fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Japamala Rani, Chittilancherry 
Photo
Name:
Japamala Rani
Place: Chittilancherry
Status:
Parish
Forane:
Melarkode
Founded:
1979
Sunday Mass:
07.30 A.M.
Strengh:
64
Belongs To:
   
Vicar / Dir : Fr. Melemuriyil Jobin
  Asst.Dir/Vic:
Contact Office :
NSS College, Palakkad - 678508
Telephone:
04923241953
 
E-Mail:
Website:
 
History of the of Japamala Rani
 സെന്റ് ആൻഡ്രൂസ് & സെന്റ് ഫ്രാൻസീസ് ചർച്ച്
ചിറ്റിലഞ്ചേരി
സ്ഥലനാമം
1800 കളിൽ തൃശ്ശൂരിൽ നിന്ന് നെന്മാറ വഴി പൊളളാച്ചിയിലേക്കുളള വ്യാപാര യാത്രക്കാർക്ക് മേലാർകോട് ഒരു ഇടത്താവളമായിരുന്നു. നെന്മാറയിലെത്തുന്നതിന് കോട്ടക്കുളം എന്ന സ്ഥലത്തിനടുത്തുള്ള കുന്നിന്റെ ചരുവ് ചുറ്റിപോകേണ്ടിയിരുന്നതിനാൽ ആ സ്ഥലത്തിന് ചിറ്റുലഞ്ചേരിയെന്നും കാലാന്തരത്തിലത് ചിറ്റിലഞ്ചേരി ആയെന്നും പഴമക്കാർ പറയുന്നു. 
ചിറ്റിലഞ്ചേരി പളളി
നെന്മാറ എൻ.എസ്.എസ് കോളേജിനു സമീപത്താണ് ചിറ്റിലഞ്ചേരി ദൈവാലയം സ്ഥിതി ചെയ്യുന്നത്. മേലാർകോട്, നെന്മാറ ഇടവകയിലെ അകലങ്ങളിൽ താമസിക്കുന്ന അയിലൂർ, ചിറ്റിലഞ്ചേരി പ്രദേശങ്ങളിലുളളവർക്ക് വേണ്ടിയാണ് ഇൗ ദൈവാലയം സ്ഥാപിച്ചത്. മേലാർകോട് വികാരിയായിരുന്ന ബഹു. ജോൺ എലുവത്തിങ്കലച്ചൻ 1978-ൽ ഇവിടെ ഉണ്ടായിരുന്ന ഒരു വുഡ് ഇൻഡസ്ട്രിയും 16 സെന്റ് സ്ഥലവും വിലയ്ക്കുവാങ്ങി. പിന്നീട് ഇതിനോട് ചേർന്നു കിടന്ന 50 സെന്റ് സ്ഥലവും വാങ്ങിച്ചു. പളളി വേണമെന്ന ആവശ്യം ഇടവകക്കാർ രൂപതാ കാര്യാലയത്തിൽ അറിയിച്ചു. 
പളളിപ്പണി ആരംഭിച്ചു
234/14.12.81 കല്പനപ്രകാരം പളളി പണിയുന്നതിന് അഭിവന്ദ്യ പിതാവ് അനുവാദം നൽകി. ബഹു. എലുവത്തിങ്കലച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത ദൈവാലയം 1984 മെയ് 13-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കൂദാശ ചെയ്ത് ദിവ്യബലിയർപ്പിച്ചു. കല്ലംകോട്, അയിലൂർ, പാളിയമംഗലം, കാത്താമ്പറ്റ, ചിറ്റിലഞ്ചേരി ഗോമതി, പൈറ്റാകുന്നം എന്നിവിടങ്ങളിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി ഒരു ഇടവകയായി രൂപീകരിക്കുന്നതിനുളള അപേക്ഷയിന്മേൽ രൂപതാകാര്യാലയത്തിൽ നിന്ന് 136/85 കല്പനപ്രകാരം 1985 മാർച്ച് 31 -ന് ചിറ്റിലഞ്ചേരി ഇടവകയായി ഉയർത്തപ്പെട്ടു. 1986 വരെ ബഹു. എലുവത്തിങ്കലച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ പളളിക്കുവേണ്ടി ഗോമതി എസ്റ്റേറ്റിൽ മൂന്നുപേരിൽ നിന്നായി 2 ഏക്കർ 83 സെന്റ് സ്ഥലവും അദ്ദേഹം വാങ്ങിക്കുകയുണ്ടായി. മേലാർകോട് പളളിയിലെ വികാരിയച്ചന്മാരാണ് ഇൗ ഇടവകയിലെ ശുശ്രൂഷകൾ നടത്തിയിരുന്നത്. 
