fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Thomas Forane, Kanjirapuzha 
Photo
Name:
St.Thomas Forane
Place: Kanjirapuzha
Status:
Parish
Forane:
Kanjirapuzha
Founded:
1960
Sunday Mass:
07.15 A.M., 09.45 A.M.
Strengh:
402
Belongs To:
   
Vicar / Dir : Fr. Kallingal Biju
  Asst.Dir/Vic: Fr. Thekkan Nivil Varghese
Contact Office :
Kanjirapuzha, Palakkad - 678591
Telephone:
04924238244
 
E-Mail:
Website:
 
History of the of St.Thomas Forane
 സെന്റ് തോമസ് ഫൊറോന ചർച്ച്
കാഞ്ഞിരപ്പുഴ
ആദ്യനാളുകളിൽ
മണ്ണാർക്കാട് അടുത്ത് ചിറക്കൽ പടിയിൽ നിന്നും 8 കി.മീ അകലെ പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തിൽ ജലസേചനത്തിനായി നിർമ്മിക്കപ്പെട്ട കാഞ്ഞിരപ്പുഴ ഡാമിന്റെ പ്രകൃതിഭംഗി ആരേയും ആകർഷിക്കുന്നതാണ്. ഡാം എത്തുന്നതിന് രണ്ടര കി.മീ. മുമ്പാണ് കാഞ്ഞിരപ്പുഴ സെന്റ് തോമസ് പളളി. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഇടവകയുടെ ചരിത്രം കുടിയേറ്റ ജനതയുടെ ജീവിത മുന്നേറ്റത്തിന്റെ ചരിത്രമാണ്. അരനൂറ്റാണ്ടുമുമ്പ് പൊറ്റശ്ശേരി, പുളിക്കൽ, താന്നിക്കുന്ന് എന്നീ പേരുകളിൽ കാഞ്ഞിരപ്പുഴ അറിയപ്പെട്ടിരുന്നു. 1946 മുതൽ കോട്ടയം ജില്ലയിൽ നിന്ന് മണ്ണാർക്കാട്, കാരാക്കുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഉൾപ്രദേശങ്ങളിലേക്ക് കർഷകരുടെ ശക്തമായ കുടിയേറ്റമുണ്ടായിരുന്നു. 1953 വരെ ആദ്ധ്യാത്മിക കാര്യങ്ങൾക്ക് അവർ മണ്ണാർക്കാട് ലത്തീൻപള്ളിയിലായിരുന്നു പോയിരുന്നത്. മണ്ണിൽ ധാന്യ വിളകളുടെ പൊന്നു വിളയിച്ച് ഭൗതികസുഖസൗകര്യങ്ങൾ മെച്ചപ്പെട്ടപ്പോഴും എല്ലാവർക്കും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ പറ്റിയ ദൈവാലയം അവർ സ്വപ്നം കണ്ടിരുന്നു. 1953-ൽ തലശ്ശേരി രൂപത നിലവിൽവന്നതോടെ നെന്മേനി പള്ളി വികാരിയായിരുന്ന ബഹു. ജസ്റ്റീനിയൻ സി.എം.എെ അച്ചൻ കാഞ്ഞിരപ്പുഴയിൽ വരികയും ഇടവക രൂപീകരണ സാദ്ധ്യതകളെപ്പറ്റി രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റൻ വള്ളോപ്പിള്ളി പിതാവിന് റിപ്പോർട്ട് നല്കുകയും ചെയ്തു. അതേതുടർന്ന് തലശ്ശേരി രൂപതാ വികാരി ജനറാൾ ബഹു. മോൺ. തോമസ്സ് പഴയപറമ്പിൽ അച്ചൻ 1960 ജൂൺ 21-ന് പൊറ്റശ്ശേരിയിൽ വന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇവിടെയുളള കൈ്രസ്തവർ ശ്രീ. മാത്യു കിഴക്കേക്കരയുടെ കെട്ടിടത്തിൽ സമ്മേളിക്കുകയും ഇടവക രൂപീകരണപരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. പള്ളി പണിയുവാൻ പറ്റിയ സ്ഥലം വാങ്ങി പണിതുടങ്ങണമെന്നായിരുന്നു മുഖ്യ തീരുമാനം. പള്ളിപണി തീരുന്നതുവരെ തന്റെ കെട്ടിടം താല്ക്കാലിക പള്ളിയായി ഉപയോഗിക്കുവാൻ ശ്രീ. മാത്യു സന്തോഷപൂർവ്വം വിട്ടുകൊടുത്തു. 
