ്രസ്തവരുടെ കുടിയേറ്റം 1950 കളിൽ ആരംഭിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആദ്യകാലങ്ങളിൽ അദ്ധ്യാത്മിക കാര്യങ്ങൾക്ക് മണ്ണാർക്കാട് ലത്തീൻ പളളിയിലാണ് പോയിരുന്നത്. 1964-ൽ കാരാംകുറുശ്ശിയിൽ ഇടവകപ്പളളി നിലവിൽ വന്നപ്പോൾ പൊമ്പ്രയിലുളളവർ ആ ഇടവകക്കാരായിത്തീർന്നു. എങ്കിലും പൊമ്പ്രയിലുളളവർ തങ്ങൾക്ക് സ്വന്തമായി പളളി വേണമെന്ന ആഗ്രഹം വികാരി ബഹു. സെബാസ്റ്റൃൻ തയ്യിലച്ചനെ ബോധിപ്പിച്ചു. അതുപ്രകാരം 1978-ൽ ഒന്നര ഏക്കർ സ്ഥലം പളളിക്കായി വാങ്ങിച്ചു. ഇക്കാര്യത്തിൽ ബഹു. തയ്യിലച്ചന്റെ സംഭാവ നയും ത്യാഗപൂർണ്ണമായ പ്രവർത്തനവും എന്നുമെന്നും ഒാർമ്മിക്കേണ്ടതാണ്. രൂപതാകാര്യാലയത്തിൽ നിന്ന് 182/80-22.7.1980 കല്പ്പന പ്രകാരം പൊമ്പ്രയിൽ സ്റ്റേഷൻ പളളി ആരംഭിക്കുന്നതിനുളള സാദ്ധ്യതകൾ ആരായുവാൻ ബഹു തയ്യിലച്ചനെ ചുമതലപ്പെടുത്തി. പിന്നീട് 207/82 14.7.1982 ലെ കല്പ്പനപ്രകാരം പൊമ്പ്രയിൽ കുരുശുപളളി പണിയുവാൻ അനുവാദം ലഭിച്ചു. ബഹു. പോൾ കിടങ്ങനച്ചൻ പളളിക്ക് തുടക്കമിട്ടെങ്കിലും സാമ്പത്തിക പരാധീനതകൾ മൂലം. പണികൾ പിന്നേയും നീണ്ടുപോയി ബഹു. തോമസ്സ് വടക്കഞ്ചേരിയച്ചൻ കാരാകുറുശ്ശിയിൽ വികാരിയായിരുന്നപ്പോഴാണ് പണി പൂർത്തിയാക്കിയതും 1987 മാർച്ച് ഒന്നിന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പളളി വെഞ്ചെരിച്ച് ദിവ്യ ബലി അർപ്പിച്ചതും.
പുതിയപള്ളിക്ക് തുടക്കം
1989-ൽ 169/89.18.3.1989 ലെ കല്പ്പനപ്രകാരം ഇൗ കുരിശുപളളിയെ ഇടവകയായി ഉയർത്തി. സ്വന്തമായി ഇടവക വേണമെന്ന ഇടവകാംഗങ്ങളുടെ ചിരകാലാഭിലാഷം സാക്ഷാൽക്കരിക്കപ്പെട്ടു. പള്ളി വന്നതോടെ കൂടുതൽ വിട്ടുകാർ ഇടവകാതിർത്തിക്കുളളിൽ താമസമാക്കി. നിലവിലുള്ള കുരിശുപളളിയിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. മാത്രമല്ല ജനങ്ങൾക്ക് കുറച്ചൂകൂടെ സൗകര്യപ്രദമായ സ്ഥലത്ത് പളളി സ്ഥാപിച്ചാൽ കൊള്ളാമെന്ന അഭിപ്രായം പ്രബലമായി..50/17.5.90 ലെ കല്പ്പനപ്രകാരം ആദ്യം വാങ്ങിയ സ്ഥല ത്തുന്നിന്ന് 1 ഏക്കർ സ്ഥലം വിറ്റുകിട്ടുന്ന സംഖ്യകൊണ്ട് പുതിയസ്ഥലം വാങ്ങിക്കുവാൻ അനുവാദം ലഭിച്ചു. അത് പ്രകാരം കാരാകുറുശ്ശി. പൊമ്പ്ര റോഡിന്റെ വലതുഭാഗത്തായി സ്ഥലം വിറ്റുകിട്ടിയ സംഖൃയും ഇടവകക്കാരുടെ സംഭാവനയും ചേർത്ത് 1 ഏക്കർ 3 സെന്റ് സ്ഥലം വാങ്ങിച്ചു. അതിൽ പുതിയ പളളിക്കും സെമിത്തേരിക്കും ആവശ്യമായ ക്രമീകരണം വികാരി ബഹു. ജോൺ കിഴക്കരക്കാട്ടച്ചൻ ദീർഘ വീക്ഷണത്തോടെ രൂപകല്പ്പന ചെയ്തു. 1992 മാർച്ച് 14-ന് ആണ് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പുതിയ പളളിയുടെ തറക്കല്ലിട്ടത്. 
