fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Christ the King, Nemmara 
Photo
Name:
Christ the King
Place: Nemmara
Status:
Parish
Forane:
Melarkode
Founded:
1979
Sunday Mass:
07.15 A.M.
Strengh:
117
Belongs To:
   
Vicar / Dir : Fr. Thamarassery Sebastian
  Asst.Dir/Vic:
Contact Office :
Nemmara, Palakkad - 678508
Telephone:
04923243894
 
E-Mail:
Website:
 
History of the of Christ the King
 ക്രിസ്തുരാജ ചർച്ച് 
നെന്മാറ
സ്ഥലനാമം
നെന്മാറയുടെ സ്ഥലനാമോൽപ്പത്തിയെപ്പറ്റി പല എെതിഹ്യങ്ങളുണ്ട്. അതിലൊന്ന് നെയ്യ്ക്കച്ചവടത്തിൽനിന്ന് സ്ഥലപേര് ഉത്ഭവിച്ചുവെന്നാണ്. നെയ്യ് മാറിയ (വിൽപന നടത്തിയ) സ്ഥലം നെന്മാറ - നെയ്യ് മാറുകലിന്റെ സ്ഥലം. തൃപ്പാളൂർക്കാർ നെന്മാറയിൽ വന്ന് ക്ഷേത്ര ഉത്സവത്തിന് വേണ്ട നെയ്യ് വാങ്ങുന്ന പതിവുണ്ടായിരുന്നു എന്നുമാത്രമല്ല ചില അനിഷ്ടസംഭവങ്ങളും അരങ്ങേറിയതോടെ നെന്മാറ പ്രസിദ്ധമായെന്നാണ് എെതിഹ്യം. (രള. കേരളത്തിലെ സ്ഥലചരിത്രങ്ങൾ, പാലക്കാട് ജില്ല ഢ.ഢ.ഗ. വാലത്ത്, പേജ് 104.) കൊച്ചിരാജ്യത്തെ പല പ്രഭുക്കന്മാരും ഇവിടെ നിവസിച്ചിരുന്നുവെന്ന് ചരിത്രരേഖകളുണ്ട്. നെന്മാറ-വല്ലങ്ങി വേല വളരെ പ്രസിദ്ധമാണ്. പണ്ട് ജാതി തിരിഞ്ഞാണ് ആളുകൾ വസിച്ചിരുന്നത്. കാലക്രമത്തിൽ കൊച്ചി മലബാർ തമിഴ്നാട് വ്യാപാരബന്ധങ്ങളിൽ ഇടത്താവളങ്ങളിൽ നെന്മാറയ്ക്കും സ്ഥാനം ലഭിച്ചു. ഇതാണ് നെന്മാറയിലെ കൈ്രസ്തവ സാന്നിദ്ധ്യത്തിന് ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്നു. പാലക്കാട് ജില്ലയിൽ ആദ്യമായി കൈ്രസ്തവ സമൂഹത്തിന്റെ നിറസാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന പ്രദേശങ്ങളിലൊന്നായ മേലാർകോടിന്റെ തുടർച്ചയാണ് നെന്മാറ. മേലാർകോട് സ്ഥിരതാമസമാക്കിയവരിൽ ചിലർ കൃഷി ചെയ്യുന്നതിന് നെന്മാറയിലും പരിസര പ്രദേശങ്ങളിലും താമസമാക്കിയതോടെ നെന്മാറയിലെ കൈ്രസ്തവ സമൂഹത്തിന് പ്രചാരവും സ്ഥാനപ്രസിദ്ധിയും ലഭിച്ചു.
ആദ്യനാളുകൾ
Old Church

നെന്മാറയിലെ സുറിയാനി കൈ്രസ്തവരുടെ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കുവാൻ അടുത്തുളള അളുവശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ലത്തീൻ പളളിയിലാണ് പോയിരുന്നത്. അളുവശ്ശേരി പളളിയുടെ കാര്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നവർ ഇവിടെയുളള സുറിയാനി കൈ്രസ്തവരായിരുന്നു. 1960-ൽ അളുവശ്ശേരിയിൽ സിമിത്തേരിക്കായി സ്ഥലം വാങ്ങുന്നതിന് സുറിയാനി-ലത്തീൻ സമൂഹങ്ങൾ ഒന്നിച്ചാണ് പ്രവർത്തിച്ചത്.
