fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Holy Family, Chittur PKD 
Photo
Name:
Holy Family
Place: Chittur PKD
Status:
Parish
Forane:
Thathamangalam
Founded:
1994
Sunday Mass:
07.30 A.M.
Strengh:
68
Belongs To:
   
Vicar / Dir : Fr. Kannampuzha Akhil
  Asst.Dir/Vic:
Contact Office :
Chittur, Palakkad -678101
Telephone:
04923223092
 
E-Mail:
Website:
 
History of the of Holy Family
 തിരുക്കുടുംബ ദൈവാലയം
ചിറ്റൂർ
സ്ഥലനാമം
പാലക്കാട് ചുരത്തിൽ "തെന്മല'യുടേയും "വടമല'യുടേയും മദ്ധ്യഭാഗത്തുള്ള ഭൂപ്രദേശമാണ് ചിറ്റൂർ. ചിറ്റൂരിൽകൂടി ഒഴുകുന്ന ആനമലപ്പുഴക്ക് ചിറ്റാർ എന്ന പേരുണ്ടായിരുന്നുവെന്നും ചിറ്റാർതീരത്തെ ഉൗർ ചിറ്റുരായി എന്നൂം സ്ഥലനാമോൽപ്പത്തിയെപ്പറ്റി അഭിപ്രായമുണ്ട്. കൊങ്ങൻപട അഉ 917-ൽ തത്തമംഗലം, പട്ടംചേരി, നല്ലേപ്പുള്ളി തുടങ്ങിയ ഉൗരുകളുടെ സിരാകേന്ദ്രമായിരുന്നു ഇന്നത്തെ ചിറ്റൂർ പ്രദേശം. എന്നിവ ചിറ്റൂരിന് ചുറ്റുമുള്ള ഉൗരുകളാണ്. ചുറ്റുഭാഗവും ഉൗരിനാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ചിറ്റൂർ എന്ന പേരുവന്നതെന്ന് അഭിപ്രായമുണ്ട്. (എന്റു പെയർപെറ്റന, ഞ.ജ സേതുപിളൈ്ള തമിഴകം ഉൗരും പേരും, ചെൈന്ന, 1976, ജ 67)
ആദ്യനാളുകൾ
ചിറ്റൂർ താലൂക്കിലെ കൊടുവായൂർ, തത്തമംഗലം, ചിറ്റൂർ, നല്ലേപ്പിള്ളി, കുറ്റിപ്പള്ളം, പെരുമാട്ടി, മൂലത്തറ വില്ലേജുകളിൽ താമസമാക്കിയിരിക്കുന്ന കൈ്രസ്തവർക്ക് ഏകാശ്രയമായിരുന്ന ദൈവാലയം, അമ്പാട്ടുപാളയം സെന്റ് ആന്റണീസ് ലത്തീൻ പള്ളിയായിരുന്നു. പാലക്കാട് രൂപത സ്ഥാപിതമായശേഷം 1979-ൽ സുറിയാനി സഭാംഗങ്ങൾക്കുവേണ്ടി തത്തമംഗലം ഭാഗത്ത് പരിശുദ്ധ കന്യാമാതാവിന്റെ നാമത്തിൽ ഇടവക രൂപീകൃതമായി. എന്നാൽ പൊൽപ്പുള്ളി, അണിക്കോട്,ചിറ്റൂർ, അമ്പാട്ടുപാളയം തുടങ്ങിയ പ്രദേശത്തു താമസിക്കുന്നവർക്ക് തത്തമംഗലം പള്ളിയിൽ എത്തുവാനുള്ള പ്രയാസം കണക്കിലെടുത്ത് അമ്പാട്ടുപാളയത്തുള്ള വിജയമാതാ കോൺവെന്റ് ചാപ്പലിൽ ഇടവകക്കാരുടെ ആദ്ധ്യാത്മിക കാര്യങ്ങൾ നിർവഹിച്ചു പോന്നു.
