fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Thomas, Elavampadam 
Photo
Name:
St.Thomas
Place: Elavampadam
Status:
Parish
Forane:
Mangalam Dam
Founded:
1955
Sunday Mass:
07.00 A.M., 09.30 A.M.
Strengh:
199
Belongs To:
   
Vicar / Dir : Fr. Njonginiyil Mathew
  Asst.Dir/Vic:
Contact Office :
Elavampadam, Palakkad - 678684
Telephone:
04922260146
 
E-Mail:
Website:
 
History of the of St.Thomas
 സെന്റ് തോമസ് ചർച്ച് 
എളവംപാടം
സ്ഥലനാമം
സ്ഥലനാമരൂപീകരണത്തിൽ പ്രകൃതിയിലെ കാട്, പാടം, കുന്ന്, മല എന്നിവയും വൃക്ഷസസ്യാദികളുടെ പേരും ഒത്തുചേരുന്നത് സ്വഭാവികമെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുന്നു. (രള.്്സ വാലത്ത് ജ.13) കിഴക്കഞ്ചേരി വില്ലേജിൽ പാടത്തോട് ബന്ധപ്പെട്ട് വളരെ സ്ഥലനാമങ്ങളുണ്ട്. കാരപ്പാടം, മാര്യപ്പാടം, പന്നിയാംപാടം, പുന്നപ്പാടം, കളവപ്പാടം, പരുക്കൻപാടം, എളവംപാടം എന്നിവ ചിലതുമാത്രം. തരിശുഭൂമി വെട്ടിത്തെളിയിച്ച് പച്ചക്കറി കൃഷി നടത്തിയിരുന്നപ്പോൾ ഇൗ പ്രദേശത്ത് ഇളവൻ (കുമ്പളങ്ങ) സമൃദ്ധിയായി വളർന്നിരുന്നുവെന്നും സമീപനാടുകളിൽ ഇവിടുത്തെ ഇളവന് ആവശ്യക്കാർ കൂടുതലായതിനാൽ സ്ഥല ത്തിന് പോലും സസ്യനാമം ഇളവൻ + പാടം + ഇളവൻപാടമെന്ന് ആയെന്നും കാലക്രമേണ അത് എളവംപാടം എന്നയെന്നും പഴമക്കാർ പറയുന്നു.
ആദ്യനാളുകൾ 
കിഴക്കഞ്ചേരി പഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണ് എളവംപാടം. എളവംപാടം ഇടവകയെ പുരാതന മേലാർകോട് ഇടവകയുടെ സഹോദരിയെന്ന്് വിശേഷിപ്പിക്കാവുന്നതാണ്. കാരണം 1940-കളിൽ മദ്ധ്യകേരളത്തിൽ നിന്ന് എളവംപാടം, മംഗലം ഡാം ഭാഗങ്ങളിൽ കുടിയേറ്റം ആരംഭിക്കുന്നതിനു മുമ്പുതന്നെ മേലാർകോടുള്ള ഏതാനും കൈ്രസ്തവ കുടുംബങ്ങൾ നെൽകൃഷിയുടെ സൗകര്യത്തിനുവേണ്ടി എളവംപാടം ഭാഗത്ത് താമസമാക്കിയിരുന്നു. 1955-ൽ പാലക്കാട് കോയമ്പത്തൂർ ഭാഗങ്ങൾ തൃശൂർ രൂപതയോട് ചേർക്കപ്പെട്ടു. ഇതിന്റെ ചുമതല വഹിച്ചിരുന്ന ബഹു. സഖറിയാസ് വാഴപ്പിള്ളി അച്ചൻ 1955 ജൂലൈ 3-ന് എളവമ്പാടത്തുള്ള പതിയാൻ ഫ്രാൻസിസ് മാസ്റ്ററുടെ കെ.ഇ.എ.എൽ.പി സ്കൂളിൽ വി. കുർബാന അർപ്പിച്ചതോടെ ഇടവകാംഗങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അതുവരെ ഇവിടെയുള്ളവർ വണ്ടാഴി പാളയം ലത്തീൻ പള്ളിയിലായിരുന്നു ആദ്ധ്യാത്മിക കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 
