fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. John Maria Vianney, Palampatta 
Photo
Name:
St. John Maria Vianney
Place: Palampatta
Status:
Parish
Forane:
Kanjirapuzha
Founded:
2009
Sunday Mass:
Strengh:
Belongs To:
   
Vicar / Dir : Fr. Kallingal Biju
  Asst.Dir/Vic:
Contact Office :
Viyyakurussi, Kanirapuzha - 678593
Telephone:
 
E-Mail:
Website:
 
History of the of St. John Maria Vianney
 സെന്റ് ജോൺ മരിയ വിയാനി ചർച്ച്
പാലാംപറ്റ
കാഞ്ഞിരപ്പുഴ ഇടവകയുടെ ഭാഗമായ പാലാംപറ്റയിലുള്ളവർക്ക് ഇടവകപ്പളളിയിൽ വി. കുർബാനയ്ക്ക് വരുവാൻ ദൂരം കൂടുതലായതിനാൽ പാലാംപറ്റയിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ വലിയ ആഗ്രഹമായിരുന്നു അവിടെ ഒരു ദൈവാലയം എന്നത്. 2006-ൽ തന്നെ പുതിയ പള്ളിയെ കുറിച്ചുള്ള ആലോചനകൾ പല തുറകളിൽ നടന്നുവെങ്കിലും 2006-ൽ കാഞ്ഞിരപ്പുഴ പളളി പുതുക്കി പണി ആരംഭിച്ചതിനാൽ പാലാംപറ്റ പ്രദേശത്ത് പളളിക്ക് സ്ഥലം വാങ്ങുകയെന്നത് പ്രായോഗികമല്ലാതെ വന്നു. എങ്കിലും ഉചിതമായ സ്ഥലം കണ്ടെത്തുവാൻ ശ്രീ. സുരേഷ് മണ്ണൂരാംപറമ്പിലിനെ ചുമതലപ്പെടുത്തി.
ദൈവപരിപാലനയെന്ന് പറയട്ടെ 16 സെന്റ് സ്ഥലം അവിടെ കണ്ടെത്തുവാൻ കഴിഞ്ഞു. സ്ഥലം വാങ്ങാനും പളളി പണിയാനും രൂപതയിൽ നിന്ന് സഹായവും ലഭിച്ചു. പൊതുയോഗത്തിന്റെ അനുമതിയോടെ പാലാംപറ്റ ഭാഗത്തുളളവരെ ചേർത്ത് പളളിപ്പണി കമ്മിറ്റി രൂപീകരിച്ച് പണികൾ ആരംഭിച്ചു.
2009 മെയ് 31-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പളളിയുടെ ശിലാ സ്ഥാപന കർമ്മം നടത്തി. ശ്രീ. കുര്യാച്ചൻ ഒാലിക്കലിന്റെ മേൽനോട്ടത്തിൽ പണികൾ പുരോഗമിച്ചു. ഫൊറോന പളളിയുടെ വെഞ്ചെരിപ്പും സുവർണ്ണ ജൂബിലി ആഘോഷവും കഴിഞ്ഞപ്പോൾ, മാതൃ ഇടവകയിൽ നിന്ന് പാലാംപറ്റ പളളിയ്ക്ക് ഉപയുക്തമായ സാധനങ്ങളും പണവും ലഭിക്കുകയുണ്ടായി. ഇടവകാംഗങ്ങളും ഇൗ സാഹചര്യത്തിൽ ആത്മാർത്ഥമായി സഹകരിച്ചു. 
വൈദിക വർഷത്തിന്റെയും കാഞ്ഞിരപ്പുഴ ഫൊറോന പളളിയുടെ സുവർണ്ണ ജൂബിലിയുടെയും സ്മാരകമായി 2010 ആഗസ്റ്റ് 8-ന് അഭിവന്ദ്യ പിതാവ് സെന്റ് ജോൺ മരിയ വിയാനി പ്രയർ ഹാൾ വെഞ്ചെരിക്കുകയും പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധന്റെ നാമത്തിൽ പാലക്കാടു രൂപതയിലെ ആദ്യത്തെ ദൈവാലയമാണിത്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഇവിടെ വി.കുർബാന അർപ്പിക്കുന്നുണ്ട്. ഇൗ ദൈവാലയം ഇന്നാട്ടുകാരുടെ പ്രകാശഗോപുരമായി ഉയർന്നു നില്ക്കുന്നുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കാലക്രമത്തിൽ ഇതൊരു സജീവ ഇടവകയാകുമെന്നതിൽ ആർക്കും സംശയമില്ല. ഇടവകമദ്ധ്യസ്ഥന്റെ തിരുനാൾ (ആഗസ്റ്റ് 4) അനുബന്ധിച്ച് ഒമ്പത് ദിവസങ്ങളിൽ ആഘോഷമായ കുർബാനയും നൊവേനയും നടത്തപ്പെടുന്നു.