fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph Forane, Ottapalam 
Photo
Name:
St.Joseph Forane
Place: Ottapalam
Status:
Parish
Forane:
Ottapalam
Founded:
1979
Sunday Mass:
07.15 A.M., 09.30 A.M.
Strengh:
140
Belongs To:
   
Vicar / Dir : Fr. Vazheparambil Sunny
  Asst.Dir/Vic:
Contact Office :
Thottakkara, Palakkad - 679102
Telephone:
04662247430
 
E-Mail:
Website:
 
History of the of St.Joseph Forane
ഒറ്റപ്പാലം ഫൊറോന 
ആമുഖം
പാലക്കാടിന് 32 കിലോമീറ്റർ പടിഞ്ഞാറാണ് വള്ളുവനാട്ടിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഒറ്റപ്പാലം സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന് പാലക്കാടുനിന്ന് പൊന്നാനിയിലേക്ക് പട നയിക്കുവാൻ നിർമ്മിച്ച ടിപ്പുസുൽത്താൻ റോഡ് ഇന്നും ഗതകാലസ്മരണ നിലനിർത്തുന്നതായി കാണാം. 1862-ൽ പാലക്കാട് ഷൊർണ്ണൂർ റെയിൽവേ ലൈനും തുടർന്ന് ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷനും വന്നതോടെ ബ്രട്ടീഷ് ആധിപത്യത്തിനെതിരെ മഹാത്മാഗാന്ധി നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഹിന്ദു മുസ്ലീങ്ങളെ ഒരുപോലെ സമരരംഗത്തേക്കിറക്കിയ സംഭവം വളരെ പ്രസിദ്ധമാണ്. റയിൽവേ സ്റ്റേഷനടുത്തുള്ള വിശാലമായ വയലിലായിരുന്നു സമ്മേളനം. 1942 ആഗസ്റ്റ് 9 ക്വിറ്റിഇന്ത്യാ ദിനത്തിൽ ഒറ്റപ്പാലം ഹൈസ്ക്കൂളിൽ പഠിപ്പുമുടക്കിയ വിദ്യാർത്ഥികളെ പോലീസ് ഭീകരമായി മർദ്ദിച്ചു. മുൻ രാഷ്ട്രപതി ശ്രീ. കെ. ആർ. നാരായണൻ രണ്ട് പ്രാവശ്യം മത്സരിച്ച് ജയിച്ച സ്ഥലമാണ് അന്നത്തെ ഒറ്റപ്പാലം മണ്ഡലം. ഇവിടത്തെ ജനങ്ങളുടെ പക്വതയും ഉയർന്ന രാഷ്ട്രീയ ബോധവും എടുത്തുപറയത്തക്കതാണ്.(രള. പാലക്കാട് ഡയറി ു.26) വളളുവനാട് സംസ്കാരത്തിന്റെ സുപ്രധാന സ്ഥാനമാണല്ലോ ഒറ്റപ്പാലം. ഒറ്റപ്പാലം താലുക്ക് എന്ന പേര് ഉപയോഗത്തിൽ വന്നതോടെ വളളുവനാട് എന്നത് അപ്രത്യക്ഷമായി. ബ്രിട്ടീഷുകാരുടെ വരവോടെയാണ് കൈ്രസ്തവർ ഇവിടെ താമസമാക്കിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആദ്യമായി മുന്നോട്ടുവന്നത് കോഴിക്കോട് ലത്തീൻ രൂപതയിലെ അപ്പസ്തോലിക് കാർമൽ എന്ന സന്യാസ സമൂഹമായിരുന്നു. അവർ ഒറ്റപ്പാലത്ത് പെൺകുട്ടികൾക്കായി വിദ്യാലയം സ്ഥാപിച്ചു. പിന്നീട് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളും ആരംഭിച്ചു. നിലവിലുണ്ടായിരുന്ന ഘടച (ലക്ഷ്മി ശങ്കരനാരായണൻ) സ്ക്കൂൾ വാങ്ങിക്കുകയാണുണ്ടായത്. 