സ്ഥലവും പളളിയും
എളവംപാടത്ത് ദൈവാലയം പണിയണമെന്ന ഉദ്ദേശത്തോടെ ചെറിയസ്ഥലം വാങ്ങിയെങ്കിലും പള്ളിക്ക് പറ്റിയതല്ലെന്ന് പിന്നീട് തോന്നിയതിനാൽ അത് വില്ക്കുകയുണ്ടായി. എന്നാലും ആ സ്ഥലം ഇന്നും ക്രിസ്റ്റ്യൻ തറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലം എല്ലാം കൊണ്ടും യോജിച്ചതാണെന്ന് ബഹു. സഖറിയാസച്ചന് തോന്നിയതിനാൽ സ്ഥലത്തിന്റെ ഉടമസ്ഥനായ ഇമ്മട്ടി അന്തോണി വല്ല്യപ്പനോട് സ്ഥലം പള്ളിക്ക് കിട്ടിയാൽ കൊള്ളാമെന്ന് അറിയിച്ചു. അത്ര അനുകൂലമറുപടിയായിരുന്നില്ല ബ. സഖറിയാസച്ചന് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ അന്നു രാത്രി അന്തോണി വല്ല്യപ്പന് ഉറക്കത്തിൽ വി. തോമാശ്ലീഹാ പ്രത്യേക്ഷപ്പെട്ട് ""എനിക്ക് ഇരിക്കാൻ നീ ഇടം തരില്ലേ''’എന്നു ചോദിച്ചതായി സ്വപ്നമുണ്ടായിയെന്നും അടുത്ത ദിവസം തന്നെ തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിപ്പിച്ചിരുന്ന മകൻ ഫ്രാൻസിസിനോട് സഖറിയാസ് അച്ചനെ നേരിൽ കണ്ട് പള്ളിക്ക് സ്ഥലം കൊടുക്കാമെന്ന് സമ്മതിച്ചതായി അറിയിക്കുവാൻ ഏർപ്പാടു ചെയ്യുകയും ഉണ്ടായി. ഇതാണ് പളളിയുടെ സ്ഥലസംബന്ധമായ വായ്മൊഴി. അന്തോണി വല്ല്യപ്പനുണ്ടായ സ്വപ്നം ശക്തമായ ഒരു ഇടവക സമൂഹത്തിന്റെ ആദ്ധ്യാത്മിക ശുശ്രൂഷയുടെ ആസ്ഥാനമാകുവാൻ നിമിത്തമായെന്നു പറയാം. 1956 ഏപ്രിൽ 11-ന ്1188/51-52 നമ്പർ പ്രകാരം 5 ഏക്കർ 45 സെന്റ് സ്ഥലം അദ്ദേഹം ദാനമായി പളളിക്ക് നല്കി. പുതിയ സ്ഥലത്ത് താല്ക്കാലിയ ഷെഡ് പണിതീർത്തു. ബഹു. സഖറിയാസച്ചന്റെ പിൻഗാമി ബഹു. ചുങ്കത്ത് ജോസഫച്ചൻ 1957 മുതൽ പുതിയ ഷെഡിൽ ദിവ്യബലി അർപ്പിച്ചു തുടങ്ങി.1958 മുതൽ സെമിത്തേരിയും ആരംഭിച്ചു. പിന്നീട് തൃശൂർ രൂപതയിലെ പുത്തൻ പീടിക സെന്റ് ആന്റണീസ് പള്ളിയുടെ ഗണ്യമായ സാമ്പത്തിക സഹായത്താൽ ഇവിടെ പള്ളിയും പള്ളിമുറിയും പണി തീർത്തു.1959 ജൂലായ് മൂന്നിന്് തൃശ്ശൂർ രൂപതാ മെത്രാൻ അഭിവന്ദ്യ ജോർജ്ജ് ആലപ്പാട്ട് പിതാവ് പള്ളി വെഞ്ചെരിച്ച് ദിവ്യ ബലി അർപ്പിച്ചു.