മേലാർകോട് ഇടവകയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ചിതറിക്കിടന്നിരുന്ന സുറിയാനി കത്തോലിക്കരെ ഒന്നിച്ചു കൂട്ടുവാൻ ആദ്യമായി യത്നിച്ചത് 1970-ൽ മേലാർകോട് പളളി വികാരിയായിരുന്ന ബഹു. ജേക്കബ് പനയ്ക്കലച്ചനായിരുന്നു. 1974-ൽ പാലക്കാട് രൂപത സ്ഥാപിതമായതോടെ നെന്മാറയിൽ ഇടവക സ്ഥാപിക്കുവാനുളള ശ്രമങ്ങൾ മേലാർകോട് ഇടവകവികാരിമാർ കാലാകാലങ്ങളിൽ നടത്തിയിരുന്നു. ഇടവകയ്ക്ക് സ്വന്തമായി സ്ഥലം ഇല്ലായിരുന്നുവെങ്കിലും ബഹു. ജോൺ എലുവത്തിങ്കൽ അച്ചൻ ക്രിസ്തുരാജന്റെ നാമധേയത്തിൽ നെന്മാറ ഇടവക സമൂഹത്തിന് ആരംഭം കുറിച്ചു. അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവിന്റെ അനുമതിയോടെ ബഹു.അച്ചൻ നെന്മാറ പഴയഗ്രാമത്തിലുളള ഒരു വീട് വാങ്ങിക്കുകയും 1975-മുതൽ കുർബാന ആരംഭിക്കുകയും ചെയ്തു. അഗ്രഹാരത്തിന്റെ മദ്ധ്യത്തിലായിരുന്നതിനാൽ സ്ഥലസൗകര്യം പരിമിതമായിരുന്നു. അതിനാൽ വി. കുർബാന അർപ്പണം നെന്മാറയിലെ ഉപവി സന്ന്യാസിനികളുടെ കപ്പേളയിലേക്ക് മാറ്റി.
1985 ജനുവരി 14-ാം തിയ്യതി മേലാർകോട് വികാരിയായി നിയമിതനായ ബഹു. ജോസ് കണ്ണമ്പുഴ അച്ചന്റെ നേതൃത്വത്തിൽ അഗ്രഹാരത്തിലെ വീട് വില്ക്കുകയും ഇന്നത്തെ നെന്മാറ ബസ്റ്റാന്റിനുസമീപമുളള ഒരേക്കർ ഏഴ് സെന്റ് സ്ഥലം വാങ്ങിക്കുകയും ചെയ്തു. 
പളളി സ്വന്തം സ്ഥലത്ത്
ബഹു. ജോയി പഞ്ഞിക്കാരനച്ചൻ വികാരിയായിരുന്നപ്പോൾ 1987 മെയ് 31-ന് പുതിയ സ്ഥലത്ത് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പളളിയുടെ ശിലാസ്ഥപനകർമ്മം നിർവ്വഹിച്ചു. പണിതീർത്ത പളളി 1988 മെയ് 22-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ച് ദിവ്യബലിയർപ്പിച്ചു. 1992 ജനുവരി 15-ന് അഭിവന്ദ്യ പിതാവ് പാരീഷ് ഹാളിന് തറക്കല്ലിട്ടു. ബഹു. ജേക്കബ് പ്ലാത്തോട്ടത്തിലച്ചന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ പാരിഷ്ഹാൾ, പളളിമുറി എന്നിവ 1994 മെയ് 23-ന് പിതാവ് വെഞ്ചെരിച്ചു. 1996 ്രെബഫുവരി 1-ാം തിയ്യതി മുതലാണ് നെന്മാറയിൽ വികാരിമാർ സ്ഥിരതാമസമാക്കിയത്. 