1979 ലാണ് ഇവിടെ കത്തോലിക്ക ഇടവക പള്ളി ആരംഭിക്കുന്നത്. 2003 മാർച്ച് 19-ന് ആയിരുന്നു ഫൊറോന പ്രഖ്യാപനം. ബഹു. തോമസ് വടക്കുഞ്ചേരിയച്ചൻ ആദ്യ ഫൊറോന വികാരിയായി സ്ഥാനമേറ്റു. ഒറ്റപ്പാലം, ആലങ്ങാട്, ചെർപ്പുളശ്ശേരി, കടമ്പൂർ, കടമ്പഴിപ്പുറം, കേരളശ്ശേരി, കൂനത്തറ, കുളക്കാട്ടുകുറുശ്ശി, മലയകം, പാലപ്പുറം, പട്ടാമ്പി, ഷൊർണ്ണൂർ എന്നീ ഇടവകയിലെ സ്ഥലങ്ങളാണ് ഒറ്റപ്പാലം ഫൊറോനയിൽ ഉൾപ്പെടുന്നത്. .

സെന്റ് ജോസഫ്സ് ഫൊറോനപള്ളി
ഒറ്റപ്പാലം
സ്ഥലനാമം
ഭൂനികുതി സമ്പ്രദായം ചില സ്ഥലനാമങ്ങൾക്ക് നിദാനമായിട്ടുണ്ട്. ഉദാഹരണം ഒറ്റപ്പാലം തന്നെ ‘‘ഒറ്റി’’എന്ന പദത്തിന് പാട്ടത്തിന് കൊടുക്കുക എന്നും പലം (ഫലം- വസ്തു) എന്നുമാകുമ്പോൾ ഒറ്റിപ്പലം-ഒറ്റിപ്പാലം-ഒറ്റപ്പാലം എന്ന പരിണാമമാകാം ഒറ്റപ്പാലം. (രള.ഢ.ഢ.ഗ.വാലത്ത് ജ.194 ) 
ആദ്യനാളുകൾ
1965 മുതലാണ് ഇവിടെ കൈ്രസ്തവകുടിയേറ്റം ആരംഭിച്ചത്. പ്രധാനമായും ഉദ്യോഗസംബന്ധമായിട്ടാണ് അവർ വന്നുചേർന്നത്. ഒറ്റപ്പാലത്തുള്ള സുറിയാനിക്കാർ ടൗണിലുള്ള അപ്പസ്റ്റോലിക് കാർമ്മൽ സഭയിലെ ലേഡി ഇമ്മാക്കുലേറ്റ് കോൺവെന്റിനോട് ചേർന്നുള്ള ലത്തീൻ പള്ളിയിലാണ് ആത്മീയാവശ്യങ്ങൾ നടത്തിയിരുന്നത്. 
ഇവിടുത്തെ ആദ്യകാല കുടിയേറ്റക്കാർ ചങ്ങനാശ്ശേരി, പാലാ, തൃശ്ശൂർ, രൂപതകളിൽ നിന്നും എത്തിച്ചേർന്നവരാണ്. കൂനത്തറ, പാലപ്പുറം, കടമ്പൂർ പ്രദേശത്തും കുടിയേറ്റക്കാർ താമസ്സമാക്കി. അവർ ഇവിടെയുള്ള ഹിന്ദു, മുസ്ലിം സഹോദരങ്ങളുമായി നല്ല സ്നേഹബന്ധത്തിലാണ് കഴിഞ്ഞിരുന്നതും കഴിയുന്നതും. 
ഒറ്റപ്പാലത്തെ കൈ്രസ്തവരുടെ ആത്മീയ കാര്യങ്ങൾക്ക് ബഹു. പോൾ തോട്ട്യാനച്ചനെ 14.04.1976-ൽ അഭിവന്ദ്യ ഇരിമ്പൻ പിതാവ് നിയമിച്ചു. അദ്ദേഹം ശ്രീ. ജോസ് മേച്ചേരിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ഇടവക രൂപീകരണത്തെ പറ്റി ചർച്ച ചെയ്തു. 1977 ജൂലൈ 12-ന് ശ്രീ. എം.എസ്. യു. മേനോന്റെ പക്കൽ നിന്നും 15000/- രൂപക്ക് 2 ഏക്കർ സ്ഥലം വാങ്ങി. ഘടച സ്ക്കൂളിൽ അദ്ധ്യപകരായി വന്നവർ ആദ്യകാല ഇടവകക്കാരിൽ പെടുന്നു.
