fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Mylampully 
Photo
Name:
St.Mary
Place: Mylampully
Status:
Parish
Forane:
Olavakode
Founded:
1976
Sunday Mass:
07.45 A.M., 09.45 A.M.
Strengh:
202
Belongs To:
   
Vicar / Dir : Fr. Theruvankunnel Goerge
  Asst.Dir/Vic:
Contact Office :
Nambulliuara, Palakkad - 678592
Telephone:
04912832266
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരീസ് ചർച്ച്
മൈലംപുള്ളി
സ്ഥലനാമം
വർഷങ്ങൾക്കുമുമ്പ് കരിമ്പനക്കാടായിരുന്ന ഇൗ പ്രദേശം മയിലുകളുടെ വിഹാരകേന്ദ്രമായിരുന്നു. ഇവിടങ്ങളിലെ കൊണ്ടൽകൃഷി ഇൗ മയിൽ കൂട്ടങ്ങൾ തിന്നുനശിപ്പിക്കുന്നതിൽ ജനങ്ങൾ ആകുലരായിരുന്നു. മയിലുകൾ കൂട്ടമായി ഇറങ്ങി നശിപ്പിച്ചതിനാൽ ഇൗ പ്രദേശത്തിന് മൈലംപുള്ളി എന്ന പേരുവന്നുവെന്നാണ് പഴമക്കാരുടെ വാമൊഴി. ഏറെ നാളായി മയിലുകൾ മാറിനിന്നിരുന്ന ഇൗ സ്ഥലത്തേക്ക് അവർ വീണ്ടും കൂട്ടമായി ഇക്കാലത്ത് വന്നുചേരുന്നത് വളരെ അന്വർത്ഥമായിരിക്കുന്നു.
ആദ്യനാളുകൾ
Old Church

പുതുപ്പരിയാരം, കോങ്ങാട്, മുണ്ടുർ പഞ്ചായത്തുകളിൽ താമസിക്കുന്ന കത്തോലിക്കരുടെ അദ്ധ്യാത്മിക കൂട്ടായ്മയാണ് 1976-ൽ രൂപം കൊണ്ട മൈലംപുളളി ഇടവക. ഒലവക്കോട് ഇടവകാതിർത്തിക്കുളളിൽപ്പെട്ട സ്ഥലങ്ങളായിരുന്നു ഇതെല്ലാം. അതിനാൽ1974 മുതൽ ഒലവക്കോട് ഇടവക വികാരിയായിരുന്ന ബഹു. ജോസ് പി. ചിറ്റിലപ്പളളിയച്ചൻ മുണ്ടൂരിൽ കോവിൽപറമ്പിൽ സ്ഥിതി ചെയ്യുന്ന തമിഴ് ലാറ്റിൻ പളളിയിൽ മാസത്തിൽ ഒരു കുർബാന അർപ്പിച്ചിരുന്നു. അക്കാലത്ത് മരിച്ചവരെ പൊരിയാനിയിലുള്ള പളളിസെമിത്തേരിയിൽ സംസ്കരിക്കയും ചെയ്തിട്ടുണ്ട്.
പളളിക്കുവേണ്ടി
1976 ഡിസംബർ 12-ന് വികാരി ബഹു. സെബാസ്റ്റ്യൻ മംഗലൻ അച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബയോഗത്തിൽ പളളി വേണമെന്ന ആഗ്രഹം എല്ലാവരും പ്രകടിപ്പിച്ചു. ശ്രീ. വാലോലിക്കൻ വർക്കി പുളിയംപളളിയിൽ 5 സെന്റ് സ്ഥലം സംഭാവനയായി നൽകി. ഇവിടെ പണിതീർത്ത താത്ക്കാലിക പ്രാർത്ഥനാലയം ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ 1976 ഡിസം 25-ന് വെഞ്ചെരിച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു. കുട്ടികൾക്ക് മതബോധനക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. ഇത് സെന്റ് ജോർജ്ജ് കപ്പേളയായി ഇന്ന് നിലകൊള്ളുന്നു. ബഹു അച്ചന്റെ പരിശ്രമത്താൽ 1977-ൽ ഇടവകയുടെ സാമ്പത്തിക ഉന്നമനത്തിനായി പുളിയംപളളിയിൽ ഒന്നര ഏക്കർ സ്ഥലം കൂടി വാങ്ങിക്കുവാൻ സാധിച്ചത് സന്തോഷത്തോടെ ഒാർക്കേണ്ട വസ്തുതയാണ്. 1979-ൽ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മഠം മൈലംമ്പുള്ളിയിൽ സ്ഥാപിതമായി. അന്നുമുതൽ അജപാലന ശുശ്രൂഷയിൽ സിസ്റ്റേഴ്സിന്റെ സാനിദ്ധ്യവും സേവനവും വളരെ വിലപ്പെട്ടതാണ്.
