fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Neethipuram 
Photo
Name:
St.Joseph
Place: Neethipuram
Status:
Parish
Forane:
Mangalam Dam
Founded:
1984
Sunday Mass:
07.00 A.M.
Strengh:
103
Belongs To:
   
Vicar / Dir : Fr. Kalluvelil Christo
  Asst.Dir/Vic:
Contact Office :
Elavampdam, Palakkad - 678684
Telephone:
04922262478
 
E-Mail:
Website:
 
History of the of St.Joseph
 സെന്റ് ജോസഫ്സ് ചർച്ച്
നീതിപുരം
ആദ്യനാളുകൾ
ഇന്നത്തെ നീതിപുരം ഇടവക പഴയ ഡ.ഠ.ഠ. കമ്പനിയുടെ 16-ാം ബ്ലോക്കും പ്രാന്തപ്രദേശങ്ങളായ കാക്കഞ്ചേരി, ആനക്കുഴിപ്പാടം, അമ്പിട്ടൻ തരിശ് ഭാഗങ്ങളും ചേർന്നതാണ്. ഇവിടുത്തെ കത്തോലിക്കരിൽ ബഹുഭൂരിപക്ഷവും പാലാ, കോതമംഗലം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ്. ഇവർ വളരെ ദൂരം നടന്ന് എളവമ്പാടം, മംഗലംഡാം, കരിങ്കയം എന്നീസ്ഥലങ്ങളിലെ പളളികളിലാണ് അവരുടെ ആത്മീയ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്.
നീതിപുരത്ത് ദൈവാലയം വേണമെന്ന പൊതുതാല്പര്യത്തെ മാനിച്ച് 1984 ജനുവരി 23-ന് ഇൗ പ്രദേശത്തെ കത്തോലിക്കരുടെ ആദ്യത്തെ ആലോചനയോഗം മംഗലംഡാം പള്ളി വികാരി ബഹു. മാത്യു അറക്കത്തോട്ടം വി. സി. അച്ചന്റെ അദ്ധ്യക്ഷതയിൽ നടന്നു. പ്രസ്തുത യോഗത്തിൽ തലച്ചിറ കുടുംബത്തിന്റെ പേരിൽ 90 സെന്റ് റബ്ബർ തോട്ടം തരാമെന്ന് ശ്രീ. മാത്യുവും, 20 സെന്റ് ശ്രീ. പാപ്പച്ചൻ തെങ്ങുംപളളിയും ദൈവാലയ പള്ളി നിർമ്മാണത്തിന് ദാനമായി നൽകാമെന്ന് സമ്മതിക്കുകയും അതനുസരിച്ച് 1984 ജൂൺ 13-ന് 2399-ാം ആധാര പ്രകാരവും 1984 ജൂൺ 15-ന് 2430-ാം നമ്പർ തീരാധാര പ്രകാരവും ഇൗ സ്ഥലങ്ങൾ പള്ളിയുടെ പേരിൽ രജിസ്റ്റർ ചെയ്തു നല്കി. 1984 ്രെബഫുവരി 8-ാം തീയ്യതി കൂടിയ പൊതുയോഗത്തിൽ പളളിക്ക് തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ പേര് ശ്രീ മാത്യൂ തലച്ചിറ നിർദ്ദേശിച്ചു. മംഗലംഡാം സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ബഹു. സി. അർസേനിയ എ.ഇ.ഇ. പള്ളിയുടെ സ്ഥലത്തിന് നീതിപുരം എന്ന പേരും നിർദ്ദേശിച്ചു. എല്ലാവരും ഇൗ കാര്യങ്ങൾ സന്തോഷത്തോടെ സ്വാഗതം ചെയ്തു. 
പുതിയ പളളിയുടെ നിർമ്മാണം 
1984 ്രെബഫുവരി 28-ാം തിയ്യതി പള്ളി പണിയുവാനുള്ള അനുവാദം രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവിൽനിന്നും ലഭിച്ചു (കല്പ്പന നമ്പർ 76/84). മാർച്ച് മാസം ആദ്യവാരം ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആദ്യകാല ഇടവകാംഗങ്ങളായിരുന്ന 51 വീട്ടുകാരുടേയും ഇടവകക്ക് പുറത്തുള്ളവരുടേയും നിർലോഭമായ സഹകരണം ഉണ്ടായിരുന്നു. ബഹു. മാത്യു അറയ്ക്കാതോട്ടം അച്ചന്റെ മേൽനോട്ടത്തിൽ പണിപൂർത്തിയായ ദൈവാലയം 1984 മെയ് 1-ന് ചൊവ്വാഴ്ച അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ബലിയർപ്പിച്ചു. ബഹു. മാത്യു അറയ്ക്കാത്തോട്ടം അച്ചനെ വികാരിയായി നിയമിച്ചു. 1984 മെയ് 20 മുതൽ പൊൻകണ്ടം പള്ളി വികാരിയായിരുന്ന ബഹു. ഫാ. ഫിലിപ്പ് പിണക്കാട്ട് ങ.ട.ഠ. അച്ചൻ ഏറെ ത്യാഗം സഹിച്ച് നീതിപുരത്തെ ശുശ്രൂഷകളിൽ അറയ്ക്കാത്തോട്ടം മാത്യു അച്ചനെ സഹായിച്ച് വന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ ഇവിടെ വി. കുർബാനയുണ്ടായിരുന്നുളളൂ. 1987 മെയ് 1-ന് പുതിയതായി നിർമ്മിച്ച വൈദികമന്ദിരം പിതാവ് വെഞ്ചെരിച്ചു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്റെ "അൽഫോൻസാ ഭവൻ മഠവും' അന്നുതന്നെ പിതാവ് വെഞ്ചെരിച്ചു. 
