fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Nithyasahaya Matha, Palakkad Town 
Photo
Name:
Nithyasahaya Matha
Place: Palakkad Town
Status:
Parish
Forane:
Palakkad
Founded:
1989
Sunday Mass:
06.30 AM, 09.00 AM, 05.30 PM
Strengh:
245
Belongs To:
   
Vicar / Dir : Fr. Ettonnil Gilbert
  Asst.Dir/Vic:
Contact Office :
Coimbatore Road, Palakkad - 678001
Telephone:
04912546599
 
E-Mail:
Website:
 
History of the of Nithyasahaya Matha
 നിത്യസഹായമാത ടൗൺ പള്ളി
പാലക്കാട് 
സ്ഥലനാമം 
1756-ൽ ഹൈദരാലി പടുത്തുടർത്തിയ കോട്ടയും പ്രകൃതി അനുഗ്രഹിച്ചു നൽകിയ പനകളുമാണ് പുറംനാട്ടിൽനിന്ന് പാലക്കാടിനെ അറിയാനുളള ചിഹ്നങ്ങൾ. പാലക്കാട് കോട്ട "ടിപ്പൂസുൽത്താന്റെ കോട്ട' എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഏതാനും സർക്കാർ ഒാഫിസുകൾ കോട്ടക്കകത്ത് പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് സ്ഥലനാമോൽപ്പത്തിയെക്കുറിച്ചുളള അഭിപ്രായങ്ങൾ ആമുഖത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റിന്റെ അടുത്താണ് നിത്യസഹായമാത ടൗൺ പള്ളി സ്ഥിതിചെയ്യുന്നത്. 
ആദ്യനാളുകൾ
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിന്റെ ഭാഗമായിരുന്നു ഇൗ പ്രദേശം. എന്നാൽ ടൗൺ പ്രദേശത്തുളളവർ സൗകര്യാർത്ഥം കുർബാനയിൽ സംബന്ധിക്കാൻ സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ ലത്തീൻ പള്ളിയിൽ (ഇപ്പോഴത്തെ സുൽത്താൻപേട്ട രൂപതാ കത്തീഡ്രൽ) ആണ് സാധാരണ പോയിരുന്നത്. അതിനാൽ ഞായറാഴ്ചകളിൽ വൈകിട്ട് കുട്ടികൾക്ക് വേദപാഠ ക്ലാസ്സുകളും തുടർന്ന് സീറോ മലബാർ കുർബാനയും സുൽത്താൻപേട്ട പളളിയിൽ അർപ്പിച്ചിരുന്നു. കർമ്മലീത്ത സന്യാസിനികളുടെ നേതൃത്വത്തിലായിരുന്നു മതപഠനക്ലാസ്സുകൾ. ഇൗ സംവിധാനങ്ങൾ കൊണ്ടൊന്നും ഇടവകയുടേതായ അജപാലനശുശ്രൂഷകൾ കാര്യക്ഷമമായിരുന്നില്ല. 
സ്വന്തം സ്ഥലവും പളളിയും
പാലക്കാട് ടൗൺഭാഗത്ത് പള്ളിവേണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യവും ആഗ്രഹവും. ഇതിനു വേണ്ടുയുള്ള ജനങ്ങളുടെ നിവേദനം അഭിവന്ദ്യ ഇരിമ്പൻ പിതാവ് അനുഭാവത്തോടെ ശ്രവിക്കുകയും അനുവദിക്കുകയും ചെയ്തു. കത്തീഡ്രൽ വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചന്റെ നേതൃത്വത്തിൽ രൂപതയിൽ നിന്നും ലഭിച്ച 25,000 രൂപ മുടക്കി 1982 ജനുവരി 13-ന് രജി. നമ്പർ 155 പ്രകാരം 25 സെന്റ് സ്ഥലം വാങ്ങിച്ചു. പളളി പണിയുവാനുളള അനുവാദത്തിനായി മുനിസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇൗ പ്രദേശം ഇന്റസ്ട്രിയൽ പ്രദേശമാണെന്ന കാരണത്താൽ അനുവാദം ലഭിച്ചില്ല. 1988-ൽ നിയമക്കുരുക്കുകളിൽ നിന്ന് വിടുതൽ കിട്ടി അപേക്ഷ അംഗീകരിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 178/88 (22.03.1988) അനുവാദത്തോടെ ബഹു. പോൾ തൊട്ട്യാനച്ചന്റെ മേൽനോട്ടത്തിൽ പണിതീർത്ത ദൈവാലയം 1989 ജൂൺ 4-ന് അഭിവന്ദ്യ മാർ ജോസഫ് ഇരുമ്പൻ പിതാവ് കൂദാശ ചെയ്ത് ബലിയർപ്പിച്ചു. കത്തീഡ്രലിന്റെ സ്റ്റേഷൻ പള്ളിയായി ഇൗ ഇടവക തുടർന്നു പോന്നു. പള്ളിയോട് ചേർന്നു കിടക്കുന്ന 48 സെന്റ് സ്ഥലം, അഞ്ച് രജിസ്ട്രേഷനിലൂടെ പലപ്പോഴായി വാങ്ങാൻ കഴിഞ്ഞു. 1990-ൽ ബഹു. മംഗലനച്ചൻ വികാരി ആയിരുന്നപ്പോൾ ഭക്തസംഘടനകൾ ആരംഭിച്ചു. 1990 മെയ് 6-നായിരുന്നു ആദ്യത്തെ ഇടവകതിരുനാൾ. 