പളളി രണ്ടാംഘട്ടം
ഇപ്പോൾ പളളി സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങുന്നതിന് 1978-ൽ ഹോളിഫാമിലി സന്ന്യാസിനി സമൂഹം നൽകിയ സാമ്പത്തിക സഹായവും 1979-ൽ സെമിത്തേരിക്ക് അവർ നൽകിയ സ്ഥലവും 2013-ൽ പുതിയ പള്ളി പണിയുവാൻ തന്ന വഴിസ്ഥലവുമെല്ലാം നന്ദിയോടെ ഇടവകസമൂഹം ഒാർക്കുന്നു. 1982-ൽ ഇടവക വികാരിയായിരുന്ന ബഹു. ജോസ് കണ്ണമ്പുഴയച്ചൻ സി. എൽ. സി., കെ. സി. വൈ. എം. തുടങ്ങിയ സംഘടനകൾക്ക് രൂപം നൽകി. വൈദിക മന്ദിരം പാരിഷ്ഹാൾ, സെമിത്തേരി എന്നിവ അച്ചന്റെ ശ്രമഫലമായി പണി തീർത്തു.
ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ ഇടവക 1985-ൽ വികാരിയായി വീണ്ടും സ്ഥാനമേറ്റു. ഇടവകയിൽ കൈ്രസ്തവ ഭവനങ്ങൾ കൂടിവന്നു. സ്ഥലപരിമിതി മൂലം പുതിയ ദൈവാലയം പണിയണമെന്ന് തീരുമാനിച്ചു. പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം 1985 ഡിസംബർ 8-ന് അഭിവന്ദ്യ മാർ. ജോസഫ് ഇരിമ്പൻ പിതാവ് നിർവഹിച്ചു. 1986-ൽ വികാരിയായി സ്ഥാനമേറ്റ സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ ഇടവകയിൽ സ്ഥിരതാമസമാക്കുകയും, നവീകരണ ധ്യാനങ്ങൾ, കുടുംബ സമ്മേളനങ്ങൾ എന്നിവക്ക് തുടക്കം കുറിക്കുകയും ദൈവാലയനിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. പ്രസ്തുത ദൈവാലയം 1988 ്രെബഫുവരി 13-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ദിവ്യബലിയർപ്പിച്ചു.
1991-ൽ വേലിക്കാട് 1 സെന്റ് സ്ഥലം വാങ്ങി കുരിശടി സ്ഥാപിച്ചു. പളളിക്ക് മുൻവശം 10.5 സെന്റ് സ്ഥലം സർവ്വേനമ്പർ 271/2 എ. ആധാരനമ്പർ 2352 ആയി വാങ്ങിച്ചു.13.5.92-ൽ ആധാര നമ്പർ 1265 ആയും സർവ്വേനമ്പർ 149/2 ആയും 5 സെന്റ് സ്ഥലം ഞാറക്കോട് കുരിശടിക്കായും വാങ്ങിച്ചു. 1993 വരെഇടവക വികാരിയായി സേവനം ചെയ്തത് ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കരയച്ചനാണ്. അച്ചന്റെ ശ്രമഫലമായി 4.7.95-ൽ ആധാര നമ്പർ 2389 സർവ്വേനമ്പർ 272/2 എ ആയി 37.5 സെന്റ് സ്ഥലവും മൈലംപുളളി പളളിയുടെ മുൻവശത്ത് 2 കടമുറകളോട് കൂടി 40 സെന്റ് സ്ഥലവും വാങ്ങിച്ചു. ഇടവകയിൽ കുടുംബ സമ്മേളന യോഗങ്ങൾ ആരംഭിച്ചതും ബഹു. കടമ്പാട്ടുപറമ്പിലച്ചനാണ്. 