ബഹു. ആന്റണി കൈതാരത്തച്ചൻ വികാരിയായിരുന്നപ്പോൾ ഗോമതി - പൈറ്റാംകുന്ന് റോഡ് അരികിൽ 10 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി സർക്കാർ നിർദ്ദേശപ്രകാരം സെമിത്തേരി നിർമ്മിച്ച് അനുമതി ലഭ്യമാക്കി.
പുതിയ പളളിയും പളളിമുറിയും
2004-ൽ ബഹു. ജോർജ്ജ് നരിക്കുഴി അച്ചൻ വികാരിയായിരുന്നപ്പോൾ നിലവിലുളള പളളിയുടെ ബലക്ഷയം കണക്കിലെടുത്ത് പുതിയൊരു ദൈവാലയം നിർമ്മിയ്ക്കുവാൻ പൊതുയോഗം ചേർന്ന് തീരുമാനിച്ചു. 2004 ഒക്ടോബർ 30-ന് പുതിയ പളളിയുടെ അടിസ്ഥാനശില അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആശീർവദിച്ച് സ്ഥാപിച്ചു. പണി പൂർത്തിയായ ദൈവാലയം 2007 മാർച്ച് 25-ന് അഭിവന്ദ്യ മനത്തോടത്ത് പിതാവ് കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. പള്ളിയുടെ മുമ്പിൽ മനോഹരമായ "പിയാത്ത' സ്ഥാപിച്ചിട്ടുണ്ട്. പളളിയുടെ മുന്നിലൂടെ കടന്നുപോകുന്നവർക്ക് ഇവിടെ അല്പസമയം സ്വസ്ഥമായി പ്രാർത്ഥിക്കുവാൻ പ്രേരണ നൽകുന്നുവെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ദൈവാലയം മെയിൻ റോഡിനരികിലായതിനാൽ വേളാങ്കണ്ണി തീർത്ഥാടകർ ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്. 16.12.2013 മുതൽ ബഹു. ബിനു പൊൻകാട്ടിലച്ചനാണ് വികാരി. 
ഗോമതി എസ്റ്റേറ്റിൽ ശ്രീ. കാപ്പിൽ ഉലഹന്നാൻ ദാനമായി നല്കിയ സ്ഥലത്ത് തിരുകുടുംബത്തിന്റെ നാമത്തിൽ നിർമ്മിച്ച കപ്പേളയുടെ ആശീർവാദകർമ്മം 2006 ജനുവരിയിൽ അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. അമ്പതോളം വീട്ടുകാർ മാത്രമുണ്ടായിരുന്നചിറ്റിലഞ്ചേരി ഇടവകയിൽ മനോഹരമായ പള്ളിയും വൈദികമന്ദിരവും പണികഴിപ്പിക്കുവാൻ ബഹു. നരിക്കുഴിയച്ചൻ അനുഷ്ഠിച്ച കഠിനാധ്വാനം ഏവർക്കും സുവിദിതമാണ്.
പളളിയുടെ ആരംഭകാലം മുതൽ നെന്മാറ, മേലാർകോട് കോൺവെന്റുകളിലെ സിസ്റ്റേഴ്സ് ഇവിടെ സേവനം ചെയ്തു വന്നിരുന്നു. 2010 ഒക്ടോബർ മാസം മുതൽ മിഷനറി സിസ്റ്റേഴ്സ് ഒാഫ് ജീസസ് ദി വർക്കർ (ടശലെേൃ െ ീള ഖലൗെ െ വേല ണീൃസലൃ) എന്ന സന്ന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സ് ഇവിടെ മഠം ആരംഭിച്ചു. ഇടവകയുടെ എല്ലാ കാര്യങ്ങളിലും അതീവ ഉത്സാഹത്തോടെ ഇവർ സഹകരിച്ച് പ്രവർത്തിച്ചുവരുന്നു. 2007 ഡിസംബർ 27-ന് ബഹു. ജിജോ പാറയിലച്ചന്റെയും 2013 ജൂലൈ 4-ന് ബഹു. പ്രിൻസ് കാപ്പിലച്ചന്റെയും വൈദികപട്ടം കൊടുക്കൽ ശുശ്രൂഷ ഇൗ ദൈവാലയത്തിലായിരുന്നു നടത്തപ്പെട്ടത്.