fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Vimala Hrudhaya, Kodunthirapally 
Photo
Name:
Vimala Hrudhaya
Place: Kodunthirapally
Status:
Parish
Forane:
Palakkad
Founded:
2004
Sunday Mass:
07.00 A.M.
Strengh:
46
Belongs To:
   
Vicar / Dir : Fr. Kulampil Abin
  Asst.Dir/Vic:
Contact Office :
Noorani, Palakkad - 678004
Telephone:
 
E-Mail:
Website:
 
History of the of Vimala Hrudhaya
 വിമലഹൃദയ ചർച്ച് 
കൊടുന്തിരപ്പുള്ളി
ആദ്യ നാളുകളിൽ
700 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്ന് കുടിയേറിപ്പാർത്ത ജൈമിനീയ സാമവേദികളായ ബ്രഹ്മണരുടെ അഗ്രഹാരമാണ് കൊടുന്തിരപ്പുളളി. സംഗീത സാന്ദ്രമായ ജൈമിനീയ സാമ വേദം ആലപിക്കുന്ന ബ്രാഹ്മണരുടെ ഏക അഗ്രഹാരമാണിത്. പാലക്കാട് കോട്ടായി റോഡിൽ, പാലക്കാട്ട് നിന്ന് അഞ്ച് കി. മീ. അകലെയാണ് കൊടുന്തിരപ്പുള്ളി ഗ്രാമം. സെന്റ് റാഫേൽസ് കത്തീഡ്രൽ ഇടവകയിലെ കുടുംബയൂണിറ്റുകളിൽ ഒന്നായിരുന്നു കൊടുന്തിരപ്പുള്ളി വിമലഹൃദയ യൂണിററ്. യൂണിറ്റിന്റെ പ്രവർത്തനം ശക്തിപ്പെട്ടതോടെ ഒരുമിച്ച് കൂടുവാനും പ്രാർത്ഥിക്കുവാനും ഒരിടം എന്ന ആശയം ബഹു. വികാരി ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ നൽകിയതിന്റെ സാക്ഷാൽക്കാരമാണ് ഇന്നത്തെ കൊടുന്തിരപ്പുള്ളി ഇടവക. കൊടുന്തിരപ്പുള്ളിയിൽ പ്രാർത്ഥനാലയം വേണമെന്ന ആഗ്രഹത്തോടെ 2001 ജനുവരി 7-ന് ചേർന്ന കുടുംബസമ്മേളനത്തിൽ ശ്രീ. ഫ്രാൻസിസ് കണ്ണമ്പുഴ, ശ്രീ. ഷാജി മാത്യു പാറയിൽ, ശ്രീ. ആൻഡ്രൂസ് ചാലിച്ചാൽവില്ല, ശ്രീ. ജോയി ആലപ്പാട്ട്, ശ്രീ. ജോയി നാരംവേലിൽ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവർത്തന ചുമതല ഏൽപ്പിച്ചു. കമ്മറ്റിയുടെ അന്വേഷണഫലമായി കൊടുന്തിരപ്പുള്ളി ടൗണിൽ നിന്നും 300 മീറ്റർ അകലെ പള്ളിക്ക് ഉചിതമായ സ്ഥലം കണ്ടെത്തി. പ്രാർത്ഥനാലയത്തിന്റെ അനുവാദത്തിനായ് 2002 നവംബർ 24-ന് കത്തീഡ്രൽ ഇടവക പൊതുയോഗത്തിൽ സമർപ്പിച്ച അപേക്ഷ യോഗാംഗങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചു. യൂണിറ്റ് അംഗങ്ങളിൽ നിന്നു ലഭിച്ച സംഭാവനത്തുകയും കടമായി വാങ്ങിയ സംഖ്യയും ചേർത്ത് 5 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തു. ഇൗ സ്ഥലത്ത് അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ പ്രാർത്ഥനാലയത്തിന് 2002 നവംബർ 25-ന് വികാരി ബഹു. ജോസഫ് ചിറ്റിലപ്പിളളിയച്ചൻ തറക്കല്ലിട്ടു. യൂണിറ്റിൽ നിന്നും ഇടവകക്കാരിൽ നിന്നും സംഭാവനയായി ലഭിച്ച സംഖ്യയും ബാക്കി വന്ന സംഖ്യ കടമായിട്ടും കണ്ടെത്തി 13 ദിവസം കൊണ്ട് പ്രാർത്ഥനാലയത്തിന്റെ പണി പൂർത്തിയാക്കി. 2002 ഡിസംബർ 8-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വിമല ഹൃദയ പ്രാർത്ഥനാലയം വെഞ്ചിരിച്ചു. പ്രാർത്ഥനാലയ കമ്മിറ്റികളുടെ ദൗത്യം അതോടെ പൂർത്തിയായി. 