1996-ൽ ബഹു. ജോൺ വീപ്പാട്ടുപറമ്പിലച്ചൻ വികാരിയായിരുന്നപ്പോഴാണ് സെമിത്തേരി വിപുലീകരിക്കുകയും പൊതു കല്ലറകൾ നിർമ്മിക്കുകയും ചെയ്തത്. 1997 - ൽ ബഹു. ജോസ് പൊൻമാണിയച്ചൻ ഒടുവങ്ങാട്, നൊച്ചുപ്പുളളി, ഞാറക്കോട് എന്നീ ഭാഗങ്ങളിലുളളവരുടെ സൗകര്യാർത്ഥം ഞാറക്കോട് വാങ്ങിയ സ്ഥലത്ത് ഒരു സ്റ്റേഷൻപളളി നിർമ്മിക്കുകയും 1997 സെപ്റ്റംമ്പർ 8-ന് വികാരി ജനറൽ മോൺ ജോസ് പി.ചിറ്റിലപ്പിളളി അച്ചൻ വെഞ്ചെരിക്കുകയും ചെയ്തു. ഇൗ കാലഘട്ടത്തിൽ മൈലംപുളളിയിൽ നിലവിലുളള കടമുറികളോട് ചേർന്ന് നാലുമുറികൾ കൂടി പണിതു. 2000 മെയ് 29-ന് ഇടവകയുടെ നേതൃത്വം ബഹു. ജേക്കബ് പനക്കലച്ചൻ ഏറ്റെടുത്തു. 2001 നവമ്പർ 25-ന് ഇടവകയുടെ രജതജൂബിലി ആഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിച്ചു. ജൂബിലി സ്മാരകമായി സെമിത്തേരിയിൽ കപ്പേള നിർമ്മിച്ചു. 
പുതിയപ്രോഗ്രാം 
ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരനച്ചൻ ഇടവക വികാരിയായിരുന്നപ്പോൾ ഭക്തസംഘടനകൾ കാര്യക്ഷമമാക്കി. മാതൃസംഘം ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് തുടക്കമിട്ടു. ഡൊമിനിക്കൻ സിസ്റ്റേഴ്സ് 2006-ൽ ഏഴക്കാട് ഒരു നൂറ്റാണ്ട് പഴക്കമുളള എയ്ഡഡ് യു. പി. സ്ക്കൂൾ, നാഗലേശ്വരി സ്ക്കൂളിന്റെ പ്രവർത്തനം ഏറ്റെടുത്തു. സെന്റ് ഡൊമിനിക്സ് ഏയ്ഡഡ് യു. പി. സ്ക്കൂൾ, ഏഴക്കാട് എന്ന പേരിലാണ് സ്ക്കൂൾ ഇന്ന് അറിയപ്പെടുന്നത്. 2007 ്രെബഫുവരിയിൽ ബഹു. ജോൺ ആളൂർ ഇടവക വികാരിയായി സ്ഥാനമേറ്റു. സാമ്പത്തിക ബാദ്ധ്യതകാരണം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ നിറുത്തലാക്കേണ്ടി വന്നു. വൈദിക മന്ദിരത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി പരിഷ്കരിച്ചു.