1978 മാർച്ച് 19-ന് അഭിവന്ദ്യ പിതാവ് ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. വിശ്വാസികളുടെ കൂട്ടായ്മയും, ഉദാരമനസ്ക്കരുടെ സംഭാവനകളും ബഹു. തോട്ട്യാനച്ചന്റെ കർമ്മധീരതയും കൊണ്ട് ദൈവാലയത്തിന്റെയും സെമിത്തേരിയുടെയും പണികൾ പൂർത്തിയാക്കി. 1979 ്രെബഫുവരി 4-ന് പളളിയുടെ വെഞ്ചെരിപ്പ് കർമ്മം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. അങ്ങനെ വള്ളുവനാടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഒറ്റപ്പാലം ഇടവക സമൂഹം ഇടം നേടി. തുടർന്ന് നിരവധി വൈദികർ ഇവിടെ അജപാലനശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. ബഹു. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചന്റെ കാലത്താണ് പാരീഷ് ഹോളും വൈദിക മന്ദിരവും നിർമ്മിച്ചത്.
പുതിയ പളളിയും പളളിക്കൂടവും
1981 മുതൽ 98 വരെ ഒറ്റപ്പാലം ഇടവകയിൽ സേവനം അനുഷ്ഠിച്ച വൈദികർ മറ്റ് ഇടവകകളിൽ നിന്നും വന്ന് ശുശ്രൂഷ നടത്തി പോവുകയായിരുന്നു. 1998 ആഗസ്റ്റ് 8-ന് ബഹു. ജോസ് കല്ലുവേലി അച്ചൻ ചാർജെടുത്തത്് മുതലാണ് ഒറ്റപ്പാലം ഇടവകക്ക് സ്വന്തമായി വികാരിയെ ലഭിക്കുന്നത്. നേതൃപാഠവവും ദീർഘവീക്ഷണവുമുള്ള കല്ലുവേലിയച്ചൻ ഒറ്റപ്പാലം ഇടവകയെ അടുക്കും ചിട്ടയും ആത്മീയ ഉണർവുമുളള വിശ്വാസസമൂഹമാക്കി മാറ്റിയെന്നു പറയാം. മതബോധനം, സംഘടനകൾ, കുടുംബകൂട്ടായ്മായൂണിറ്റുകൾ എന്നിവ സജീവമാക്കി. ബഹു. ജോസ് ചെനിയാറ അച്ചന്റെയും ബഹു. മാത്യു ഞൊങ്ങിണിയിൽ അച്ചന്റെയും കാലത്ത് ആരംഭിച്ച പള്ളിമുറിയുടെ പണികൾ ബഹു. ജോസ് കല്ലുവേലി അച്ചൻ പൂർത്തിയാക്കുകയും 1999 ഏപ്രിൽ 25-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. 
കുടുംബങ്ങൾ വർദ്ധിച്ചതിനാൽ നിലവിലുള്ള ദൈവാലയം മതിയാകാതെ വന്നു. പുതിയ ദൈവാലയം നിർമ്മിക്കുന്നതിനുളള പദ്ധതികൾ തയ്യാറാക്കി. പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം 1999 സെപ്റ്റംബർ 19-ന് പിതാവ് നിർവഹിച്ചു. ദൈവാലയ നിർമാണഘട്ടത്തിൽ തന്നെ 1999 ജൂൺ 1-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. ങടങക കോൺഗ്രിഗേഷന്റെ ഒരു ശാഖ 1.5.2001 ൽ ഒറ്റപ്പാലം ഇടവകയിൽ സ്ഥാപിച്ചത് ഇടവകയുടെ ആത്മീയ വളർച്ചക്ക് പുത്തൻ ഉണർവേകി. സ്കൂളിന്റെ ചുമതല ബഹു. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു. ഇടവകക്കാരുടെയും മറ്റു പളളികളുടെയും സ്ഥാപനങ്ങളുടെയും സഹായത്താൽ ഏറെ ഭംഗിയുള്ള ദൈവാലയം പണിയുവാൻ കഴിഞ്ഞു. പ്രസ്തുത ദൈവാലയം 2001 മെയ് 5-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 
രജതജൂബിലി
2001 സെപ്റ്റംബർ 1-ന് ഫാ. ജോസ് കന്നുംകുഴി ഇടവകയുടെ വികാരിയായി ചുമതലയേറ്റു. കാൽനൂറ്റാണ്ട് പിന്നിട്ട ഇടവകയുടെ സിൽവർ ജൂബിലി 2004 ഏപ്രിൽ 24-ന് ആഘോഷിച്ചു. രജതജൂബിലി വർഷത്തിൽ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സന്യാസിനിസമൂഹത്തിന്റെ ശാഖാമഠം 2004-ൽ ഒറ്റപ്പാലം ഇടവകയിൽ ശുശ്രൂഷ ആരംഭിച്ചു. ഇടവകയുടെ കീഴിലുളള ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എഇഇ കോൺഗ്രിഗേഷൻ ഏറ്റെടുക്കുകയും വീട്ടാംപാറയിൽ മഠം വക സ്ഥലത്ത് സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സ്കൂൾ എറ്റെടുത്തപ്പോൾ പാരിതോഷികമായി ലഭിച്ച തുകയും മറ്റ് പദ്ധതികളിലൂടെ സമാഹരിച്ച സംഖ്യയും ചേർത്ത് അടക്കാപ്പുത്തൂരിൽ 3 ഏക്കർ സ്ഥലം ഇടവകയുടെ പേരിൽ വാങ്ങി. 