വൈദികമന്ദിരം 
ബഹു. ജോസ് പി.ചിറ്റിലപ്പിള്ളി അച്ചന്റെ മേൽനോട്ടത്തിൽ വൈദിക മന്ദിരത്തിന്റെ താഴത്തെ നില പണിതീർത്തു. ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചനാണ് ഇവിടെ സ്ഥിരതാമസമാക്കിയ ആദ്യത്തെ വികാരി. മതബോധന ക്ലാസുകൾ നടത്താൻ അച്ചൻ വൈദികമന്ദിരത്തിന്റെ രണ്ടാം നില പണി കഴിപ്പിച്ചു. ദൈവാലയം കുറച്ചുകൂടെ സൗകര്യപ്രദമാക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങിവെച്ചു. 1/2002 ലെ കല്പനപ്രകാരം 2002 ജനുവരി 15-ന് ഇൗ പള്ളി നിയത അതിർത്തികളോടുകൂടിയ സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. 
പുതുക്കിയ ദൈവാലയം
2002 ജനുവരി 28-ന് ബഹു. ജോൺസൺ വീപ്പാട്ടുപറമ്പിലച്ചൻ വികാരിയായി ചാർജ്ജെടുത്തു. ബഹു. അച്ചന്റെ നേതൃത്വത്തിൽ 525/2002 കല്പനപ്രകാരം പള്ളിയുടെ വിപുലീകരണ പണികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. പുതുക്കിപണിത പള്ളിയുടെ വെഞ്ചരിപ്പുകർമ്മം 2003 മെയ് ഒന്നാം തീയതി അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് നിർവഹിച്ചു. 2006 മുതൽ 2010 വരെ ബഹു. ഡേവിസ് ചക്കുംപീടിക അച്ചൻ വികാരിയായിരുന്നപ്പോൾ ഇടവകയുടെ സ്നേഹകൂട്ടായ്മ വർദ്ധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തി.
സെമിത്തേരി
2010 മുതൽ ബഹു. പോൾ തോട്ട്യാൻ അച്ചനാണ് വികാരിയായി സേവനം ചെയ്തത്. ഇടവകയ്ക്ക് പാരിഷ്ഹാളും സെമിത്തേരിയും അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ബഹു. വികാരിയച്ചനും ഇടവകാംഗങ്ങളും അതിന്റെ സാക്ഷാത്കാരത്തിനുളള തീവ്ര പരിശ്രമത്തിലാണ് ഇപ്പോൾ. രൂപതയിൽ നിന്ന് 374/2011, 375/2011 എന്നീ കല്പനപ്രകാരം പാരിഷ് ഹാളും സെമിത്തേരിയും നിർമ്മിക്കാനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്. പാലക്കാട് ഫൊറോനയിലെ ഇൗ പളളിയും ചന്ദ്രനഗർ, യാക്കര, കൊടുവായുർ എന്നിവിടങ്ങളിലെ പള്ളികളും ചേർന്ന് സെമിത്തേരിക്കുവേണ്ടി യാക്കരയിൽ വാങ്ങിയ സ്ഥലത്ത് സെമിത്തേരിയ്ക്കുള്ള ഒൗദ്യോഗിക അനുവാദത്തിനുളള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 
രജതജൂബിലി
2014 മാർച്ച് 2-ാം തീയ്യതി ദൈവാലയത്തിന്റെ രജത ജൂബിലി ആർഭാടങ്ങളില്ലാതെ വളരെ സമുചിതമായി ആഘോഷിച്ചു. ഇടവകാംഗങ്ങളുടെ വരിസംഖ്യയും സംഭാവനയും നേർച്ചയുമാണ് പള്ളിയുടെ ദൈനംദിനകാര്യങ്ങൾക്കുള്ള വരുമാന മാർഗ്ഗങ്ങൾ. ഇടവകക്കാരിൽ പ്രധാനമായും കച്ചവടക്കാരും പലവിധ ജോലിക്കാരുമാണ്. മാങ്കാവ് കേന്ദ്രമാക്കി എയ്ഡ്സ് രോഗികളെ ഉദ്ധരിക്കുവാൻ ക്ലാരസഹോദരിമാർ കുറച്ചുനാൾ ചെയ്ത സേവനം വളരെ പേർക്ക് ആശ്വാസമാണ്. അജപാലന ശുശ്രൂഷയിൽ ബഹു. സിസ്റ്റേഴ്സിന്റെ സഹായം നന്ദിയോടെ സ്മരിക്കുന്നു.