ചിറ്റൂർ നിവാസികളുടെ താൽപര്യപ്രകാരം തത്തമംഗലം വികാരിയച്ചൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് 194/90 -ലെ കല്പനവഴി രൂപതാംഗങ്ങൾക്കുവേണ്ടി പള്ളിപണിയുന്നതിന് 36 സെന്റ് സ്ഥലം, സെന്റിന് 3500/ രൂപ പ്രകാരം വാങ്ങുന്നതിന് അനുവാദം ലഭിച്ചു. അതുപ്രകാരം ചിറ്റൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളിനു സമീപം 36 സെന്റ് സ്ഥലം 03.05.1990-ൽ സർവ്വേ നമ്പർ 2584, അന്നത്തെ തത്തമംഗലം പള്ളി വികാരിയായിരുന്ന ബഹു. ജോസ് കെ. കണ്ണമ്പുഴയച്ചൻ ചാമവളപ്പിൽ മാത്യു ഭാര്യ ലീലാമ്മയിൽ നിന്ന് രജിസ്റ്റർ ചെയ്തു വാങ്ങി. സ്ഥലം വാങ്ങുവാൻ ഹോളി ഫാമിലി കോൺഗ്രിഗേഷൻ നൽകിയ വലിയ സാമ്പത്തിക സഹായം എന്നും നന്ദിയോടെ ഒാർക്കുന്നു. 
1992 ജൂൺമാസം 11-ന് പള്ളിയുടെയും പാരീഷ്ഹാളിന്റെയും ശിലാസ്ഥാപനം അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവ്വഹിച്ചു. ബഹു. ജോസ് കണ്ണമ്പുഴയച്ചന്റെ നേതൃത്വത്തിൽ ശ്രീ ഇഗ്നേഷ്യസ് വർഗ്ഗീസ് മാളിയേക്കൽ കൺവീനറായി 11 പേരടങ്ങുന്ന കമ്മിറ്റിയാണ് പളളിപ്പണിയുടെ ചുമതല വഹിച്ചിരുന്നത്. 
ഇടവകയുടെ സാമ്പത്തിക പരാധീനത മനസ്സിലാക്കി പള്ളിപ്പണിക്ക് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നതിന് പാലക്കാട് രൂപതാദ്ധ്യക്ഷൻ അനുമതി നൽകി. ഹോളി ഫാമിലി സന്ന്യാസിനി സമൂഹം 1991 ്രെബഫുവരി 3-ാം തിയ്യതി പാലക്കാട് ടൗൺഹാളിൽ വെച്ച് കൊച്ചിൻ കലാഭവന്റെ ഗാനമേള, മിമിക്രി എന്നി പരിപാടികളിലൂടെ ഫണ്ട് കണ്ടെത്തുവാൻ ശ്രമിച്ചു. കൂടാതെ ജർമ്മനിയിലുള്ള ഹോളിഫാമിലി സിസ്റ്റേഴ്സ് മുഖേന അവിടെയുണ്ടായിരുന്ന ജമീെേൃ ഖീലെുവ ൽ നിന്ന് പള്ളിപ്പണിക്ക് കാര്യമായ സഹായം ലഭിക്കുകയുണ്ടായി.
പള്ളിപ്പണി നടക്കുന്ന അവസരത്തിൽ തന്നെ സർവ്വേ നമ്പർ 2584 പ്രകാരം പളളിയോട് ചേർന്ന് കിടക്കുന്ന ചിറ്റൂർ റോട്ടറി ക്ലബിന്റെ 10 സെന്റ് സ്ഥലം ആധാര നമ്പർ 202 പ്രകാരം വാങ്ങിക്കുവാൻ കഴിഞ്ഞു. പണി തീർന്ന പളളി മലമ്പുഴയിൽ വിശ്രമജീവിതത്തിലായിരുന്ന അഭിവന്ദ്യ മാർ ഇരിമ്പൻ പിതാവ് 1994 നവംബർ 20-ന് കൂദാശ ചെയ്ത് ദിവ്യബലിയർപ്പിച്ചു. തദവസരത്തിൽ രൂപതാ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മോൺ. ജോസഫ് വെളിയത്തിൽ പാരീഷ്ഹാൾ, വൈദീകമന്ദിരം എന്നിവയുടെ വെഞ്ചെരിപ്പുകർമ്മം നിർവ്വഹിച്ചു. ചിറ്റൂർ ഹോളി ഫാമിലി പള്ളിയുടെ ആദ്യത്തെ വികാരിയായി 20.04.1995 മുതൽ 08.07.1998 വരെ ബഹു. ജോസ് കെ കണ്ണമ്പുഴയച്ചൻ തുടർന്നു.