ഇടവകയുടെ തുടക്കം
ഇടവക രൂപീകരണത്തിനും ഇതര കർമ്മപരിപാടികൾക്കുമായി ബഹു. സഖറിയാസ് തണ്ണിപ്പാറയച്ചനെ 1960 ജൂലായ് 2-ാം തിയ്യതി അഭിവന്ദ്യ പിതാവ് നിയമിച്ചാക്കി. 1960 ജൂലായ് 3-ാം തിയ്യതി ദുക്റാനനാളിൽ ശ്രീ. മാത്യുവിന്റെ കെട്ടിടത്തിൽ ബഹു. സഖറിയാസ് അച്ചൻ ദിവ്യബലി അർപ്പിച്ചതോടെ കാഞ്ഞിരപ്പുഴ ഇടവകയുടെ ചരിത്ര മുഹൂർത്തം കുറിച്ചു. 1960 നവംബർ 7-ാം തിയ്യതി താന്നിക്കുന്നിൽ (ഇപ്പോൾ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം) വി. തോമാശ്ലീഹായുടെ നാമത്തിൽ ബഹു. വികാരിയച്ചൻ പള്ളിയുടെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. ബഹു. അച്ചന്റെ തീക്ഷണതയും ജനങ്ങളുടെ പങ്കാളിത്തവും കൂടിച്ചേർന്നപ്പോൾ ദൃുതഗതിയിൽ പളളിയുടെ പണികൾ പൂർത്തികരിച്ചു. പ്രസ്തുത ദൈവാലയത്തിന്റെ വെഞ്ചെരിപ്പുകർമ്മം 1961 ജൂലായ് 3-ാം തിയ്യതി ദുക്റാനനാളിൽ ദിവംഗതനായ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിക്കുകയും പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അന്നുതന്നെ വൈദികമന്ദിരത്തിന്റെ ആശീർവ്വാദകർമ്മവും പിതാവ് നിർവ്വഹിച്ചു. ഇപ്പോൾ പഴയ വൈദികമന്ദിര കെട്ടിടം മാത്രമെ നിലവിലുള്ളു. 
ബഹു. ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചൻ വികാരിയായിരുന്നപ്പോൾ യു.പി. വരെയുള്ള സ്കുളിനുവേണ്ടി അരിപ്പനാഴിയിലെ സ്ഥലം വിറ്റ് മുണ്ടക്കുന്നിൽ സ്ഥലം വാങ്ങിച്ചു. പക്ഷേ സ്കൂളിന് സാദ്ധ്യതയില്ലെന്നറിഞ്ഞപ്പോൾ ശ്രമം വേണ്ടെന്നു വച്ചു. മുണ്ടക്കുന്നിൽ പണിയാനാരംഭിച്ച സ്കൂൾ ഷെഡ് 1966-ൽ പള്ളിപ്പറമ്പിലേയ്ക്ക് മാറ്റി പണികഴിപ്പിച്ചതാണ് ഒാടിട്ട പഴയ പാരിഷ് ഹാൾ. ഇന്ന് അത് നിലവിലില്ല. ആഗസ്റ്റ് 15-ന് പാവപ്പെട്ടവർക്ക് അന്നദാനം നൽകുന്ന പതിവ് ആരംഭിച്ചു. ബഹു. ജോസഫ് മഞ്ചുവള്ളിയച്ചൻ വികാരിയായിരുന്നപ്പോൾ പള്ളിയോടു ചേർന്ന് മൂന്ന് ഏക്കർ സ്ഥലംകൂടി വാങ്ങുകയും സെമിത്തേരി മുകളിലേക്കുമാറ്റി സ്ഥാപിക്കുകയും ചെയ്തു.