പുതിയ പളളിക്ക് സ്ഥലം 
ശ്രീ. ഫ്രാൻസിസ് കണ്ണമ്പുഴ, ശ്രീ. ഷാജി മാത്യുപാറയിൽ, ശ്രീ. ബെന്നി തേക്കാനത്ത്, ശ്രീ. ജോയി നാരംവേലിൽ എന്നിവർ ചേർന്നുണ്ടാക്കിയ സൗഹൃദവേദി പളളിക്കുവേണ്ടി നീക്കിവെച്ച 43 സെന്റ് (40+3) സ്ഥലത്തിനും, പളളിയിരിക്കുന്ന 5 സെന്റ് സ്ഥലത്തിനും പളളിറോഡിന്റെ 13 സെന്റ് സ്ഥലത്തിനും, സെമിത്തേരിക്കു വേണ്ടിയുളള 89 സെന്റ് സ്ഥലത്തിനും അതാതിന്റെ ബന്ധപ്പെട്ട വ്യക്തികൾക്ക് വില നൽകി ഭുമി രജിസ്റ്റർ ചെയ്യുകയും മേൽ പറഞ്ഞ സൗഹൃദവേദി അംഗങ്ങളുടെ വ്യക്തികളുടെ സംഭാവനയായി പളളിക്ക് ആധാരങ്ങൾ കൈമാറുകയും ചെയ്തു. 
പാവപ്പെട്ടവർക്ക് പാർക്കാൻ വീട്
കൂടാതെ ദിവ്യകാരുണ്യവർഷത്തോടനുബന്ധിച്ച്് 5 സെന്റ് സ്ഥലം വീതം 8 നിർദ്ധനകുടുംബങ്ങൾക്ക് ദാനമായും കുടുംബവർഷത്തോടനുബന്ധിച്ച് 5 സെന്റ് സ്ഥലം വീതം 4 പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ നിരക്കിലും ഇടവകയിൽ നിന്നും നൽകത്തക്കവിധം ഇൗ സൗഹൃദവേദി അംഗങ്ങൾ തന്നെ മുൻകൈ എടുത്ത് പ്രവർത്തിച്ചു. ഇൗ നല്ല സംരംഭത്തിന് ദിവ്യകാരുണ്യ നഗറിലെ 8 കുടുംബങ്ങൾക്ക് 10000/രൂപ വീതം നൽകുവാൻ രൂപതയിൽ നിന്നും 80000 രൂപ പള്ളിക്ക് ലഭിക്കുകയുണ്ടായി.
ഇൗ സൗഹൃദവേദി അംഗങ്ങൾ ദീർഘകാലവീക്ഷണത്തോടെ നടത്തിയ ഇൗ മുന്നേറ്റമാണ് കൊടുന്തിരപ്പുള്ളി ഇടവകയുടെ വളർച്ചയുടെ തൊടുകുറിയായത്.
