fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Thomas, Koduvayur 
Photo
Name:
St. Thomas
Place: Koduvayur
Status:
Parish
Forane:
Thathamangalam
Founded:
2004
Sunday Mass:
08.30 A.M.
Strengh:
30
Belongs To:
   
Vicar / Dir : Fr. Kozhuppakalam Jaiju
  Asst.Dir/Vic:
Contact Office :
Koduvayur, Palakkad - 678501
Telephone:
 
E-Mail:
Website:
 
History of the of St. Thomas
 സെന്റ് തോമസ് ചർച്ച്
കൊടുവായൂർ
സ്ഥലനാമം
ചിറ്റൂർ താലുക്കിലെ കൊടുവായുർ പണ്ടും നല്ലൊരു ജനപദമായിരുന്നു. വായിൽ (ർ) ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് തമിഴകത്തിൽ പ്രചാരമുണ്ടായിരുന്നു.”"കൊടും'എന്ന പദത്തിന് മഹത്തായ എന്നും "വായിർ' എന്ന പദത്തിന് പ്രവേശനദ്വാരമെന്നും അർത്ഥമുള്ളപ്പോൾ മഹത്തായ പ്രദേശമെന്ന് കരുതുന്ന ചിറ്റൂർക്കുള്ള പ്രവേശന കവാടമാണ് കൊടുവായൂർ എന്ന് സങ്കൽപ്പിക്കാവുന്നതാണ്. കൊടുവായൂരിന് തൊട്ടുമുമ്പുള്ള കോട്ടമല പണ്ടു സംസ്കാര കേന്ദ്രമായിരുന്നു. കൊട്ടവായിൽ കൊടുവായൂരെന്നത് കൊടുവായൂർ എന്ന് ലോപിച്ചതായിരിക്കാം എന്നാണ് പണ്ഡിതമതം (രള. ഢ.ഢ.ഗ. വാലത്ത് ജ. 89) “
ആദ്യനാളുകൾ
വ്യാപാര ഉദ്യോഗ ആവശ്യങ്ങൾക്കായി തൃശൂർ ജില്ലയിൽ നിന്നും 1970 കളിൽ എത്തിച്ചേർന്നവരാണ് കൊടുവായൂരിലെ ആദ്യ കൈ്രസ്തവർ. പാലക്കാട് കത്തീഡ്രൽ ഇടവകാംഗങ്ങളായിരുന്ന ഇവർ 1979-ൽ തത്തമംഗലം ഇടവക രൂപം കൊണ്ടപ്പോൾ ആ ഇടവകക്കാരായി. കാലക്രമേണ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂടുതൽ പേർ കൊടുവായൂർ പ്രദേശത്ത് താമസമാക്കി. കൈ്രസ്തവർ കൊടുവായൂർ, തേങ്കുറുശ്ശി, പെരുവെമ്പ്, പല്ലശ്ശന എന്നീ പഞ്ചായത്ത് അതിർത്തികളിലായി പരസ്പരപരിചയമില്ലാതെ കഴിഞ്ഞിരുന്നു. എല്ലാവർക്കും ഇടവക ദൈവാലയത്തിൽ എത്തുക എന്നത് അപ്രായോഗികമായതിനാൽ 2002-ൽ ബഹു. തോം കിഴക്കേടത്തച്ചൻ തത്തമംഗലം പള്ളി വികാരിയായി ചുമതലയേറ്റപ്പോൾ ഇൗ പ്രദേശത്തുണ്ടായിരുന്ന 24 ഭവനങ്ങളെയും കൊടുവായൂർ സെന്റ് തോമസ് കുടുംബയൂണിറ്റിൽ ഉൾപ്പെടുത്തി. അവരുടെ വിശ്വാസ കൂട്ടായ്മക്ക് കൊടുവായൂർ പ്രദേശത്ത് തന്നെ ഇടവകരൂപീകരിക്കണമെന്ന് 2003-ൽ തത്തമംഗലം ഇടവകയോഗം വിലയിരുത്തുകയും മേൽ നടപടികൾക്ക് ബഹു. വികാരിയച്ചനെയും കൊടുവായൂർ യൂണിറ്റംഗങ്ങൾ ഉൾപ്പെടുന്ന സമിതിയെയും യോഗം ചുമതലപ്പെടുത്തി.
