fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Francis of Assisi, Kadambur 
Photo
Name:
St.Francis of Assisi
Place: Kadambur
Status:
Parish
Forane:
Ottapalam
Founded:
1980
Sunday Mass:
08.00 A.M.
Strengh:
140
Belongs To:
   
Vicar / Dir : Fr. Murickananickal Santhosh
  Asst.Dir/Vic:
Contact Office :
Kadambur, Palakkad - 679515
Telephone:
04662401043
 
E-Mail:
Website:
 
History of the of St.Francis of Assisi
സെന്റ് ഫ്രാൻസീസ് അസീസ്സി ചർച്ച്
കടമ്പൂർ
ആദ്യനാളുകൾ
നാടുവാഴിത്വത്തിന്റെ ചരിത്രം ഉറങ്ങുന്ന വള്ളുവനാടിന്റെ ഭാഗമായ കൂനമലയും അനങ്ങൻ മലയും പാട്ടിമലയും ചേർന്ന കാർഷിക ഗ്രാമമാണ് കടമ്പൂർ. ഒറ്റപ്പാലത്തുനിന്നും 12 കിലോമീറ്റർ വടക്കുമാറി ഒറ്റപ്പാലം-ശ്രീകൃഷ്ണപുരം പാതയോരത്ത് വി. ഫ്രാൻസിസ് അസീസിയുടെ നാമധേയത്തിലുള്ള ഇൗ ദൈവാലയം കടമ്പൂർ ഗ്രാമത്തിന്റെ ആത്മീയവളർച്ചയുടെ ശക്തിസ്രോതസ്സാണ്. 
1970-ലാണ് ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിളളി, പാലാ ഭാഗങ്ങളിൽ നിന്ന് കടമ്പൂർ പ്രദേശത്ത് കൈ്രസ്തവ കുടിയേറ്റം ആരംഭിച്ചത്. ഇവിടെയുള്ള കൈ്രസ്തവർ വിശുദ്ധ കുർബാനയ്ക്കും മറ്റ് ആത്മീയ കാര്യങ്ങൾക്കും 8 കിലോമീറ്റർ അകലെയുള്ള കടമ്പഴിപ്പുറം പള്ളിയിലാണ് പോയിരുന്നത്. കൂടാതെ ആഴ്ച തോറും ഒാരോ വീട്ടിലും കുടുംബ പ്രാർത്ഥനയും നടത്തിയിരുന്നു. കുടുംബകൂട്ടായ്മയ്ക്കും ദൈവാലയസംബന്ധമായ മറ്റുകാര്യങ്ങൾക്കുമായി "കടമ്പൂർ കാത്തലിക് അസോസിയേഷൻ' എന്നൊരു സംഘടന രൂപീകരിച്ച് വണക്കമാസം, ജപമാല തുടങ്ങിയ ഭക്താനുഷ്ഠാനങ്ങൾ നടത്തിപ്പോന്നു. ദൈവാലയത്തെ കുറിച്ചുളള ചിന്ത കാത്തലിക് അസോസിയേഷൻ യോഗത്തിൽ ഉയർന്നുവന്നു. അന്ന് കടമ്പഴിപ്പുറം വികാരി ബഹു. സെബാസ്റ്റ്യൻ മംഗലനച്ചനും അസോസിയേഷൻ അംഗങ്ങളും പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവിനെ കാര്യങ്ങൾ ധരിപ്പിച്ച് അപേക്ഷ നൽകി. രൂപതയിൽ നിന്നും ദൈവാലയം നിർമ്മിക്കുന്നതിന് അംഗീകാരം ലഭിച്ചതോടെ ബഹു. മംഗലനച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. 