രൂപതാ കാര്യാലയത്തിൽ നിന്ന് 323/2003 കല്പ്പന പ്രകാരം 2003 ജൂൺ 28-ന് ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ പ്രാർത്ഥനാലയത്തിൽ ആദ്യമായി ദിവ്യബലിയർപ്പിച്ചു. തുടർന്ന് ഞായർ ഒഴികെ മറ്റ് പ്രധാന ദിവസങ്ങളിൽ ദിവ്യബലിയർപ്പണം ഉണ്ടായിരുന്നു. ഇടവകയായി 
447/04 കല്പനപ്രകാരം പ്രാർത്ഥനാലയം 2004 ഡിസംബർ 8 മുതൽ സ്റ്റേഷൻപള്ളിയായി ഉയർത്തപ്പെട്ടു. 2006 ഏപ്രിൽ മുതൽ ഞായറാഴ്ചകളിൽ രാവിലെ 6.30-ന് ദിവ്യബലിയും ജൂൺമാസം മുതൽ 1-3 ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേദപാഠ ക്ലാസ്സുകളും ആരംഭിച്ചു. 2007 ്രെബഫുവരി 20-ന് ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. സോജി മുണ്ടുപാലത്തച്ചൻ വികാരിയായി ചാർജെടുത്തു. പാരീഷ്ഹാളിന്റെ വെഞ്ചരിപ്പ് 2007 ജൂൺ 17-നും വൈദികഭവനത്തിന്റെ വെഞ്ചെിരിപ്പ് 2010 സെപ്റ്റംബർ 8-നും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 
258/2007 കല്പ്പനപ്രകാരം കൊടുന്തിരപ്പുള്ളി വിമലഹൃദയ സ്റ്റേഷൻ പള്ളിയ്ക്ക് 2007 ജൂൺ 25 മുതൽ അതിർത്തികൾ നിശ്ചയിച്ചു. 459/2007 ലെ കല്പ്പനപ്രകാരം, 19.11.2007 മുതൽ സ്റ്റേഷൻ പള്ളി സ്വതന്ത്ര ഇടവകയായി. പുനർ നിർമ്മാണം നടത്തിയ പള്ളി 2007 ഡിസംബർ 16-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. 2008-ൽ ബഹു. മാർട്ടിൻ കളമ്പാടനച്ചനും 2009-ൽ ബഹു. ടോണി കോഴിപ്പാടനച്ചനും ഇടവകയുടെ സമഗ്ര വളർച്ചക്ക് അക്ഷീണം പരിശ്രമിച്ച വികാരിമാരാണ്. ബഹു കോഴിപ്പാട്ടച്ചനാണ് പളളിയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ വികാരി. ഇൗ കാലയളവിൽ ചാരിറ്റി സന്ന്യാസിനികൾ മതബോധന ക്ലാസുകൾ നടത്തുന്നതിന് വന്നിരുന്നു. 2011 മുതൽ ബഹു. സീജോ കാരിക്കാട്ടിലച്ചൻ വികാരിയായി സേവനം ചെയ്യുന്നത്. 1911 മുതൽ ജയ്ക്രിസ്റ്റോ കർമ്മലീത്താ മഠത്തിലെ സഹോദരിമാരാണ് വിശ്വാസ പരിശീലന ക്ലാസുകൾ നടത്തി വരുന്നത്. 
പുതിയ പളളിക്കുവേണ്ടി
ഇടവകയിൽ പുതിയ കുടംബങ്ങൾ വന്ന് ചേർന്നപ്പോൾ ഇപ്പോഴത്തെ ദൈവാലയത്തിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു തുടങ്ങി. പുതിയ ദൈവാലയം വേണമെന്ന ആഗ്രഹം ഇടവകാംഗങ്ങൾ പലപ്പോഴായി പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പളളിക്കായി ആരംഭത്തിലെ കരുതിവെച്ച സ്ഥലത്ത് പണികൾ തുടങ്ങുന്നതിനുളള പ്രാരംഭ പരിപാടികൾ ചെയ്തുകഴിഞ്ഞു. യേശുവിന്റെ സുവിശേഷപഠനങ്ങൾ മനസ്സിലാക്കിയ സഹോദരങ്ങൾ കൈ്രസ്തവ വിശ്വാസം സ്വീകരിച്ച് ഇടവക കൂട്ടായ്മയോട് ചേർന്നുവരുന്നത് ഏറെ സന്തോഷം നൽകുന്ന അനുഭവമാണ്.