പുതിയതുടക്കം
2003 ്രെബഫുവരി 16 മുതൽ കൊടുവായൂർ മരിയൻ കോളേജിൽ അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ മാസത്തിലെ മൂന്നാം ഞായറാഴ്ചകളിൽ വി.കുർബാന ആരംഭിച്ചു. ദൈവാലയത്തിനു വേണ്ടി ഹോളിഫാമിലി കോൺവെന്റ് വക 36 സെന്റ് സ്ഥലം 2003 ജൂലൈ 3-ന് ദുക്റാനത്തിരുനാൾ ദിവസം 206/2003 ഡോക്കുമെന്റ് പ്രകാരം മിതമായ വിലയ്ക്കു വാങ്ങിച്ചു. 2004 ്രെബഫുവരി 7-ന് തത്തമംഗലം ഇടവകയുടെ രജതജൂബിലി വേളയിൽ അഭിവന്ദ്യ പിതാവ് കൊടുവായൂർ ദൈവാലയത്തിന് വേണ്ടി അടിസ്ഥാന ശില ആശീർവദിച്ചു. പ്രസ്തുത ശില ജൂലൈ 3-ന് വികാരി ബഹു. തോം കിഴക്കേടത്തച്ചൻ നിർമ്മാണ സ്ഥലത്ത് സ്ഥാപിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ജനറൽ കൺവീനർ ശ്രീ ജോണി കൊള്ളന്നൂരിന്റെയും കൈക്കാരന്മാരുടെയും ഇടവകജനത്തിന്റെയും ഹോളിഫാമിലി സന്ന്യാസസമൂഹത്തിന്റെയും പങ്കാളിത്തം പ്രത്യേകം സ്മരണീയമാണ്. 
ഇടവകയുടെ ആരംഭം
2004 മെയ് 17 മരിയൻ കോളേജ് കേന്ദ്രമാക്കി കൊടുവായൂർ സെന്റ് തോമസ് സ്റ്റേഷൻ സ്ഥാപിച്ചുകൊണ്ടുളള കൽപ്പന 186/2004 നംമ്പർ പ്രകാകം രൂപതാ കാര്യാലയത്തിൽ നിന്ന് ലഭിച്ചു. ബഹു. കിഴക്കേടത്തച്ചനെ തത്തമംഗലം പള്ളിയുടെ ചുമതലയിൽ നിന്നും ഒഴിവാക്കുകയും കൊടുവായൂർ സ്റ്റേഷൻ പളളിയുടെ പ്രഥമ വികാരിയായി ചുമതലപ്പെടുത്തുകയും ചെയ്തു. രൂപതയ്ക്കകത്തും പുറത്തുമുള്ളവരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും ഒന്നിച്ചപ്പോൾ ഒന്നരവർഷം കൊണ്ട് ദൈവാലയനിർമ്മാണം പൂർത്തിയായി. 2006 ജനുവരി 1 -ന് അഭിവന്ദ്യ പിതാവ് സെന്റ് തോമസ് ദൈവാലയം കൂദാശ ചെയ്യുകയും 468/2005 നമ്പർ കല്പനപ്രകാരം കൊടുവായൂരിനെ ഇടവകയായി പ്രഖ്യാപിക്കുകയും ചെയ്തു. ദൈവാലയത്തോടൊപ്പം പണിതീർത്ത വൈദികമന്ദിരവും മാർതോമ്മാ കുരിശടിയും അന്നേ ദിവസം തന്നെ അഭിവന്ദ്യപിതാവ് ആശീർവദിച്ചു. 2006 ജൂലൈ 3 ദുക്റാന ദിവസം ഇടവക മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് അഭിവന്ദ്യ പിതാവ് ദൈവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു നല്കിയത് ഇടവകയ്ക്ക് വലിയ ബഹുമതിയും അനുഗ്രഹവുമായി . 2005-ൽ ആധാരം രജി നമ്പർ 1284/2005 പ്രകാരം 91/2 സെന്റ് സ്ഥലം കൂടെ പള്ളിക്ക് സ്വന്തമാക്കാൻ സാധിച്ചു. 