വിശുദ്ധ അൽഫോൺസാപളളി
2008 ്രെബഫുവരിയിൽ ഇടവകയുടെ നേതൃത്വം ബഹു. ജോർജ്ജ് പെരുമ്പിളളിയച്ചൻ ഏറ്റെടുത്തു. 2008 ജൂണിൽ പള്ളിയുടെ പുളിയംപുള്ളി സ്ഥലത്ത് 400-ഒാളം റബ്ബർതൈകൾ വെച്ചുപിടിപ്പിച്ചുവേലി കെട്ടി ഭദ്രമാക്കി. ഇടവകയിലെ മുണ്ടൂർ, പൂതന്നൂർ, ഏഴക്കാട്, യുണിറ്റുകളിലുളളവരുടെ സൗകര്യത്തെ പ്രതി പുതിയ ഇടവക സമൂഹത്തിന് രൂപം നൽകുന്ന കാര്യം യൂണിറ്റുകൾ ചർച്ചചെയ്തു. 2008 ആഗസ്റ്റ് 3-ന് കൂടിയ ഇടവകയോഗത്തിന്റെ അപേക്ഷയിന്മേൽ രൂപതാ കാര്യാലയത്തിൽ നിന്ന് 500/2008 (4.11.2008) കല്പ്പന പ്രകാരം പൊരിയാനി ഭാഗത്ത് പുതിയ ഇടവകക്ക് രുപം നൽകുന്നതിന് അനുവാദം ലഭിച്ചു. മുണ്ടൂർ സെന്റ് ജോസഫ് കോൺവെന്റ് ദാനമായി നൽകിയ 40 സെന്റ് സ്ഥലത്ത് സെന്റ് അൽഫോൺസാ ദൈവാലയ നിർമ്മാണത്തിന് പ്രാരംഭനടപടികൾ സ്വീകരിച്ചു. 2008 ഒക്ടോബർ 26-ന് അഭിവന്ദ്യ മാർ മനത്തോടത്ത് പിതാവ് പളളിയുടെ ശിലാസ്ഥാപന കർമ്മവും - 2011 ആഗസ്റ്റ് 15-ന് വെഞ്ചെരിപ്പ് കർമ്മവും നിർവഹിച്ചു. മൈലംപുളളി പള്ളിസെമിത്തേരിയിൽ പുതുതായി 30 സ്ഥിരം കല്ലറകൾ പൂർത്തീകരിച്ച് വെഞ്ചെരിച്ചു.
കുടുംബ സമ്മേളനങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് കെ.സി.വൈ.എം. കൂടുതൽ സജ്ജീവമാക്കാൻ ബഹു. അച്ചൻ പരിശ്രമിച്ചു. ഇടവകയുടെ നാനാവിധ വളർച്ചക്ക് നേതൃത്വം നൽകുകയും മുണ്ടൂർ വി. അൽഫോൺസാമ്മയുടെ നാമത്തിലുളള ദൈവാലയം എന്ന ചിരകാലസ്വപ്നം സാക്ഷാൽക്കരിക്കുകയും ചെയ്തതിന് ശേഷം ബഹു. പെരുമ്പിളളി അച്ചൻ ഇരുമ്പകച്ചോല വികാരിയായി സ്ഥലമാറ്റം ലഭിച്ചു. മൈലംപുളളി പുനർനിർമ്മിക്കാൻ 10 ലക്ഷത്തോളം രൂപ വിവിധ പദ്ധതികളിലൂടെ സമഹാരിച്ചു. പുതിയ ദൈവാലയ നിർമ്മാണത്തിന് ശ്രമങ്ങളും തീരുമാനങ്ങളും എടുത്തു.
വിസ്തൃതമായ പളളിയെന്ന സ്വപ്നം
2012 ്രെബഫുവരി 22-ന് ബഹു. വിൻസന്റ്ഒല്ലുക്കരാനച്ചനാണ് വികാരിയായി സേവനമനുഷ്ടിക്കുന്നത്. ഇടവകാംഗമായ ബഹു. സജി പറമ്പിലച്ചന്റെ തിരുപ്പട്ടം മഹാജൂബിലി പ്രമാണിച്ച് ബാച്ചിൽപ്പെട്ട എല്ലാവരോടും ചേർന്ന് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. 2001-ൽ ബഹു. റോബി കൂന്താണിയിലച്ചന്റെയും 2006-ൽ ബഹു. സന്തോഷ് മുരിക്കനിത്തലച്ചന്റെയും തിരുപട്ടങ്ങൾ ഇൗ പളളിയിൽ വെച്ചാണ് നടത്തപ്പെട്ടത്. ഇടവകക്കാർ ആദ്യത്തേതിനേക്കാൾ മൂന്നിരട്ടി വർദ്ധിച്ചു. അതിനാൽ ഇപ്പോഴത്തെ പളളി പൊളിച്ചുപണിയാനുളള തീവ്രശ്രമത്തിലാണ് ഇടവകക്കാർ. 2013 ഡിസംബർ1-ന് അഭിവന്ദ്യ പിതാവ് പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. കോട്ടയം അതിരൂപതാംഗങ്ങളായ 20-ഒാളം കുടുംബങ്ങൾ 2012-ൽ പുതിയ ഇടവക രൂപീകരിച്ച് മൈലംപിളളി ഇടവകയിൽനിന്ന് ഒൗദ്യോഗികമായി മാറി.