fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Thomas, Malampuzha South 
Photo
Name:
St.Thomas
Place: Malampuzha South
Status:
Parish
Forane:
Olavakode
Founded:
1969
Sunday Mass:
09.00 A.M.
Strengh:
19
Belongs To:
   
Vicar / Dir : Fr. Kanivayalil Aswin
  Asst.Dir/Vic:
Contact Office :
Malampuzha South, Palakkad - 678651
Telephone:
04912815964
 
E-Mail:
Website:
 
History of the of St.Thomas
 സെന്റ.് തോമസ് ചർച്ച്
സൗത്ത് മലമ്പുഴ
ആദ്യനാളുകൾ
പാലക്കാട് പ്രദേശത്തെ സീറോ മലബാർ റീത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നാണ് തെക്കെ മലമ്പുഴയിലെ സെന്റ് തോമസ് ഇടവക. 1950 കളിൽ കൃഷിയിടം അന്വേഷിച്ച് കുടിയേറിപ്പാർത്ത ക്രിസ്ത്യാനികൾ ആദ്ധ്യാത്മിക കാര്യങ്ങൾക്ക് പാലക്കാട് സൂൽത്താൻപേട്ട പളളിയിലും പിന്നീട് പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽസ് പളളിയിലുമാണ് പോയിരുന്നത്. ചക്കാന്തറ പളളി വികാരിയായിരുന്ന ബഹു. ജോസഫ് ചുങ്കത്തച്ചനോട് തങ്ങൾക്ക് തെക്കേമലമ്പുഴയിൽ പളളി വേണമെന്ന ആഗ്രഹം ജനങ്ങൾ പ്രകടിപ്പിച്ചു. ശ്രീ നരിക്കുഴി കുഞ്ഞപ്പൻ ചേട്ടൻ പളളിക്കുളള സ്ഥലം സംഭാവനയായി നൽകി. അന്ന് പാലക്കാട് പ്രദേശങ്ങൾ തൃശ്ശൂർ രൂപതയുടെ കീഴിലായിരുന്നു. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ദാനമായി ലഭിച്ച സ്ഥലത്ത് താൽക്കാലിക ഷെഡ് പണിയുവാൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് അനുവാദം നൽകി. പണി തീർത്ത ഷെഡിൽ 1963 മാർച്ച് 10-ന് ഞായറാഴ്ച ബഹു. ചുങ്കത്തച്ചൻ ദിവ്യബലിയർപ്പിച്ചു. 1970 വരെ ചക്കാന്തറ പളളിയിൽ നിന്നാണ് ബഹു. അച്ചൻമാർ ഞായറാഴ്ചകളിൽ ഇവിടെ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നത്.
ഒലവക്കോട് മഠം കപ്പേള ഒലവക്കോട് ഇടവക പളളിയായി ഉപയോഗിച്ചിരുന്ന കാലങ്ങളിൽ (1966 -69) ബഹു. സെബാസ്റ്റ്യൻ വലിയവീട്ടിലച്ചനായിരുന്നു ഇവിടെ താമസിച്ച് കാര്യങ്ങൾ നടത്തിയിരുന്നത്. 1970 മുതൽ 1980 ബഹു. ജോസ് പി. ചിറ്റിലപ്പിളളിയച്ചൻ ഒലവക്കോട് ഇടവകയിലും മലമ്പുഴ സെന്റ് ജ്യൂഡ് ഇടവകയിലും തെക്കെ മലമ്പുഴ ഇടവകയിലും ശുശ്രൂഷകൾ യഥാവിധി നടത്തിപ്പോന്നു. ബഹു. ജോസ് കണ്ണമ്പുഴയച്ചനാണ് ഇൗ പ്രദേശത്തേക്ക് ജനപങ്കാളിത്തത്തോടെ റോഡ് സൗകര്യം ഉണ്ടാക്കിയത്. 1993-ൽ ബഹു. സണ്ണി വാഴേപ്പറമ്പിലച്ചൻ വികാരിയായിരുന്നപ്പോഴാണ് കുരിശ്ശടി സ്ഥാപിച്ചത്. 
പുതിയ പളളി
1997 മെയ് മുതൽ ബഹു. ജോൺ മരിയ വിയാനിയച്ചനായിരുന്നു ഇവിടുത്തെ വികാരി. 1998 മാർച്ച് 25-ന് ( 1361/97 )കല്്പ്പനപ്രകാരം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് തെക്കെ മലമ്പുഴ പളളിയെ സ്വതന്ത്രഇടവകയായി ഉയർത്തി. ആ വർഷത്തെ പ്രകൃതിക്ഷോഭത്തിൽ പളളി തകർന്നടിഞ്ഞു. ബലിയർപ്പണം മുടങ്ങാതിരിക്കുവാൻ ഇടവകാംഗങ്ങൾ വളരെ വേഗത്തിൽ താൽക്കാലിക ഷെഡ് പണി തീർത്തു. ഇൗ സാഹചര്യത്തിൽ ബലിഷ്ടവും സൗകര്യപ്രദവുമായ പളളി പണിയണമെന്ന് ഇടവകാംഗങ്ങൾ തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ പളളി പണിയുവാൻ യോഗം തീരുമാനിച്ചു. പ്രസ്തുത പളളിയുടെ ശിലാ സ്ഥാപന കർമ്മം 1999 ഡിസംബർ 8-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ബഹു വിയാനിയച്ചന്റെ ധീരമായ നേതൃത്വവും ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണവും ഒന്നിച്ചായപ്പോൾ പളളിയുടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. 2003 ജൂൺ 11-ന് അഭിവന്ദ്യ പിതാവ് പദ്ധതി കൂദാശ ചെയ്ത് ബലിയർപ്പിച്ചപ്പോൾ ജനങ്ങളുടെ ചിലകാലാഭിലാഷം നിറവേറി. തെക്കേമലമ്പുഴ റോഡിന്റെ അവസാനത്തിൽ കുരുശുപളളിക്ക് വേണ്ടി ശ്രീ കൊല്ലൻകുന്നിൽ ജോർജ്ജ് 2 സെന്റ് സ്ഥലം ദാനമായി നൽകിയിട്ടുണ്ട്. ബഹു. ഒലക്കേങ്കിലച്ചന്റെ പിൻഗാമിയായി വന്ന ബഹു. ടെൻസൻ താണിക്കലച്ചന്റെ പ്രത്യേക താൽപര്യത്താൽ പളളിപ്പറമ്പിൽ കുഴിച്ച കിണറിൽ സമൃദ്ധമായി വെളളം ലഭിക്കുന്നുണ്ട്. ഇപ്പോൾ ബഹു. സജി വട്ടുകളം അച്ചനാണ് ഇടവകയുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നത്. പളളിസംവിധാനങ്ങൾ മെച്ചപ്പെട്ടുവെങ്കിലും പുതിയ വീടുകളൊന്നും ഇവിടെ വരുന്നില്ല. സൗകര്യപ്രദമായ സ്ഥലങ്ങളിൽ വീടുവെച്ച് താമസിക്കുവാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്.