എല്ലാവരുടെയും സൗകര്യാർത്ഥം ഇപ്പോൾ ദൈവാലയം സ്ഥിതിചെയ്യുന്ന ഒരേക്കർ സ്ഥലം തെക്കേക്കര ജോസിന്റെ പക്കൽ നിന്നും വാങ്ങി. 1979 നവംബർ 25-ന് അഭിവന്ദ്യ പിതാവ് പള്ളിയുടെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട മംഗലനച്ചൻ നേതൃത്വവും പുതിയാപറമ്പിൽ ശ്രീ. ജോർജ്ജ,് തെക്കേക്കര ശ്രീ. ജോസ് എന്നിവരുടെ വിശ്വാസികളുടെ കഠിനാദ്ധ്വാനവും സഹകരണവും രൂപതയുടെ സഹായവും ഒത്തുചേർന്നപ്പോൾ ദൈവാലയത്തിന്റെ പണി ഒരുവർഷം കൊണ്ട് പൂർത്തിയാക്കുവാൻ സാധിച്ചു. 1980 നവംബർ 1-ാം തിയ്യതി അഭിവന്ദ്യ പിതാവ് പുതിയ ദൈവാലയം കൂദാശചെയ്ത് ദിവ്യബലിയർപ്പിച്ചു. 
വൈദികമന്ദിരവും സെമിത്തേരിയും
ബഹു. മംഗലനച്ചന് ശേഷം ബഹു. ജോസഫ് ചിറ്റിലപ്പിളളി അച്ചൻ പി. എസ്. എസ്. പി യുടെ ചാർജ്ജ് വഹിക്കുന്നതോടൊപ്പം 1981 സെപ്റ്റംബർ ഒന്നാം തിയതി വികാരിയായി നിയമിതനായി. രൂപതാ കാര്യാലയത്തിൽ നിന്ന് 252/1981 കല്പന പ്രകാരം ഇൗ പള്ളി 1-9-81 ഇടവകയാക്കി ഉയർത്തപ്പെട്ടു. ബഹു. അച്ചന്റെ പരിശ്രമത്താൽ പള്ളിയോട് ചേർന്ന് ചെറിയ വൈദികമന്ദിരം പണികഴിപ്പിച്ചു. ഇൗ കാലയളവിൽ തന്നെ ഇടവകക്ക് സ്വന്തമായി സെമിത്തേരി നിർമ്മിക്കുവാൻ സാധിച്ചു എന്നത് വലിയ അനുഗ്രഹമാണ്. ബഹു. ജോസഫ് പി. ചിറ്റിലപ്പളളിയച്ചന് ശേഷം ബഹു. ഫാ. സെബസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ. ജോസ് പീടികപ്പറമ്പിൽ, ഫാ. ജോർജ്ജ് അയ്യംമ്പിള്ളി, ഫാ. ഫിലിപ്പ് പിണക്കാട്ട്, ഫാ. ആന്റണി കൈതാരത്ത്, ഫാ. ഗിൽബർട്ട് എട്ടൊന്നിൽ, ഫാ. ജോൺ ഒാലിക്കൽ, ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ, ഫാ. പോൾ വിലങ്ങുപാറയിൽ, ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ, ഫാ. ജിജോ ചാലയ്ക്കൽ എന്നിവർ വികാരിമാരായും ഫാ. ഫ്രാൻസീസ് മൊറേലി, അസിസ്റ്റന്റ് വികാരിയായും ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ഇവരുടെ ത്യാഗപൂർണ്ണമായ സ്നേഹശുശ്രൂഷയ്ക്ക് നന്ദി രേഘപ്പെടുത്തട്ടെ.
പുതിയദൈവാലയം
ബഹു. ജോൺസൺ കണ്ണാമ്പടത്തിലച്ചന്റെ നേതൃത്വത്തിൽ മതബോധനത്തിനും ഇടവകയുടെ മറ്റു ആവശ്യങ്ങൾക്കുമായി പണി തീർത്ത പാരീഷ് ഹോളിന്റെ വെഞ്ചെരിപ്പ് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ ്1999 ജൂലൈ 26-ന് നിർവ്വഹിച്ചു. 2001 നവംമ്പർ 21-ന് കർമ്മലിത്താ സന്ന്യാസികളുടെ മഠം കടമ്പൂരിലാരംഭിച്ചു. കുടുംബങ്ങളുടെ ആത്മീയ വളർച്ചയിലും കുട്ടികളുടെ മതബോധനത്തിലും ദൈവാലയ ശുശ്രൂഷകളിലും ഇവിടുത്തെ സിസ്റ്റേഴ്സിന്റെ സേവനം വിലപ്പെട്ടതാണ്. 