ഒറ്റപ്പാലം ഫൊറോന
പാലക്കാട് ഫൊറോന വിഭജിച്ച് 2003 മാർച്ച് 19-ന് ഒറ്റപ്പാലം ഫൊറോന രൂപീകൃതമായി. ഫാ. ജോസ് കന്നുംകുഴി ആദ്യത്തെ ഫൊറോന വികാരിയായി. 2007 ്രെബഫു. 20-ന് ബഹു. ഫാ. തോമസ് വടക്കുഞ്ചേരി ഫൊറോനാ വികാരിയായി ചാർജെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈദിക മന്ദിരത്തിന്റെ രണ്ടാം നില പൂർത്തിയാക്കി. സെന്റ് തോമസ് യൂണിറ്റിലെ കൈതമറ്റം കുടുംബക്കാർ ദാനം തന്ന സ്ഥലത്ത് കുരിശ്ശടി നിർമ്മിക്കുകയും 2012 ജനുവരി 7-ന് വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിളളി വെഞ്ചെരിക്കുകയും ചെയ്തു. അടക്കാപുത്തുരിലെ സ്ഥലത്തേക്കാൾ മെച്ചപ്പെട്ടതും ഇടവകക്ക് സമീപത്തുള്ളതുമായ സ്ഥലം കോതകുറുശ്ശിയിൽ ചളവറയിൽ കിട്ടുമെന്നുറപ്പായപ്പോൾ ആദ്യത്തെ സ്ഥലം വിൽക്കുവാനും കോതക്കുറുശ്ശിയിലെ മൂന്നര ഏക്കർ റബ്ബർതോട്ടം വാങ്ങിക്കുവാനും തീരുമാനിച്ച് അതിന്റെ പ്രവർത്തനങ്ങൾക്ക് വികാരി ബഹു. വടക്കഞ്ചേരിയച്ചൻ ധീരമായ നേതൃത്വം നൽകുകയും ചെയ്തു. ഇടവകയ്ക്ക് ഇൗ തോട്ടം സ്ഥിരവരുമാന മാർഗ്ഗമായി. ബഹു. ഡേവീസ് ചക്കുംപീടികയച്ചനാണ് ഇപ്പോഴത്തെ വികാരി. 
ഇടവകാംഗങ്ങളായ ഫാ. ആൻസൺ മേച്ചേരി 29/12/2001-ലും ഫാ. റെനി പുല്ലുകാലായിൽ 28/12/2005-ലും ഇൗ ദൈവാലയത്തിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. ദൈവാലയ ശുശ്രൂഷി ശ്രീ. ചേന്നമറ്റം വർഗ്ഗീസ് പളളിക്കാര്യങ്ങൾ ഭംഗിയായി ചെയ്തുവരുന്നു. എല്ലാ വർഷവും ജനുവരി 2-ാം ഞായർ ഇടവക തിരുനാൾ ( വി. യൗസേപ്പിന്റെയും വി. സെബാസ്ത്യാനോസിന്റേയും) ഭംഗിയായി ആഘോഷിക്കുന്നു. 2011 മാർച്ച് 19 മുതൽ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാളും ആഘോഷമായി നടത്തുന്നു.