fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Holy Family, Chulliyamkulam 
Photo
Name:
Holy Family
Place: Chulliyamkulam
Status:
Parish
Forane:
Ponnamkode
Founded:
1977
Sunday Mass:
07.30 A.M., 10.00 A.M.
Strengh:
120
Belongs To:
   
Vicar / Dir : Fr. Muringakudiyil Biju
  Asst.Dir/Vic:
Contact Office :
Moonnekker, Palakkad - 678597
Telephone:
04924240146
 
E-Mail:
Website:
 
History of the of Holy Family
 ഹോളി ഫാമിലി ചർച്ച്
ചുളളിയാംകുളം
സ്ഥലനാമം
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പണ്ടത്തെ പേര് ഇടപറമ്പെന്നായിരുന്നു. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ദേശവാസികൾ പൊതുവായി ഉപയോഗിച്ചിരുന്ന കുളത്തിനുചുറ്റും സമൃദ്ധമായി വളർന്നിരുന്ന ചുള്ളിച്ചെടിയോട് ചേർത്ത് ഇൗ സ്ഥലത്തിന് ചുള്ളിക്കുളം എന്നും കാലാന്തരത്തിൽ ചുളിയാംകുളം എന്നു മാറിയാതായിട്ടാണ് സ്ഥലവാസികളുടെ ഭാഷ്യം. വൃക്ഷസസ്യാദികളുടെ പേരിനോട് ചേർന്ന് ജന്മമെടുത്ത സ്ഥലനാമങ്ങൾ പാലക്കാട് ജില്ലയിൽ ഒട്ടുംകുറവല്ല. 
ആദ്യനാളുകൾ
മണ്ണാർക്കാട് താലൂക്കിലെ മീൻവല്ലം, കരിമല എന്നീ മലയോര പ്രദേശങ്ങൾ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഭൂപ്രദേശമാണ്. കണ്ണിന് കുളിർമ്മയേകുന്ന പ്രകൃതി സൗന്ദര്യമുളള ഇവിടേക്ക് 1950 കളിൽ കുടിയേറിപ്പാർത്ത കത്തോലിക്കരാണ് ചുളളിയാംകുളം ഇടവകാംഗങ്ങൾ. 16 കിലോമീറ്റർ ദൂരെയുളള കാഞ്ഞിരപ്പുഴ സെന്റ് തോമസ് ദൈവാലയത്തിലും ഇടക്കുറിശിയിലെ മലങ്കര റീത്തിലെ ദൈവാലയത്തിലും ആയിരുന്നു ഇവിടെയുളളവർ ആദ്ധ്യാത്മിക കാര്യങ്ങൾ നിറവേറ്റിയിരുന്നത്. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് 1973 ഡിസംബർ 25-ന് കാഞ്ഞിരപ്പുഴ വികാരിയായിരുന്ന ബഹു. ജോസഫ് മഞ്ചുവളളി അച്ചൻ കുടുബാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് ദൈവാലയം പണിയുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തി. 1974 മെയ് 9-ന് 50 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിച്ചു. ഇൗ പ്രദേശങ്ങൾ തലശ്ശേരി രൂപതയിൽപ്പെട്ടതായതിനാൽ മാർ സെബാസ്റ്റ്യൻ വളേളാപ്പിളളി പിതാവിന്റെ അനുവാദത്തോടെ 1974 ഏപ്രിൽ 7-ന് ബഹു. ജോസഫ് മഞ്ചുവളളി അച്ചൻ പ്രസ്തുത സ്ഥലത്ത് ദൈവാലയത്തിന് ശിലാസ്ഥാപനം നടത്തി. ഇടവകാംഗങ്ങളുടെ സഹകരണത്തോടെ പണി തീർത്ത താത്ക്കാലിക ഷെഡ് 1974 ഏപ്രിൽ 14-ന് ബഹു. ജസ്റ്റീനിയൻ സി.എം.എെ. അച്ചൻ വെഞ്ചെരിച്ച് പ്രഥമദിവ്യബലി അർപ്പിച്ചു. തുടർന്ന് ഞായറാഴ്ച്ചകളിൽ ഇവിടെ കുർബ്ബാന അർപ്പിച്ചു വന്നു.
പാലക്കാട് രൂപതയുടെ ഭാഗം.
രൂപതാകാര്യാലയത്തിൽനിന്നും 21/74 കല്പനപ്രകാരം ബഹു. ജസ്റ്റീനിയൽ സി.എം.എെ അച്ചനെ പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ഇരിമ്പൻ പിതാവ് 5.10.74 മുതൽ ചുള്ളിയാംകുള്ളം കുരിശുപള്ളിയുടെ വികാരിയായി നിയമിച്ചു. ചുള്ളിയാകുളം കുരിശുപള്ളി കേന്ദ്രമാക്കി ഒരു പൂർണ്ണ ഇടവകയാകുന്നതിനുവേണ്ടിയുള്ള അതിർത്തികൾ ഏതൊക്കെ ആയിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ടുനൽകുവാനും അദ്ദേഹത്തെ പിതാവ് ചുമതലപ്പെടുത്തി. 112/1978 ലെ കല്പനപ്രകാരം 1978 മെയ് 28 മുതൽ ചുളളിയാംകുളം തിരുക്കുടുംബ ദൈവാലയം സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. രൂപതയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്തോടെ പളളിക്ക് 4.5 ഏക്കർ സ്ഥലം വാങ്ങി. 1975-ൽ പളളിയുടെ ആഭിമുഖ്യത്തിൽ ഒരു ഘ.ജ. ടരവീീഹ ആരംഭിച്ചുവെങ്കിലും പിന്നീട് അത് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടതിനാൽ നിർത്തലാക്കി. 
