fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Sebastian, Kuruvampady 
Photo
Name:
St.Sebastian
Place: Kuruvampady
Status:
Parish
Forane:
Thavalam
Founded:
1975
Sunday Mass:
10.45 A.M.
Strengh:
65
Belongs To:
   
Vicar / Dir : Fr. Ambooken Ananad
  Asst.Dir/Vic:
Contact Office :
Chittur, Palakkad - 678581
Telephone:
04924209363
 
E-Mail:
Website:
 
History of the of St.Sebastian
 സെന്റ് സെബാസ്റ്റ്യൻ ചർച്ച്
കുറവൻപാടി
സ്ഥലനാമം 
പാടി എന്നാൽ ചേരി എന്നാണർത്ഥം. കുറുവന്മാരുടെ ചേരിയാണ് കുറവൻപാടി എന്നറിയപ്പെട്ടത്
ആദ്യനാളുകൾ
Old Church

അട്ടപ്പാടിയിലെ കുടിയേറ്റ ചരിത്രത്തിൽ 1960-കളിൽ കുടിയേറിയവരിൽ നല്ലൊരു ശതമാനം കൈ്രസ്തവരും കുറവൻപാടി, പുലിയറ പ്രദേശങ്ങളിൽ താമസമാക്കിയിരുന്നു. ഇൗ പ്രദേശത്തെ കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുവാനായി ഒരു ദൈവാലയം നിർമ്മിക്കാൻ 78/74 കല്പ്പന പ്രകാരം 1974 ഡിസംബർ 27-ാം തിയ്യതി രൂപതാ കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. തൃശ്ശൂർ രൂപതാംഗമായിരുന്ന ബഹു ജേക്കബ് തൈക്കാട്ടിലച്ചന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ പണിത ദൈവാലയം 1975 മെയ് 7-ാം തിയ്യതി അഭിവന്ദ്യമാർ ജോസഫ് ഇരിമ്പൻ പിതാവ് ആശീർവ്വദിച്ചു. പാലക്കാട് രൂപത സ്ഥാപിതമായതിനുശേഷം ആദ്യം വെഞ്ചരിച്ച ദൈവാലയമായിരുന്നു ഇത്. 3/76 (2.1.76) കല്പ്പനപ്രകാരം കുറുവമ്പാടി സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. വാഹനസൗകര്യം ഒന്നുമില്ലാതിരുന്ന അക്കാലത്ത് ബഹു. തെക്കാട്ടിലച്ചൻ കാൽനടയായി അഗളിയിൽ നിന്നും കുറുവമ്പാടിയിലെത്തി ദിവ്യബലി അർപ്പിച്ചിരുന്നു.
പുതിയപളളി
പള്ളി സ്ഥിതിചെയ്തിരുന്ന സ്ഥലം 1982-ൽ ചിറ്റൂർ ഡാമിനുവേണ്ടി അക്വയർ ചെയ്തപ്പോൾ പള്ളിയുടെ സ്ഥലം നഷ്ടപ്പെട്ടു. കുറവം പാടി ഇടവക രണ്ടായി തിരിയുകയും പുലിയറ ഭാഗത്തുളളവർ വി. ഗീവർഗ്ഗീസിന്റെ നാമത്തിൽ അവിടെ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ശ്രീ. ജോസഫ് പേഴുംകാട്ടിൽ ദാനമായി നൽകിയ ഒരേക്കർ സ്ഥലത്ത് കുറവൻപാടി പ്രദേശത്തുള്ളവർ ബഗു. തൈക്കാട്ടിലച്ചന്റെ നേതൃത്വത്തിൽ ദൈവാലയം സ്ഥാപിച്ച് കുറച്ചുനാൾ ബലിയർപ്പിച്ചു. എന്നാൽ ഇവിടേയ്ക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ ബഹു മാണി പറമ്പേട്ട് ഇ.ട.ഠ അച്ചന്റെ നേതൃത്വത്തിൽ ശ്രീ. ദേവസ്യാച്ചൻ വല്ലനാട്ടും ശ്രീ. വക്കച്ചൻ വല്ലനാട്ടും കൂടി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക പള്ളി സ്ഥാപിച്ച് കുർബാനയർപ്പിച്ചു. 