കാഞ്ഞിരപ്പുഴ പാലക്കാട് രൂപതയുടെ ഭാഗം 
1974-ൽ പാലക്കാട് രൂപത നിലവിൽവന്നപ്പോൾ പാലക്കാട് ജില്ലയിലെ തലശ്ശേരി രൂപതയിൽപ്പെട്ട കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, കാരാകുറുശ്ശി, പാലക്കയം എന്നിവിടങ്ങളിലെ പള്ളികൾ പാലക്കാട് രൂപതയുടെ ഭാഗമായി തീർന്നു. ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ വികാരിയായിരുന്നപ്പോൾ ""പൊറ്റശ്ശേരി'' എന്നതിനുപകരം ""കാഞ്ഞിരപ്പുഴ'' എന്ന നാമമാറ്റം വരുത്തി. അന്ന് പാലക്കാട് ഫൊറോനയുടെ കീഴിലായിരുന്നു കാഞ്ഞിരപ്പുഴ. ഇവിടുത്തെ സഭാ കൂട്ടായ്മയുടെ തനിമ നിലനിർത്തുവാനും വികസിച്ച് മുന്നേറുവാനും ഇൗ ഭാഗത്ത് പ്രത്യേക ഫൊറോനയുണ്ടാകണമെന്ന് വികാരി ബഹു. കടമ്പാട്ടുപറമ്പിലച്ചന്റെ ശക്തമായ നിവേദനത്തിന്റെ ഫലമെന്നോണം 19/76 നമ്പർ കല്പനവഴി 1976 ജനുവരി 26-ന് കാഞ്ഞിരപ്പുഴ ഇടവകയെ മാർ ജോസഫ് ഇരിമ്പൻ പിതാവ് ഫൊറോനാപദവിയിലേക്ക് ഉയർത്തി. ബഹു. കടമ്പാട്ടുപറമ്പിലച്ചനെ ഫൊറോന വികാരിയായി നിയമിക്കുകയും ചെയ്തു. ബഹു. ജേക്കബ് പനയ്ക്കൽ അച്ചൻ ഇടവക വികാരിയായിരുന്നപ്പോഴാണ് കാഞ്ഞിരത്ത് ശ്രീ. ഇട്ട്യേര മംഗലി ദാനമായി നൽകിയ സ്ഥലത്ത് 135/84 നമ്പർ കല്പനപ്രകാരം മനോഹരമായ കപ്പേള നിർമ്മിച്ചത്. 1986 ജനുവരി 9-ന് പള്ളിയുടെ രജതജൂബിലി സമുചിതമായി ആഘോഷിച്ചു. ഇൗ അവസരത്തിൽ തന്നെയായിരുന്നു ബഹു. പനയ്ക്കലച്ചന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും. ഇടവകാംഗമായ ബഹു. ജോസ് കുളമ്പിലച്ചന്റെ തിരുപ്പട്ടം (9.1.1986) ഇൗ പള്ളിയിൽ വച്ചുതന്നെ നടത്തപ്പെട്ടു.
പുതിയ വൈദികമന്ദിരം 
ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചന്റെ നേതൃത്വത്തിലാണ് സൗകര്യപ്രദമായ പുതിയ വൈദികമന്ദിരം പണികഴിപ്പിച്ചത്. ബഹു. അച്ചന്റെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി പണികഴിപ്പിച്ച മാതാവിന്റെ ഗ്രോട്ടോ 2012 ൽ പള്ളിമുറ്റം വിപുലമാക്കിയപ്പോൾ പൊളിച്ചു മാറ്റിയെങ്കിലും പുതിയഗ്രോട്ടോ റോഡിന് അഭിമുഖമായി പണിയുകയും അതിന്റെ വെഞ്ചെരിപ്പ് കർമ്മം 2013 ്രെബഫുവരി 8-ന് രൂപത വികാരി ജനറാൾ ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ നിർവ്വഹിക്കുകയും ചെയ്തു. ബഹു. ജോസ് പൊട്ടേപറമ്പിലച്ചന്റെ കാലത്താണ് പള്ളിയുടെ മുൻഭാഗത്ത് റോഡ് സൈഡിൽ പുതിയ സ്ഥലം വാങ്ങിയത്. ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇടവകയെ 9 വാർഡുകളായി പുനർവിഭജിച്ച് കുടുംബസമ്മേളനങ്ങൾ പുനരാംരംഭിച്ചതും ഇടവക ഡയറക്ടറി തയ്യാറാക്കിയതും.
