fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Holy Cross, Padur 
Photo
Name:
Holy Cross
Place: Padur
Status:
Parish
Forane:
Vadakkenchery
Founded:
1984
Sunday Mass:
04.00 P.M.
Strengh:
17
Belongs To:
   
Vicar / Dir : Fr. Ponkattil Binu
  Asst.Dir/Vic:
Contact Office :
Thennalipuram, Palakkad - 678682
Telephone:
 
E-Mail:
Website:
 
History of the of Holy Cross
 ഹോളി ക്രോസ്സ് പള്ളി
പാടൂർ
പാടൂർ,തെന്നിലാപുരം പ്രദേശങ്ങളിലായി വസിക്കുന്ന സുറിയാനി കത്തോലിക്കർ വടക്കഞ്ചേരി, ആലത്തൂർ പള്ളികളിലാണ് ആദ്ധ്യാത്മിക കാര്യങ്ങൾക്ക് പോയിരുന്നത്. ഇവർക്ക് വേണ്ടി പളളി നിർമ്മിക്കാനുള്ള ഉദ്യമം ആരംഭിച്ചത് ആലത്തൂർ പള്ളി വികാരിയായിരുന്ന ബഹു. ജോർജ്ജ് ചിറമ്മേൽ അച്ചനാണ്. അന്നുണ്ടായിരുന്ന ഒൻപത് കുടുംബങ്ങൾ ചേർന്ന് വാങ്ങിയ 1.21 ഏക്കർ സ്ഥലത്ത് ഹോളി ക്രോസ് നാമധേയത്തിലുളള ദൈവാലയം 1984 മെയ് 13-ാം തീയതി അഭിവന്ദ്യ മാർ ജോസഫ് ഇരുമ്പൻ പിതാവ് വെഞ്ചരിച്ചു. 
ആലത്തൂർ, വടക്കഞ്ചേരി ഇടവകവികാരിമാരുടെ നേതൃത്വത്തിൽ മാറിമാറി നടത്തപ്പെട്ടിരുന്ന പള്ളിയിൽ ബഹുമാനപ്പെട്ട ഡേവിസ് തറയിൽ അച്ചൻ വികാരി ആയിരിക്കുമ്പോൾ 35 സെന്റ് സ്ഥലം പള്ളിയുടെ മുൻഭാഗത്ത് വാങ്ങി അവിടെ മനോഹരമായ ഒരു സെമിത്തേരി സ്ഥാപിച്ചു. ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചൻ വികാരി ആയിരുന്ന സമയത്ത് വീണ്ടും 1.95 ഏക്കർ സ്ഥലം കൂടി വാങ്ങിയതോടെ ഇന്ന് ആകെ 3.51 ഏക്കർ സ്ഥലം പള്ളിക്ക് സ്വന്തമായിട്ടുണ്ട്. ബഹു. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അച്ചൻ വികാരി ആയിരിക്കുമ്പോൾ 10.06.2007 ൽ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവഹിച്ചു. ശ്രീ. തോമസ് തുണിയമ്പ്രാൽ കൺവീനറായും ശ്രീ. ജോസ് തീക്കുന്നത്ത്, ശ്രീ. ജോണി വെട്ടിക്കുഴി എന്നിവർ കൈക്കാരന്മാരായും ഉള്ള കമ്മറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച മനോഹരമായ ദൈവാലയം 2009 ്രെബഫുവരി 19-ാം തീയതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് കൂദാശചെയ്തു. 2009 മെയ് 17-ാം തീയതി സിൽവർ ജൂബിലി ആഘോഷിച്ചു. 14/2013 കല്പന പ്രകാരം സെമിത്തേരി നവീകരിച്ച് മനോഹരമാക്കുകയും 25.05.2013 ൽ അഭിവന്ദ്യ മനത്തോടത്ത് പിതാവ് സെമിത്തേരി ആശീവാദിക്കുകയും ചെയ്തു. ഇടവകയിൽ ഇന്ന് ആകെ 16 കുടുംബങ്ങളാണ് ഉള്ളത്.