നിർമ്മാണ പ്രവർത്തനങ്ങൾ
1988 മാർച്ച് 19-ന് അഭിവന്ദ്യ പിതാവ് വി. കുർബാന മദ്ധ്യേ നീതിപുരം ദൈവാലയത്തെ 148/98 കല്പ്പന പ്രകാരം ഇടവകയായി ഉയർത്തി. നിർമ്മാണം പൂർത്തിയായ പാരീഷ്ഹാളിന്റെ വെഞ്ചെരിപ്പുകർമ്മം 1991 മാർച്ച് 26-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. 1987 ആഗസ്റ്റ് 1-ന് ഇവിടെ ചാർജ്ജെടുത്ത ബഹു. ജോസഫ് തണ്ണിപ്പാറ ങ.ട.ഠ. അച്ചനാണ് ഇവിടെ താമസിച്ച് അജപാലന ശുശ്രൂഷ നടത്തിയിരുന്ന ആദ്യത്തെ വികാരി ആ വർഷം തന്നെ സെമിത്തേരിയും പണിതീർത്തു.
1992 ജനുവരി 30-ന് പുതിയ വികാരിയായി ഫാ. ജോൺ റാത്തപ്പിള്ളി ചുമതലയേറ്റു. ഇൗ കാലയളവിൽ "ഗാർഡിയൻ ഏയ്ഞ്ചൽ' എന്ന പേരിൽ പാരീഷ്ഹാളിൽ എൽ. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. നീതിപുരത്തെ നാനാജാതി മതസ്ഥരായ സാധാരണക്കാരുടെ മക്കൾക്ക് ഇതൊരു അനുഗ്രഹമായിരുന്നു. എന്നാൽ കുട്ടികൾ കുറഞ്ഞതോടെ 2007-ൽ സ്ക്കുൾ നിർത്തലാക്കി. ഇടവകാംഗമായ ബഹു. മാത്യു ഇല്ലത്തുപറമ്പിൽ 1993 ഡിസംബർ 27-ന് അഭിഷിക്തനായി.
ദൈവാലയം പുതുക്കി പണിതു
ഫാ. വർഗ്ഗീസ് മണിയമ്പ്രായിൽ അച്ചൻ ഇടവകാംഗങ്ങളിൽ കൂട്ടായ്മ പരിപോഷിപ്പിക്കുന്നതിനായി ഇടവകയെ നാല് വാർഡുകളായി തിരിച്ച് കുടുംബ യൂണിറ്റുകൾ ആരംഭിച്ചു. ഒരേ സമയം മൂന്ന് ഇടവകകളുടെ ചാർജ്ജുണ്ടായിരുന്ന ബഹു. മണിയമ്പ്രായിൽ അച്ചനെ സഹായിക്കുവാൻ 1999 ജനുവരി 27-ന് ബഹു. മാർട്ടിനച്ചനെ നിയമിതനായി. ബഹു. മണിയമ്പ്രായിൽ അച്ചനു ശേഷം ബഹു. കുളമ്പാടനച്ചൻ വികാരിയായി നിയമിക്കപ്പെട്ടു. ബഹു. ജോഷി ചക്കാലക്കലച്ചൻ 1999 മെയ് 20 മുതൽ വികാരിയായി ചുമതലയേറ്റു. ദൈവാലയം പുതുക്കി പണിയുന്നകാര്യം ഇടവകയോഗത്തിൽ ചർച്ച ചെയ്തു. രൂപതാ കാര്യാലയത്തിൽ നിന്ന് 453/02 കല്പന പ്രകാരം ശ്രമങ്ങൾ ആരംഭിച്ചു. 2002 ആഗസ്റ്റ് 15-ന് അഭിവന്ദ്യ ജോക്കബ് മനത്തോടത്ത് പിതാവ് ദൈവാലയത്തിന് തറക്കല്ലിട്ടു. പുതുക്കി പണി ദൈവാലയം 2003 ്രെബഫുവരി 22-ന് അഭിവന്ദ്യ പിതാവും തൃശ്ശൂർ അതിരൂപതാദ്ധ്യക്ഷൻ ആയിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവും കൂടി കൂദാശ ചെയ്ത് വി. ബലി അർപ്പിച്ചു. നവീകരിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചെരിപ്പ് കർമ്മം ഇടവക വികാരി ബഹു. ജോഷി ചക്കാലയ്ക്കൽ അച്ചൻ 2003 മാർച്ച് 16-ന് നിർവഹിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ
2004 ്രെബഫുവരി 18-ന് വികാരിയായി ചുമതലയേറ്റ ബഹു. ഷാജി പണ്ടാരപ്പറമ്പിൽ അച്ചൻ മദ്ബഹായുടെ പാനലിംഗ്, ചുറ്റുമതിൽ, കുരിശടി, എന്നിവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകി. 2004 ഡിസംബർ 27-ന് ബഹു. ബിജു നിരപ്പേൽ അച്ചന്റെ തിരുപ്പട്ടം ഇൗ ദൈവാലയത്തിൽവെച്ചായിരുന്നു നടത്തപ്പെട്ടത്. 