സാമൂഹിക പ്രതിബദ്ധതയോടെ 
പാലക്കാട് രൂപതയുടെ കീഴിൽ മലയോര പ്രദേശത്ത് എെ.ടി.എെ. പ്ലാൻ ചെയ്തപ്പോൾ കാഞ്ഞിരപ്പുഴ ഇടവക 1 ഏക്കർ അതിനായി സംഭാവന ചെയ്തു. എെ.ടി.എെ. യുടെ രൂപികരണത്തിന് ബഹു. മംഗലനച്ചന്റെയും ബഹു. അബ്രാഹം പാലത്തിങ്കലച്ചന്റെയും പരിശ്രമങ്ങൾ നന്ദിയോടെ ഒാർമ്മിക്കുന്നു. ബഹു. സോജി ഒാലിക്കൽ, ബഹു. ലാലു ഒാലിക്കൽ എന്നിവർ ഇൗ പള്ളിയിൽ വച്ച് 2001 ഡിസംബർ 29-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ കൈവയ്പ്പു ശുശ്രൂഷയിലൂടെ വൈദികരായി അഭിഷിക്തരായി. ബഹു. ആന്റു സി. അരിക്കാട്ടച്ചന്റെ പ്രത്യേക താല്പര്യത്തിലാണ് 319/2003 നമ്പർ കല്പനപ്രകാരം സെമിത്തേരി ഇന്ന് കാണുന്നവിധത്തിൽ പുതുക്കി മനോഹരമാക്കിയത്.
ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ കുടുംബയൂണിറ്റുകൾ സജീവമാക്കി. സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഇടവകസമൂഹത്തെ അച്ചൻ സജ്ജമാക്കി. 2005-ൽ ഇടവക ബുള്ളറ്റിൻ ആരംഭിച്ചു. നാനാജാതി മതസ്ഥർ ഉൾക്കൊള്ളുന്ന ""സ്നേഹ'' എന്ന പേരിൽ സ്ത്രീകളുടെ അയൽക്കൂട്ടങ്ങളും കുടുംബസമ്മേളനങ്ങളെ കേന്ദ്രീകരിച്ച് ""അമല''“ എന്ന പേരിൽ അയൽക്കൂട്ടങ്ങളും രജിസ്റ്റർ ചെയ്ത് പാരിഷ് സോഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുവാൻ സജ്ജമാക്കി. 
പുതിയ പാരീഷ്ഹാളും പളളിയും 
ജനങ്ങളുടെ നാനാവിധ ആവശ്യങ്ങൾക്കുതകുന്ന വിശാലവും സൗകര്യപ്രദവുമായ സാൻതോം പാരീഷ്ഹാൾ പണിയുവാൻ ഇടവകയോഗം തീരുമാനിച്ചു. 345/2004-ലെ കല്പനപ്രകാരം ബഹു. ചിറ്റിലപ്പിള്ളിയച്ചൻ 2004 ജൂലായ് 30-ന് പാരീഷ്ഹാളിന് തറക്കല്ലിട്ടു. ഹാളിന്റെ വെഞ്ചെരിപ്പുകർമ്മം 2006 ഏപ്രിൽ 6-ന് മുൻ വികാരി ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ നിർവ്വഹിച്ചു. കാഞ്ഞിരപ്പുഴ ഇടവകാംഗങ്ങൾക്ക് ഒാടുമേഞ്ഞ പഴയ പളളി അപര്യാപ്തമായതിനാൽ പുതിയ പളളി പണിയുവാൻ യോഗം തീരുമാനമെടുത്തു. 429/2006 നമ്പർ കല്പനപ്രകാരം പള്ളി പുതുക്കി പണിയുവാൻ രൂപതാ കാര്യാലയത്തിൽ നിന്ന് അനുവാദം വാങ്ങി തറക്കല്ലിട്ടു. പണിപൂർത്തിയാക്കിയ ദൈവാലയം 2009 ഡിസംബർ 19-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. വിശാലമായ പുതിയ ദൈവാലയം ഇടവാകാംഗങ്ങളുടെ കൂട്ടായമയുടെയും സഹകരണത്തിന്റെയും പ്രതീകമാണ്. സുവർണ്ണ ജൂബിലി 
2009 ജൂലായ് 3 മുതൽ 2010 ജൂലായ് 3 വരെ നീണ്ടുനിന്ന ഇടവകയുടെ സുവർണ്ണജൂബിലി ആഘോഷം, ജനങ്ങളിൽ ആത്മീയ സാമൂഹ്യ സാംസ്കാരിക ഉണർവിന് ആക്കം കൂട്ടി. ജൂബിലി വർഷത്തിൽ ബഹു. ഷിജോ മാവറയിലച്ചന്റെ തിരുപ്പട്ട സ്വീകരണം (29.12.2009) പുതിയ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
നിരന്തര ബോധവല്ക്കരണത്തിലൂടെ കാഞ്ഞിരപ്പുഴ ഇടവകയെ സമ്പൂർണ്ണ നേത്രദാനഇടവകയും സമഗ്ര തിമിര വിമുക്ത പ്രദേശവുമാക്കിയെടുക്കുവാൻ ബഹു. ചിറ്റിലപ്പിള്ളിയച്ചനു സാധിച്ചു. വൈദിക വർഷത്തിന്റെ സമാപനത്തിൽ പാലാപ്പറ്റയിൽ വി. ജോൺ മരിയ വിയാനിയുടെ നാമത്തിൽ കുരിശുപളളി പണിതീർത്തു. വിശുദ്ധന്റെ നാമത്തിൽ രൂപതയിലെ വി. ജോൺ മരിയ വിയാനിയുടെ ആദ്യത്തെ ഇൗ പ്രാർത്ഥനാലയം 2010 ആഗസ്റ്റ് 8-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു.