വിദ്യാഭ്യാസ മേഖലകൾ
2007 ജൂലൈ 3-ന് സ്ത്രീകളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കി സെന്റ് തോമസ് അക്കാദമി ആരംഭിച്ചു. നഴ്സറി ട്രെയിനിങ്ങ്, കമ്പ്യൂട്ടർ എന്നിവയിൽ അക്കാഡമി പരിശീലനം നല്കുന്നു. 2009 നവംബറിൽ പി. എസ്.എസ്.പി യുടെ ആഭിമുഖ്യത്തിൽ അനുവദിച്ചിരിക്കുന്ന രാജീവ് ഗാന്ധി നാഷണൽ ക്രഷ് ദൈവാലയത്തോടനുബന്ധിച്ച് പ്രവർത്തിച്ച് തുടങ്ങി. 2011 ജൂൺ മുതൽ ഒരു നഴ്സറി സ്കൂൾ കൂടി ആരംഭിച്ചിട്ടുണ്ട്. ഇടവകയിലെ കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും ക്രഷ്, നഴ്സറി തുടങ്ങിയ സൗകര്യങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കുമായി 2010 ജനുവരി 1-ന് പാരീഷ്ഹാളിന്റെ ശിലാസ്ഥാപനം വികാരി നിർവ്വഹിക്കുകയും ഇടവകജനത്തിന്റെ സഹകരണത്തോടെ ഒരു വർഷം കൊണ്ട് പണിതീർക്കുകയും ചെയ്തു. 2011 ജനുവരി 1-ൻ മാർ അഭിവന്ദ്യ പിതാവ് പാരീഷ്ഹാൾ ആശീർവദിച്ചു.
സെമിത്തേരിക്കുവേണ്ടി പാലക്കാട് ടൗൺ പളളിയോട് സഹകരിച്ച് യാക്കര വില്ലേജിൽ 2011 നവംബർ 20-ന് 4 സെന്റ് സ്ഥലം സ്വന്തമാക്കി. സർക്കാർ നിബന്ധനകൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുവാദകല്പന ഉടനെ ലഭിക്കുന്നതാണ്. ദൈവാലയത്തിന് തൊട്ട് മുന്നിലുളള ഒമ്പതരസെന്റ് സ്ഥലം ഇടവകജനത്തിന്റെ അകമഴിഞ്ഞ സഹായത്തോടെ 2013 മാർച്ച് 1-ന് റജിസ്റ്റർ ചെയ്യുവാൻ സാധിച്ചു. പ്രസ്തുത സ്ഥലത്ത് മാർ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം അനുസ്മരിക്കുന്ന രൂപം, ഇടവകയുടെ ദശവത്സര സ്മാരകമായി സ്ഥാപിച്ചു. 
ഇടവകക്കാർ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലവാരമുള്ളവരാണ്. കച്ചവടത്തിലും ഗവൺമെന്റ് ജോലികളിലും ആശ്രയിച്ചാണ് ഇവരുടെ വരുമാനം. ജൂലൈ 3 മാർതോമാ ശ്ലീഹായുടെ ദുക്റാന ഉൗട്ടുത്തിരുനാളായും പുതുഞായറാഴ്ച പട്ടണപ്രദക്ഷിണത്തോടെ ഇടവകത്തിരുനാളായും ആഘോഷിക്കുന്നു. ഇടവക സമൂഹത്തിന്റെ കൂട്ടായ്മയും ത്യാഗസമർപ്പണ മനോഭാവവുമാണ് ത്വരിത ഗതിയിലുളള വളർച്ചക്ക് നിദാനമായിരിക്കുന്നത്. അജപാലന ശുശ്രൂഷയിൽ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സേവനങ്ങൾ ഇടവകജനം എന്നും നന്ദിയോടെ ഒാർക്കുന്നു.