പളളിക്കൊരു പളളിക്കൂടം
1960 ഏപ്രിൽ 7-ാം തിയ്യതി ബഹു. ആന്റണി ജോൺ ചിറമ്മേൽ അച്ചൻ ഇവിടെ വികാരിയായി ചാർജെടുത്തു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമഫലമായി 1960 മെയ് 31-നു തന്നെ വിശ്വറാണി മോഡൽ സ്കൂൾ എന്ന പേരിൽ പൈ്രമറി സ്കൂൾ പള്ളികെട്ടിടത്തിൽ ആരംഭിച്ചു. 1963 ജൂൺ 22-ന് ബഹു. സിറിയക് മണ്ടംപാല അച്ചൻ വികാരിയായി ചാർജ്ജെടുത്തു. 1965 ജൂലായ് 8-ന് തൃശൂർ രൂപതാ കാര്യാലയത്തിൽ നിന്ന് ഉ418/65 കല്പന പ്രകാരം എളവമ്പാടം ഇടവകയ്ക്ക് അതിർത്തികൾ നിശ്ചയിക്കപ്പെട്ടു. പിന്നീട് എളവംപാടത്തുനിന്ന് പല ഇടവകകളും രൂപം പ്രാപിച്ചിട്ടുള്ളതിനാൽ പഴയ അതിർത്തികളല്ല ഇന്ന് പ്രാബല്യത്തിലുള്ളത്. 1967 ലാണ് ഇവിടെ ക്ലാരമഠം എഇഇ ആരംഭിച്ചത്. ആരംഭകാലം മുതൽ ദൈവാലയ കാര്യങ്ങളിൽ ബഹു. സിസ്റ്റേഴ്സിനുള്ള ശ്രദ്ധയും ശുഷ്കാന്തിയും പ്രശംസനീയമാണ്.
1969 മാർച്ച് 25-ന് വികാരിയായി ചാർജ്ജെടുത്ത ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ തൃശൂർ അരമനയിൽ നിന്ന് അന്ന് ലഭിച്ച 500 രൂപകൊണ്ട് പള്ളിയുടെ തേയ്പ്പുപണികൾ പൂർത്തിയാക്കിയതായി ഒരിക്കൽ അനുസ്മരിക്കുകയുണ്ടായി. ബഹു. ഇരിമ്പനച്ചൻ പൊൻകണ്ടം ഇടവകയുടെ രൂപീകരണത്തിന് നേതൃത്വമെടുത്തു.
ബഹു. ഇരിമ്പനച്ചനുശേഷം ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരനച്ചനും ബഹു. ജേക്കബ് പനയ്ക്കലച്ചനും ഇവിടെ സേവനം ചെയ്തിരുന്നു. പൊൻകണ്ടം ഇടവകയുടെ കാര്യങ്ങളിൽ ബഹു. പനക്കലച്ചൻ വളരെ ശ്രദ്ധാലുവായിരുന്നു. 1977-ൽ പള്ളിവികാരിയായിവന്ന ബഹു. ജോസ് കണ്ണമ്പുഴ അച്ചനാണ് (ചിറ്റടി) മേരിലാന്റ് പള്ളി പണിയിപ്പിച്ചത്. അച്ചന്റെ ശ്രമത്താൽ 2 ഏക്കർ 60 സെന്റ് ഭൂമി കൂടി ഇളവമ്പാടം പള്ളിയുടെ സ്ഥലത്തോട് ചേർന്നു വാങ്ങിക്കാൻ കഴിഞ്ഞു. 1980-ൽ ബഹു. ആന്റണി കൈതാരത്തച്ചനും 1981-ൽ ബഹു. ഇഗ്നേഷ്യസ് കുരുതുകുളങ്ങര അച്ചനും 1982-ൽ ബഹു. സെബാസ്റ്റ്യൻ കോയിക്കര അച്ചനും 1983-ൽ ബഹു. ക്ലാരൂസ് അച്ചനും ഇടവകയുടെ നാനാവിധ അഭിവൃദ്ധിക്കുവേണ്ടി ശുശ്രൂഷകൾ ചെയ്തവരാണ്.
