fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Antony, Paruthikkad 
Photo
Name:
St.Antony
Place: Paruthikkad
Status:
Parish
Forane:
Thathamangalam
Founded:
1986
Sunday Mass:
07.15 A.M.
Strengh:
33
Belongs To:
   
Vicar / Dir : Fr. Cheeran Femin
  Asst.Dir/Vic:
Contact Office :
Govindhapuram, Palakkad - 678507
Telephone:
 
E-Mail:
Website:
 
History of the of St.Antony
 സെന്റ് ആന്റണീസ് പള്ളി
പരുത്തിക്കാട്
സ്ഥലനാമം
ആദ്യകാലം മുതൽക്കുതന്നെ പാലക്കാട് കൈത്തറികൾ സുലഭമായിരുന്നു. ഇവിടെ പരുത്തികൃഷി കാടുപോലെ നിറഞ്ഞ് നിന്നിരുന്നു സ്ഥലത്തിന് പരുത്തിക്കാട് എന്നു പേര് ലഭിച്ചു. 
ആദ്യനാളുകൾ
Old Church

കൊല്ലങ്കോട് ഇടവകയിൽപ്പെട്ട പരുത്തിക്കാട് പ്രദേശത്തുള്ളവർക്ക് ആരാധനക്ക് കൊല്ലങ്കോട് എത്തിച്ചേരുക പ്രയാസമായിരുന്നു. 1984-ൽ വികാരി ബഹു. സെബാസ്റ്റ്യൻ വാരിക്കാട്ട് അച്ചൻ ഇക്കാര്യം ഇടവക യോഗത്തിൽ അവതരിപ്പിച്ചു. പരുത്തിക്കാട് ഭാഗത്ത് പളളി വേണമെന്ന കാര്യം യോഗം തീരുമാനിച്ചു. ശ്രീ. ചിറമേൽ കുര്യൻ തോമസ് അര ഏക്കർ സ്ഥലം പളളിക്ക് ദാനമായി നൽകി. രൂപതാ കാര്യാലയത്തിൽ നിന്ന് 250/5.9.84 കല്പ്പന പ്രകാരം പളളി പണിയുവാൻ അനുവാദം ലഭിച്ചു. ബഹു. വാരിക്കാട്ടച്ചന്റെ ധീരമായ നേതൃത്വത്തിൽ പണി പൂർത്തിയായ പളളി 1986 ജനുവരി 19-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചരിച്ച് ദിവ്യബലി അർപ്പിച്ചു. 264/86 കല്പ്പന പ്രകാരം 1986 ജൂൺ 24-മുതൽ ഇൗ പളളിയെ ഇടവകയാക്കി ഉയർത്തി. 2001-ൽ ഹോളി ഫാമിലി സന്ന്യാസിനി സമൂഹം ഇടവകാതിർത്തിക്കുള്ളിൽ തങ്ങളുടെ സന്ന്യാസ ഭവനം ആരംഭിച്ചു. ഇടവകയുടെ ആത്മീയ വളർച്ചയിൽ അവർ നിസ്തുല പങ്ക് വഹിക്കുന്നുണ്ട്. 2002-ൽ ഇടവകാതിർത്തിക്കുള്ളിൽ സ്ഥാപിതമായ മലബാർ മിഷനറി ബ്രദേഴ്സ് ബുദ്ധിമാന്ദ്യം സംഭവിച്ചവർക്ക് വേണ്ടി നടത്തുന്ന "പാദുവാ' സെന്റർ ഇടവകാംഗങ്ങൾക്ക് ജീവിതത്തിന്റെ മറ്റൊരു വശം കാണുവാൻ പ്രേരണ നൽകും. ഇടവകയോട് ചേർന്ന് സമൂഹത്തിലെ അവഗണിക്കപ്പെട്ടവർക്ക് പുതുജീവൻ നൽകുവാനും അവർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ബഹു. ബിജു പ്ലാത്തോട്ടത്തിലച്ചന്റെ കാലത്ത് പളളിയോട് ചേർന്ന് വൈദിക മന്ദിരം പണികഴിപ്പിക്കുകയും 2007 ജൂലൈ 8-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. പളളിയോട് ചേർന്നുളള സെമിത്തേരി പരുത്തിക്കാട്, കൊല്ലങ്കോട് പള്ളികൾക്ക് പൊതുവായിട്ടുളളതാണ്. 1988 ജൂൺ 12-ന് ആയിരുന്നു സെമിത്തേരിയുടെ വെഞ്ചെരിപ്പ്. 
രജതജൂബിലി
ബഹു. ജോയ്സൻ ആക്കപ്പറമ്പിലച്ചന്റെ നേതൃത്വത്തിൽ ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് ഉതകുന്ന പല കർമ്മപദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. 2011 ഒക്ടോബർ 10 ഇടവകയുടെ രജത ജൂബിലിക്ക് മോൺ ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ തിരി തെളിച്ച് തുടക്കം കുറിച്ചു. 160/5 (05.05.2011) കല്പ്പന പ്രകാരം ബഹു. ജോയ്സനച്ചന്റെ നേതൃത്വത്തിൽ ജൂബിലി സ്മാരകമെന്നോണം പളളിക്ക് വലുപ്പംകൂട്ടി മുഖവാരം ഉയർത്തിപണിതു. 2012 ഏപ്രിൽ 14-ന് പുതുക്കിപണിത പളളി അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും രജതജൂബിലി ആഘോഷിക്കുകയും ചെയ്തു.