ബഹു. ജോൺസനച്ചന്റെ പിൻഗാമിയായ ബഹു. മാത്യൂ പ്ലാത്തോട്ടമച്ചൻ രൂപത കാര്യാലയത്തിൽനിന്ന് 149/13.3.92 കല്പ്പന പ്രകാരം ജനങ്ങളെ സംഘടിപ്പിച്ച് പുതിയ പളളിയുടെ പണികൾ പൂർത്തിയാക്കി. 1994 ഡിസംബർ 17-ന് പ്രസ്തുത പളളി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കൂദാശ ചെയ്ത് ബലി അർപ്പിച്ചു. 103/ 23.6.96 കല്പ്പനപ്രകാരം പഴയ പളളി പൊളിച്ചുമാറ്റുകയും ചെയ്തു. ബഹു. സോജി മുണ്ടുപാലത്തച്ചന്റെ അശ്രാന്ത പരിശ്രമത്താൽ 529/5.12.2003 ലെ അനുവാദ പ്രകാരം കപ്പേള പണിയുവാൻ പദ്ധതി തയ്യാറാക്കുകയും ബഹു. ആന്റോ അരിക്കാട്ടച്ചൻ പ്രസ്തുത കപ്പേളക്ക് തറക്കല്ലിടുകയും 2005 ജനുവരി 9-ന് അഭിവന്ദ്യ മനത്തോടത്ത് പിതാവ് കപ്പേള വെഞ്ചെരിക്കുകയും ചെയ്തു. 
പാരീഷ്ഹാൾ
ഇടവക വലുതായതോടെ ആവശ്യങ്ങളും വർദ്ധിച്ചു. പാരിഷ് ഹോളും വൈദികമന്ദിരവും അനിവാര്യമായി അനുഭവപ്പെട്ടു. അതുപ്രകാരം രൂപതാ കാര്യാലയത്തിൽ നിന്ന് 344/2007 അനുവാദം ലഭിച്ചു. 2007 സെപ്റ്റംബർ എട്ടിന് അഭിവന്ദ്യ പിതാവ് പാരീഷ് ഹാളിന്ന് തറക്കല്ലിട്ടു. വികാരി ബഹു. ആന്റോ തയ്ക്കാട്ടിലച്ചന്റെ സ്ഥിരോത്സാഹത്തിലും ജനങ്ങളുടെ നിർലോഭ സഹകരണത്താലും ഇൗ വലിയ ഉദ്യമം വിജയിച്ചു. പാരീഷ് ഹാളിന് മുകളിൽ പണി തീർന്ന വൈദികമന്ദിരം 2010 ജനുവരി 30-ന് അഭിവന്ദ്യ പിതാവ് ആശിർവദിച്ചു. ഇൗ കാലയളവിൽ അസി. വികാരിയായിരുന്ന ബഹു. ബിജു. മുരിങ്ങാക്കുടിയിൽ അച്ചന്റെ സേവനങ്ങൾ വളരെ വലുതായിരുന്നു. ഫാ. ഷിജു ആവണ്ണൂർ പ്രോ വികാരിയായി ഇവിടെ നിയമിതനായി. ബഹു. ആന്റോ തൈക്കാട്ടിലച്ചന്റെയും ബഹു. ഷിജുആവണ്ണൂരച്ചന്റെയും സ്ഥലമാറ്റത്തെ തുടർന്ന് ഫാ. ബിജു മുരിങ്ങകുടിയൽ പൊമ്പ്രയുടെ വികാരിയായി ചാർജ്ജെടുത്തു. 
രജതജൂബിലി
ഇടവകയുടെ രജതജൂബിലിയോടനുബന്ധിച്ച് പളളിയുടെ മദ്ബഹാ ടൈൽസിടുകയും പളളിക്ക് പാനലിംഗും സീലിംഗും നടത്തി മനോഹരമാക്കുകയും ചെയ്തു. ജൂബലി സ്മാരകമായി പള്ളിക്കുമുമ്പിൽ ഒരു കുരിശ്ശടി സ്ഥാപിച്ചു. 2011 ഫിബ്രുവരി 20-ന് അഭിവന്ദ്യ പിതാവിന്റെ ജൂബിലി ബലി അർപ്പിച്ചു. ബഹു. വടക്കുഞ്ചേരിയച്ചൻ 1912-ൽ വികാരിയായി ചാർജ്ജെടുത്തു. പളളിമുറിയൂടെ മുകളിൽ ഷീറ്റിട്ട് സൗകര്യപ്രദമാക്കി. സെമിത്തേരിയിൽ ചാപ്പലും കല്ലറകളും നിർമ്മിച്ചു. ആറ് കുടുംബയൂണിറ്റുകളും കുടുംബ സമ്മേളനങ്ങളും സജ്ജിവമാക്കി. ഇൗ കാലഘട്ടത്തിൽ തന്നെ ഇടവക മദ്ധ്യസ്ഥനായ വി. അന്തോനിസിന്റെ തിരുശേഷിപ്പ് പളളിയിൽ സ്ഥാപിച്ചു, 1994 മുതൽ ഡി. എസ.് റ്റി. സന്ന്യാസിനി സമൂഹം ഇൗ ഇടവകയിൽ പ്രവർത്തനം ആരംഭിച്ചു. അജപാലനശുശ്രൂഷയിൽ ബഹു. സഹോദരിമാരുടെ സേവനം വളരെ പ്രശംസനിയമാണ്. നല്ല രീരിതിയിൽ പ്രവർത്തിക്കുന്ന ഒരു നഴ്സറി സ്ക്കൂളും സിസ്റ്റർമാർ നടത്തുന്നുണ്ട്.