ഇടവക വികസന നാളുകളിൽ
1985-ൽ ബഹു. ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ വികാരിയായി ചാർജെടുത്തു. സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഇടവകയുടെ നേതൃത്വം അനിവാര്യമാണെന്ന് ബഹു. അച്ചൻ ഇടവകജനത്തെ ബോധവാൻമാരാക്കി. പ്രാതിനിധ്യസ്വഭാവത്തോടെ എളവംപാടം വികസന സമിതി രജിസ്ററർ ചെയ്തു. അതിന്റെ ആഭിമുഖ്യത്തിൽ, ജാതിമതഭേദമെന്യെ വീടിനോട് ചേർന്ന് കക്കൂസ് നിർമ്മാണം, വീട് ഒാടിടൽ, തേനീച്ച വളർത്തൽ, ഇഷ്ടിക നിർമ്മാണം, കുടിവെള്ള പദ്ധതി, റബ്ബർ നഴ്സറി, വിവാഹ സഹായപദ്ധതി, ലഘു നിക്ഷേപപദ്ധതി, വിദ്യാഭ്യാസ സഹായനിധി എന്നിവ ആരംഭിച്ചു. രൂപത കാര്യാലയത്തിൽ നിന്ന് 110/86 (13.2.86) കല്പന പ്രകാരം ജീർണ്ണാവസ്ഥയിലായിരുന്ന വൈദിക മന്ദിരം പൊളിച്ചുമാറ്റി, പുതിയ വൈദികമന്ദിരവും പാരീഷ് ഹാളും റോഡരികിലെ കപ്പേളയും കല്ലയിലെ സെന്റ് പോൾസ് പള്ളിയും പണി കഴിപ്പിക്കുവാൻ ബഹു. ചിറ്റിലപ്പള്ളിയച്ചൻ നേതൃത്വം നൽകി. ശോചനീയാവസ്ഥയിലായിരുന്ന കെ.ഇ.എ.എൽ.പി സ്കൂളിന്റെ മാനേജ് മെന്റ് വ്യക്തികളുടെ ആവശ്യപ്രകാരം ഇടവക ഏറ്റെടുക്കുകയും കരാറുപ്രകാരം മാനേജ്മെന്റ് പള്ളിക്ക് ഒൗദ്യോഗികമായി കൈമാറ്റപ്പെടുകയും ചെയ്തതോടെ വികാരി ബഹു. ചിറ്റിലപ്പള്ളി അച്ചൻ സ്കൂൾ കെട്ടിടങ്ങളുടെ കേടുപാടുകൾ തീർത്ത് ഉപയുക്തമാക്കി. പുതിയ കെട്ടിടം പണി തീർത്ത് പുതിയ അദ്ധ്യാപകരെ നിയമിച്ചു. അതോടെ സ്കൂളിന്റെ നിലവാരം ഉയർന്നു. എന്നാൽ പളളിക്ക് സ്ഥാപനം എഴുതി തന്നവർ തന്നെ കരാർ ലംഘിക്കുകയും കാര്യങ്ങൾ കോടതി വിസ്താരത്തിന്റെ അവസ്ഥയിലെത്തിക്കുകയും ചെയ്തു. കേസിൽ തുടരേണ്ടിവന്നത് സ്ഥാപനത്തിനും നാടിനും തീരാകളങ്കമായി ചരിത്രത്തിൽ അവശേഷിക്കുന്നു. 1987-ൽ പള്ളികെട്ടിടത്തിൽ ആരംഭിച്ച നേഴ്സറി സ്കൂൾ ഇന്നും തുടരുന്നുണ്ട്. 
ബഹു. അച്ചൻ നേതൃത്വം നല്കിയ എളവമ്പാടം റബ്ബർ കർഷക സംഘം (ഞജട) ഇന്ന് ഭാരതത്തിലുള്ള ആയിരകണക്കിന് ഞജട കളിൽ മാതൃക ഞജട ആയി സ്വർണ്ണമെഡലിനു അർഹമായി എന്നതു അഭിമാനിക്കത്തക്കതാണ്. പ്രാരംഭത്തിൽ എളവമ്പാടം പള്ളിയിലായിരുന്നു ഞജട ന്റെ ഒാഫീസും സ്റ്റോർ റുമും. 