സ്ഥലപരിമിതി മൂലം ദൈവാലയം പുതുക്കി പണിയണമെന്ന്് ചിന്തിക്കുന്ന ഘട്ടത്തിലാണ് ഒറ്റപ്പാലം ഫെറോന വികാരി റവ. ഫാ. ജോസ് കന്നുംകുഴി കടമ്പൂർ ഇടവകയുടെയും വികാരിയായി ചാർജ്ജെടുക്കുന്നത്. അച്ചന്റെ നേതൃത്വത്തിൽ പുതിയ പളളി പണിയുന്നതിന് വിപുലമായ കമ്മിറ്റി രൂപികരിച്ചു. 2002 നവംമ്പർ 22-ന് അഭിവന്ദ്യ പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇടവകക്കാരുടെ കൂട്ടായ പരിശ്രമത്താലും സ്ഥിരോത്സാഹിയായ ബഹു. വികാരി അച്ചന്റെ നേതൃത്വത്താലും രണ്ട് വർഷം കൊണ്ട് മനോഹരമായ ദൈവാലയ പണി പൂർത്തീകരിച്ചു. 2004 ഒക്ടോബർ 28-ാം തിയ്യതി അഭിവന്ദ്യ പിതാവ് പുതിയ ദൈവാലയത്തിന്റെ ആശീർവ്വാദ കർമ്മവും നിർവ്വഹിച്ചു. ഇടവക ദൈവാലയം പുനർ നിർമ്മിക്കുന്ന കാലത്ത് ഫാ. ഷെർജോ മലേക്കുടി, ഫാ. ബിജു കല്ലിങ്കൽ, ഫാ. ജെസ്റ്റിൻ വെട്ടുകല്ലിൽ എന്നിവർ അസിസ്റ്റന്റ് വികാരിമാരായി സേവനം ചെയ്തിട്ടുണ്ട്. വൈദികമന്ദിരത്തിന്റെ രണ്ടാം ഭാഗം പണി തീർത്ത് 2005 ജനുവരി 26-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു.
പിയാത്ത
2005 ്രെബഫുവരി 4-ന് ബഹു. സജി പനപറമ്പിലച്ചൻ വികാരിയായി ചാർജെടുത്തു. 2005 നവംബർ 13 നായിരുന്നു ഇടവകയുടെ രജതജൂബിലി ആഘോഷം. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന തീരുമാനത്തിൽ 2006 ജൂണിൽ സെന്റ് ഫ്രാൻസീസ് സ്ക്കൂൾ സ്ഥാപിതമായി. ബഹു. സജിയച്ചന്റെ ഉത്സാഹത്തോടെ പള്ളിയുടെ മുന്നിൽ റോഡിനോടു ചേർന്ന് പണി തീർത്ത മനോഹരമായ പിയാത്ത 2008 ജനുവരി 19-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 2008 ജനുവരി 14-ന് വികാരിയായി ചാർജ്ജെടുത്ത ബഹു. ജെയ്ജിൻ വെള്ളിയാംങ്കണ്ടത്തിൽ കുട്ടികളുടെ വിശ്വാസ പരിശീലനത്തിൽ അതീവ ശ്രദ്ധ ചെലുത്തി.
ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരനച്ചൻ 2011 ്രെബഫുവരി 28 മുതൽ ശുശ്രൂഷ ചെയ്തുവരുന്നു. ദൈവാലയത്തിന്റെ മദ്ബഹയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2012 ്രെബഫുവരി 11-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. കടമ്പൂർ ഇടവകാംഗമായ ബഹു. നെവിൻ ഇയ്യാലിൽ (താമരശ്ശേരി രൂപത) 2012 ഡിസംബർ 27-ന് അഭിവന്ദ്യ റെമിജിയൂസ് പിതാവിൽനിന്നും ഇൗ പളളിയിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. വള്ളുവനാടിന്റെ സംസ്കാരപൈതൃകം ഇക്കാലത്തും ഇൗ പ്രദേശത്തുള്ളവരിൽ പ്രകടമാണ്.