പുതിയപളളി
പ്രാരംഭ പ്രാരാബ്ദങ്ങൾ ഏറെ സഹിച്ച ബഹു. ജസ്റ്റീനിയനച്ചന്റെ പിൻഗാമിയായി ബഹു. വർഗ്ഗീസ് വാഴപ്പിളളി അച്ചൻ നിയമിതനായി. ഷെഡ് മാറ്റി പുതിയ പള്ളിവേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടതോടെ അതിനുള്ള ശ്രമങ്ങൾ നടത്തി. പണി തീർന്ന പുതിയ പളളി 1979 മെയ് 6 ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ച് പ്രഥമദിവ്യബലി അർപ്പിച്ചു. ഇൗ കാലങ്ങളിലെല്ലാം കരിമ്പ ആശ്രമത്തിൽനിന്ന് സി.എം.എെ അച്ചന്മാരുടെ നിസ്വാർത്ഥസേവനം ലഭ്യമായിരുന്നു. 1985-ൽ പാലക്കാട് - കുമ്മൻകുണ്ട് ബസ് റൂട്ട് അനുവദിച്ച് കിട്ടി. പ്രഥമ സർവ്വീസിന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് സ്വീകരണം നല്കിയ സംഭവം ഇൗ നാട്ടുകാർ ഇപ്പോഴും ഒാർക്കുന്നുണ്ട്.
1988 മെയ് മാസത്തിൽ ഫാ. ജോസ് കണ്ണമ്പുഴ അച്ചന്റെ നേതൃത്വത്തിൽ പളളി മുറിയുടെ പണിപൂർത്തിയാക്കി വെഞ്ചരിച്ചു. 1990 ്രെബഫുവരിയിൽ ബഹു. സേവ്യർ കടപ്ലാക്കൽ എം.എസ്.ടി. വികാരിയായി രണ്ടുവർഷം സ്ഥിരമായി താമസിച്ച് ആത്മീയ ശുശ്രൂഷകൾ നിർവഹിച്ചു. കുടുംബയോഗപ്രാർത്ഥന ആരംഭിച്ചു.
രജതജൂബിലി 
1998 ഏപ്രിൽ മാസത്തിൽ ഇടവകയുടെ രജത ജൂബിലിവർഷം പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. ജോസ് പി. ചിറ്റിലപ്പിളളി അച്ചൻ ഉദ്ഘാടനം ചെയ്തു. 1999 ഏപ്രിൽ 19-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ജൂബിലിയുടെ സമാപന ആഘോഷങ്ങളും സംഘടിപ്പിച്ചു. 2002 നവംബർ 29-ന് ഹോളിഫാമിലി കോൺവെന്റ് ഇൗ ഇടവകയിൽ ആരംഭിച്ചു. ഇൗ കാലയളവിൽ തന്നെയാണ് സെമിത്തേരി പുതുക്കി പണിതീർത്തതും.
സെന്ററിൽ കുരിശുപളളി
ബഹു. ടെൻസൻ താണിക്കലച്ചന്റെ ശ്രമഫലമായി 2005 ൽ 1 ഏക്കർ സ്ഥലംകൂടി പളളിക്ക് വേണ്ടി വാങ്ങിച്ചു. 471/2005, കല്പനപ്രകാരം മൂന്നേക്കർ ഒരു സെന്റ് കുരിശുപള്ളി പണിയുവാനുള്ള സ്ഥലം ശ്രീ പറക്കുന്നേൽ അഗസ്റ്റ്യൻ ദാനമായി നല്കിയത് സ്വീകരിക്കുവാനും അവിടെ കുരിശുപള്ളി പണിയുവാനുമുള്ള അനുവാദം ലഭിച്ചു. സെന്ററിൽ തന്നെ പണിതീർത്ത കുരിശുപള്ളി 4-5-2006-ൽ അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. പാലക്കാട് രൂപതയിൽ സേവനം ചെയ്ത താമരശ്ശേരി രൂപതാംഗം ബഹു. മാത്യു മൂഞ്ഞനാട്ടു അച്ചന്റെയും മാനന്തവാടി രൂപതാംഗം ബഹു. റെജി മുതുകത്താനി അച്ചന്റെയും സേവനങ്ങളെ നന്ദിയോടെ ഒാർക്കുന്നു. ബഹു. റെജി മുതുകത്താനി അച്ചന്റെ കാലത്താണ് പളളിയും, പളളിമുറിയും പുനരുദ്ധരിച്ചത്. പുതുക്കിയ പളളിമുറി 2010 ്രെബഫുവരി 7-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. പഞ്ചായത്ത് റോഡിൽ നിന്ന് ദൈവാലയത്തിലേക്കുളള വഴി കോൺക്രീറ്റ് ചെയ്ത് സഞ്ചരോഗ്യമാക്കണമെന്ന് ജനങ്ങൾ ഏറെ താൽപര്യപ്പെട്ടതിനാൽ ബഹു. ഡേവിസ് ചക്കുംപീടികയച്ചൻ അതിനായി നേതൃത്വം നൽകി.