ബഹു. ജോസ് കല്ലുവേലിൽ അച്ചൻ വികാരിയായിരിക്കെ പള്ളിപണിയുവാൻ 27 സെന്റ് സ്ഥലം വാങ്ങി. ഏകദേശം രണ്ട് വർഷം കൊണ്ട് ഇന്ന് കാണുന്ന പള്ളിയുടെ പണി പൂർത്തിയാക്കുകയും 1987 മെയ് 16-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ആശീർവ്വദിക്കുകയും ചെയ്തു. ബഹു. ജോസ് കൊച്ചുപറമ്പിൽ അച്ചൻ വികാരിയായിരിക്കുമ്പോഴാണ് പാരീഷ് ഹാൾ നിർമ്മിച്ചത്. ബഹു. ബിജു നിരപ്പേലച്ചന്റെ നേതൃത്വത്തിൽ പള്ളിയ്ക്ക് കെട്ടുറപ്പും സുരക്ഷിതത്വവുമുളള സെമിത്തേരി നിർമ്മിച്ചു. ബഹു. ജേക്കബ് മാവുങ്കലച്ചൻ വികാരിയായിരിക്കുമ്പോഴാണ് 2000 ഏപ്രിൽ 29 അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ രജതജൂബിലി ആഘോഷിച്ചത്. 
ഒരു പുതിയ പള്ളി പണിയുവാൻ ആഗ്രഹിച്ചിരുന്ന കുറവൻ പാടി ഇടവകക്കാരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് പള്ളിക്ക് വേണ്ടതായ നവീകരണങ്ങൾ നടത്തുവാൻ ബഹു. സജി വട്ടുകളത്തിൽ അച്ചൻ മുൻകൈ എടുത്തു. പണി പൂർത്തീകരിച്ച് 2010 ്രെബഫുവരി 5-ാം തിയ്യതി നവീകരിച്ച ദൈവാലയം അഭിവന്ദ്യ പിതാവ് ആശിർവ്വദിച്ചു. 1999-ൽ ബഹു. മാവുങ്കലച്ചന്റെ നേതൃത്വത്തിൽ ഉണ്ണിമല ഭാഗത്തുളളവർക്കു വേണ്ടി ഇൻഫന്റ് ജീസസ്സ് പളളി പണിതീർത്തു. മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഇൗ പ്രദേശത്തെ ജനങ്ങൾക്ക് പി.എസ്.എസ്.പി. യുടെ നേതൃത്വവും സഹായ സഹകരണങ്ങളും വലിയ ആശ്വാസമാണ്. ജനങ്ങളുടെ വരിസംഖ്യയും ആണ്ടു തോറും നടത്തുന്ന ഉൽപ്പന്ന പിരിവും പള്ളി പറമ്പിലെ കാർഷിക വിളകളുമാണ് ധനാഗമ മാർഗ്ഗങ്ങൾ. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടിയിറക്കലിന്റെ ഫലമായി പല കൈ്രസ്തവ കുടുംബങ്ങളും ഇവിടം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി. അതോടെ അംഗസംഖ്യ കുറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഇവിടം വിട്ടുപോകുവാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. കുട്ടികൾ പലരും സ്ക്കൂളിൽ പോകാനുളള സൗകര്യാർത്ഥം ജെല്ലിപ്പാറയിലെ മഠം വക ബാലഭവനിൽ നിന്നാണ് പഠിക്കുന്നത്. എങ്കിലും ഇവിടെയുളള വിശ്വാസികൾ പ്രതീക്ഷയോടെ കത്തോലിക്ക വിശ്വാസജീവിതത്തിൽ മുന്നേറുന്നു.