പുതിയ ദൈവാലയം
1992-ൽ ബഹു.പീറ്റർ കുരുതുകുളങ്ങര അച്ചൻ വികാരിയായി വന്നപ്പോഴാണ് “"പുതിയ പള്ളി' എന്ന സ്വപനം ജനങ്ങളിൽ നാമ്പെടുത്തത്. സ്വപ്നസാക്ഷാൽക്കാരത്തിനായി വളരെ വിദഗ്ധമായ രീതിയിൽ ജനങ്ങളെ ബഹു. അച്ചൻ ഒരുക്കിയെന്നതാണ് പ്രധാന വിജയം. 1996 ജൂലായ് 3-ന് അന്നത്തെ രൂപത അഡ്മിനിസ്റ്റേറ്റർ റൈറ്റ് റവ. മോൺ ജോസഫ് വെളിയത്തിൽ പള്ളിയുടെ ശിലാസ്ഥാപനകർമ്മം നടത്തി. മനോഹരവും വിശാലവുമായ പുതിയ പള്ളി 1998 നവംബർ 28-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് കൂദാശചെയ്ത് ബലിയർപ്പിച്ചു. ബഹു. പീറ്ററച്ചന്റെ ശ്രമത്താലാണ് ഇടവകയുടെ അതിർത്തിയിൽ കണിമംഗലം ഭാഗത്ത് കപ്പേളയ്ക്കുവേണ്ടി സ്ഥലം വാങ്ങിയതും അതിൽ മനോഹരമായ കപ്പേള പണിതീർത്തതും. ഇൗ കാലയളവിൽ തന്നെയാണ് ചിറ്റടി മരിയ നഗർ പളളിയുടെ ആരംഭം കുറിക്കുന്നതും.
വളർച്ചയുടെ നാളുകൾ
1999-ൽ ബഹു. വിൻസന്റ് ഒല്ലൂക്കാരനച്ചൻ വികാരിയായി ചാർജെടുത്തു. സെമിത്തേരി പുതുക്കി പണിയുവാനും പാവപ്പെട്ട കുടുംബങ്ങൾക്ക് മരണാനന്തര സഹായനിധി ഏർപ്പെടുത്തുവാനും ബഹു. അച്ചൻ നേതൃത്വം നൽകി. 2004-ൽ വികാരിയായി ചാർജെടുത്ത ബഹു. ആന്റോ അരിക്കാട്ട് അച്ചന്റെ കാലത്താണ് ഇടവകയുടെ സുവർണ്ണ ജൂബിലി (2005 നവം.26) ആഘോഷിച്ചത്. ജൂബിലിയോടനുബന്ധിച്ച് സെമിത്തേരിയിൽ കപ്പേള മനോഹരമാക്കി. ഇടവകാംഗമായ ബഹു. പ്രിൻസ് മഞ്ഞളിയുടെ തിരുപ്പട്ടസ്വീകരണം 2005 ഡിസം. 31-ന് ഇൗ ഇടവക ദൈവാലയത്തിൽ വച്ചായിരുന്നു. പള്ളിപറമ്പിനോട് ചേർന്ന് 1/2 സെന്റ് സ്ഥലവും കൂടി വാങ്ങിച്ചു. പാരീഷ്ഹാളിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ് മതബോധനക്ലാസ്സുകൾക്ക് ഉപയുക്തമാക്കി. 2009-ൽ വികാരിയായി ചാർജെടുത്ത ബഹു. ജോഷി ചക്കാലക്കലച്ചന്റെ നേതൃത്വത്തിൽ വൈദികമന്ദിരത്തിൽ കൂടുതൽ സൈകര്യങ്ങൾ എർപ്പെടുത്തി. ഇടവകാംഗമായ സ്റ്റീഫൻ ഇമ്മട്ടിയുടെ പൗരോഹിത്യം 2011 ഡിസം. 28-ന് ഇൗ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. വാർഡുകളിൽ ഒക്ടോബറിൽ ജപമാലയ്ക്കും നോമ്പുകാലത്ത് കുരിശിന്റെ വഴി നടത്തുവാനും ബഹു. അച്ചൻ തുടക്കം കുറിച്ചു. 2009-ലെ ബൈബിൾ കൺവൻഷൻ ഇടവകയുടെ ചരിത്രത്തിലെ സുപ്രധാനസംഭവമാണ്. 
ഇന്നത്തെ മംഗലം ഡാം ഫൊറോനയിലെ ഒലിപ്പാറ ഒഴികെയുളള പളളികളുടെ അമ്മയും മുത്തശ്ശിയുമാണ് ഇളവമ്പാടം ഇടവക.
റബ്ബർ തോട്ടമുള്ളതിനാൽ ഇടവകയ്ക്ക് സാമ്പത്തിക പരാധീനതകളില്ല. 2012 ്രെബഫുവരി 18 മുതൽ ബ. ജോസ് പി ചിറ്റിലപ്പിള്ളി അച്ചനാണ് ഇവിടുത്തെ വികാരി. ഇടവകയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അച്ചൻ പല കർമ്മപദ്ധതികളും തയ്യാറാക്കിവരുന്നു.