ബഹു. കുര്യൻ പണ്ടാരപ്പറമ്പിലച്ചൻ ഇടവക വികാരിയായിരുന്നപ്പോഴാണ് പള്ളിക്കകത്തുള്ള ചുമർചിത്രങ്ങൾ തീർത്തത്. ബഹു. ജോസ് ആളൂരച്ചൻ വികാരിയായിരുന്നപ്പോഴാണ് പാരീഷ്ഹാളിന്റെ നിർമ്മാണ ചിലവുകൾ മൂലമുണ്ടായ കടങ്ങൾ കൊടുത്തുതീർക്കുവാൻ നേതൃത്വമെടുത്തു. പള്ളിയുടെ മുമ്പിലുള്ള സുന്ദരമായ കപ്പേള ബഹു. അബ്രഹാം പാലത്തിങ്കലച്ചന്റെ കാലത്ത് നിർമ്മിച്ചതാണ്. ബഹു. വിൽസൻ പ്ലാക്കലച്ചൻ കുടുംബസമ്മേളനങ്ങളിലൂടെ ഇടവക ജനത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തുവാൻ ശ്രമിച്ചു. 21.02.2007-ൽ വികാരിയായിരുന്ന ബഹു. ആന്റണി പെരുമാട്ടിലച്ചന്റെ ശ്രമഫലമായി പരസ്നേഹ പ്രവർത്തികളിലൂടെ കുടുംബ കൂട്ടായ്മകൾ ശക്തി പ്രാപിച്ചു. ബഹു. ആന്റണിയച്ചന്റെ കാലത്താണ് 456/2010 (26.11.2010) കല്പന പ്രകാരം ചിറ്റൂർ പളളിക്ക് അതിർത്തികൾ നിശ്ചയിച്ച് പളളിയെ ഇടവകയായി അഭിവന്ദ്യ പിതാവ് പ്രഖ്യാപിച്ചത്. 28.11.2010 മുതൽ പ്രസ്തുത പ്രഖ്യാപനം പ്രാബല്യത്തിൽ വരുകയും ചെയ്തു. ബഹു. ആന്റണിയച്ചന്റെ പിൻഗാമിയായി വന്ന ബഹു. ജോൺ പുത്തൂക്കരയച്ചൻ ജനങ്ങളെ ആത്മികമായി പ്രബുദ്ധരാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു. പ്രായമായവർക്ക് പളളിനട കയറുവാൻ പ്രയാസമായതിനാൽ റാമ്പ് പണി തീർക്കുവാൻ ബഹു. അച്ചൻ മുൻകയ്യെടുത്തു. 
തത്തമംഗലം പള്ളിപറമ്പിൽ സെമിത്തേരി അനുവദിച്ചു കിട്ടുകയില്ലെന്നുറപ്പായപ്പോൾ ചിറ്റൂർ അറളിക്കടവിൽ അമ്പാട്ടുപാളയം സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയുടേയും ചിറ്റൂർ ഒാർത്തഡോക്സ് സഭക്കാരുടേയും സെമിത്തേരിക്കു സമീപം 471/2 സെന്റ് സ്ഥലം വാങ്ങുകയും അതിൽ സർവ്വെ നമ്പർ 2687-ൽ പെട്ട 10 സെന്റ് സ്ഥലത്ത് ഫാദർ ജോസ് കണ്ണമ്പുഴയച്ചൻ 6.1.1992-ൽ സെമിത്തേരിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. നിരന്തര പരിശ്രമഫലമായി 29.12.1995-ൽ സെമിത്തേരിക്ക് അനുമതി ലഭിച്ചു. പത്ത് സെന്റ് സ്ഥലത്ത് കല്ലറകൾ നിർമ്മിച്ച് തത്തമംഗലം സെന്റ് മേരീസ് പള്ളിയും, ചിറ്റൂർ ഹോളിഫാമിലി പള്ളിയും കൊടുവായൂർ സെന്റ് തോമസ് പള്ളിയും സംയുക്തമായി ഉപയോഗിച്ചുവരുന്നു. ഹോളി ഫാമിലി സിസ്റ്റർമാരും, പൊൽപുളളിയിലെ ക്ലാര സിസ്റ്റർമാരും ഇടവകയിലെ അജപാലന ശുശ്രൂഷകളിൽ സജീവമായി പങ്കുചേരുന്നുണ്ട്.