ഇടവകയുടെ സമഗ്രവികസനത്തിനായി 8 വർഷം കഠിനാദ്ധ്വാനം ചെയ്ത ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചന് ജനഹൃദയങ്ങളിൽ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞു. 2012 ്രെബഫുവരി 28-ന് ബഹു. അച്ചന്റെ സ്ഥലമാറ്റത്തോടെ ബഹു. ജോസ് കല്ലുവേലിൽ അച്ചൻ ഇടവക വികാരിയായി ചാർജ്ജെടുത്തു. പളളിയുടെ മുൻഭാഗത്ത് മാതാവിന്റെ പുതിയ ഗ്രോട്ടോ പണിതീർക്കുവാനും പളളിയുടെ മുറ്റം ടൈൽസ് വിരിക്കുവാനും ബഹു. അച്ചൻ നേതൃത്വം നല്കി. 2013 ്രെബഫുവരി 13-ന് ബഹു. ജിജോ ചാലക്കലച്ചൻ പുതിയ വികാരിയായി ചാർജ്ജെടുത്തു. 
ഇടവക സമൂഹത്തിന്റെ വിശ്വാസവളർച്ചയുടെ മാനദണ്ഡം വിശ്വാസികളുടെ പ്രേഷിതാഭിമുഖ്യത്തെ അശ്രയിച്ചിരിക്കുന്നുവെന്ന് പൊതുവിൽ പറയാറുണ്ട്. ആ നിലക്ക് പാലക്കാട് രൂപതയിൽ മുൻപന്തിയിലാണ് കാഞ്ഞിരപ്പുഴ ഇടവക. അമ്പതിലേറെ സമർപ്പിതരെ സമ്മാനിക്കാൻ ഇൗ ഇടവകസമൂഹത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ധർമ്മഗിരി സെന്റ് ജോസഫ്സ് മെഡിക്കൽ സിസ്റ്റേഴ്സിന്റെ അസംപ്ഷൻ ആശുപത്രിയും ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ എൽ പി. യൂ.പി സ്കൂളും ഇടവകയിൽ സുത്യർഹമായ സേവനമാണ് ചെയ്തുവരുന്നത്. 
കൈ്രസ്തവരുടെ കുടിയേറ്റമാണ് ഇൗ പ്രദേശത്തുണ്ടായ വികസനത്തിനും പുരോഗതിയ്ക്കും നിദാനമെന്നത് ചരിത്രസത്യമാണ്. ഇവിടുത്തെ നല്ല കാലാവസ്ഥ, ശുദ്ധവെള്ളം, ശുദ്ധവായു എന്നിവയും മതമൈത്രിയും പള്ളി, സ്കൂൾ, ആശുപത്രി, യാത്രാസൗകര്യം എന്നിവയും ഇന്നും കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. സാമ്പത്തികമായി ജനങ്ങൾ പൊതുവിൽ നല്ല നേട്ടം കൈവരിച്ചിട്ടുണ്ട്. കാർഷികമേഖലയിൽ ശ്രദ്ധയൂന്നിയിരുന്ന ഇൗ പ്രദേശത്തുകാർ ഇന്ന് എെ.ടി മേഖലകളിലേയ്ക്കും പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേയ്ക്കും കുതിച്ചതോടെ പുരോഗതിയുടെ പുത്തൻ ചക്രവാളങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു. എന്നാൽ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇവിടുത്തെ കർഷകർ വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. തളരാത്ത മനസ്സോടെ കർഷകസംരക്ഷണ ജാഗ്രതസമിതിയിലൂടെ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ജനങ്ങൾ പ്രാപ്തരായിട്ടുണ്ട്.