1996 മുതൽ 2000 വരെ വികാരിയായിരുന്ന ബഹു. ജോർജ്ജ് തുരുത്തിപ്പളളിയച്ചൻ മണിമാളിക പണി ആരംഭിച്ചെങ്കിലും ബഹു. ജോർജ്ജ് വടക്കേക്കര അച്ചന്റെ നേതൃത്വത്തിലാണ് പണിപൂർത്തിയാക്കിയത്. 2001 ജനുവരി 14-ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് മണിമാളിക വെഞ്ചരിച്ചു. 2003 മുതൽ 2008 വരെയുളള അഞ്ചുവർഷം ഇടവകയ്ക്ക് ആത്മീയ നേതൃത്വം നല്കിയത് ബഹു. വർഗ്ഗീസ് പുത്തനങ്ങാടി അച്ചനായിരുന്നു. 2005 ്രെബഫുവരി 6-ന് ഇടവകയുടെ രജതജൂബിലി ആഘോഷിച്ചു.
അൾത്താരയും പളളിയകവും നവീകരിക്കുവാൻ ബഹു. ആൻസൻ മേച്ചേരിയച്ചൻ പ്രത്യേകം ശ്രദ്ധിച്ചു. ഫാ. റോയ് കളത്തിങ്കലച്ചന്റെ തിരുപ്പട്ടം 1996 ജനുവരി 1-ാം തിയ്യതി അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിന്റെ കാർമ്മികത്വത്തിൽ ഇൗ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. 2008 ഡിസംബർ 27-ാം തിയ്യതി ഡീക്കൻ ഷിജു ഞരളംപുഴയെയും 2009 ആഗസ്റ്റ് 22-ാം തിയ്യതി ഡീക്കൻ ഫ്രാൻസീസ് കുളത്തിങ്കലിനേയും 2012 ഡിസംബർ 26 ന് ഡീക്കൻ അൽജോ കുറ്റിക്കാടനെയും അഭിവന്ദ്യ പിതാവ് ഇൗ ഇടവക ദൈവാലയത്തിൽവെച്ച് തന്റെ കൈവെയ്പ്പു ശുശ്രൂഷ വഴി പൗരോഹിത്യ പദവിയിലേക്ക് ഉയർത്തി. 
പുതിയപളളി
ഇടവകയുടെ പ്രേഷിതാഭിമുഖ്യത്തിന്റെ ദൃഷ്ടാന്തമാണ് ഇവിടെനിന്നുളള ദൈവവിളികൾ. ഇപ്പോൾ ഇടവകയ്ക്ക് ആത്മീയ നേതൃത്വം നല്കുന്നത് ബഹു. ജോസ് പൊന്മാണിയച്ചനാണ്. പുതിയ ദൈവാലയം വേണമെന്ന ജനങ്ങളുടെ ചിരകാലാഭിലാഷം പൂർത്തികരണത്തിന്റെ പാതയിലാണ്. 2011 ആഗസ്റ്റ് 14-ന് അഭിവന്ദ്യ പിതാവ് അടിസ്ഥാനശില വെഞ്ചരിച്ചു സ്ഥാപിച്ചപ്പോൾ സാമ്പത്തിക കൈമുതലിനേക്കാൾ ജനങ്ങളുടെ കറയില്ലാത്ത ഹൃദയൈക്യവും ആത്മാർത്ഥമായ സഹകരണവും വികാരിയച്ചന്റെ ആത്മധൈര്യവും ആണ് ആസ്തിയായുണ്ടായിരുന്നത്. ഇത്രപെട്ടെന്ന് ദൈവാലയം ഉയർന്നു കാണുവാൻ വഴിയൊരുക്കിയത് അവ തന്നെയെന്നത് ആരും സമ്മതിക്കും. സാമൂഹ്യപ്രവർത്തനമേഖലയിൽ മൂന്ന് അയൽക്കൂട്ടങ്ങൾ പി.എസ്.എസ്.പി.യുടെ കീഴിൽ രജിസ്റ്റർ ചെയത് പ്രവർത്തിക്കുന്നുണ്ട്. അസംഘടിത തൊഴിൽ വിഭാഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് കേരള ലേബർ മുവ്മെന്റി (കെ.എൽ.എം.) ലൂടെ ചെയ്ത് വരുന്നത്. ഇടവകയുടെ വിവിധ മേഖലകളിൽ ചാരിറ്റി സിസ്റ്റേഴ്സിന്റെ ആത്മാർത്ഥമായുള്ള പങ്കാളിത്തം നന്ദിയോടെ ഒാർക്കുന്നു.