2007 ്രെബഫുവരി 20-ന് ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരൻ അച്ചൻ അജപാലന ശുശ്രൂഷക്കായി ഇവിടെ നിയമിതനായി. ഇടവക സമൂഹത്തിന്റെ താൽപര്യം പരിഗണിച്ച് ജൂബിലി സ്മാരകമായി നിലവിലുള്ള പാരീഷ്ഹാളിന് മുകളിൽ വീതികൂട്ടി പുതിയ ഒരു നിലകൂടി പണിയുവാൻ പൊതുയോഗം തീരുമാനിക്കുകയും 128/2008 കല്പനപ്രകാരം 08.02.2008-ന് അരമനയിൽ നിന്നുളള അനുവാദം ലഭിക്കുകയും ചെയ്തു. 2001 മാർച്ച് 19-ന് മേലാർകോട് ഫൊറോന വികാരി ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
2008 മെയ് 1-ന് ഇടവകയുടെ രജതജൂബിലി വർഷം ബഹു. വികാരി ജനറാൾ ഫാ. ജോസഫ് ചിറ്റിലപ്പിള്ളി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. 2009 ഏപ്രിൽ 30-ന് അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ നടന്ന കൃതജ്ഞതാബലിയർപ്പണത്തോടെ രജത ജൂബിലി വർഷം സമാപിച്ചു. അന്നുതന്നെ ജൂബിലി സ്മാരകമായി നിർമ്മിച്ച പാരീഷ്ഹാളിന്റെ ഒന്നാംനില വെഞ്ചെരിക്കുകയും ജൂബിലി സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു. നാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരൻ അച്ചൻ സ്ഥലം മാറിയപ്പോൾ 28.02.2011 ഇടവകയുടെ പുതിയ വികാരിയായി ബഹു. ഷെർജോ മലേക്കുടിയിൽ അച്ചൻ ചുമതലയേറ്റു. ഇടവകയുടെ വളർച്ച ത്വരിതഗതിയിൽ എല്ലാവിധത്തിലും നടക്കുന്നു. 42-ൽ നിന്നും ഇന്ന് 103 കുടുംബങ്ങളായി എണ്ണത്തിൽ വളർന്നു. ഇടവകക്കാരുടെ സംഭാവനകൾ കൊണ്ടാണ് ഇടവകയുടെ ദൈനംദിന ചെലവുകളും നിർമ്മാണ പ്രവർത്തനങ്ങളിലധികവും നടത്തിയത്. 
ദൈവാലയം ആശ്വാസകേന്ദ്രം
ഇടവകയുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 1-ന് ഇടവക തിരുന്നാളായി ആഘോഷപൂർവ്വം കൊണ്ടാടുന്നതിനൊപ്പം വി. സെബസ്ത്യാനോസിന്റേയും തിരുനാൾ ആഘോഷിക്കുന്നു. പരിശുദ്ധ കന്യാമറിയത്തിന്റേയും വി. ഗീവർഗ്ഗീസിന്റേയും തിരുനാളുകളും ഭക്തിപൂർവ്വം ആഘോഷിക്കുന്നുണ്ട്. ജാതി-മത-വേർതിരിവുകളില്ലാതെ അർഹിക്കുന്ന പാവപ്പെട്ടവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ സഹായം ചെയ്യുവാൻ ഇടവകാംഗങ്ങൾ സന്നദ്ധരാണ്. ആത്മീക, സാമൂഹിക പരിപാടികളിലൂടെ ഭക്തസംഘടനകളുടെ സജീവസാന്നിദ്ധ്യം സമൂഹത്തിൽ പ്രകടമാണ്. എ.ഇ.ഇ. സിസ്റ്റേഴ്സ് ഇടവകയിൽ മതബോധനം, കുടുംബസമ്മേളനം ദൈവാലയശുശ്രൂഷ എന്നിവ വളരെ സ്തുത്യർഹമായി നിർവഹിച്ചുവരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പരിണിത ഫലത്തെ കുറിച്ചുളള ആശങ്കകൾ ജനങ്ങളിൽ ഇന്നും പേടിസ്വപ്നമായി അവശേഷിക്കുന്നു.