fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Cherpulassery 
Photo
Name:
St.Mary
Place: Cherpulassery
Status:
Parish
Forane:
Ottapalam
Founded:
2000
Sunday Mass:
04.00 P.M.
Strengh:
20
Belongs To:
   
Vicar / Dir : Fr. Kombara Midhul
  Asst.Dir/Vic:
Contact Office :
Near High School, Palakkad - 679503
Telephone:
04662282444
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരീസ് ചർച്ച്
ചെർപ്പുളശ്ശേരി
ആദ്യനാളുകൾ
Old Church
ഒറ്റപ്പാലം താലുക്കിൽ പെടുന്ന സ്ഥലമാണ് ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി ടൗണിനെ കേന്ദ്രീകരിച്ച് 10 കിലോമീറ്റർ ചുറ്റളവിൽ പാർക്കുന്ന ഇരുപത് കുടുംബങ്ങളാണ് ചെർപ്പുളശ്ശേരി സെന്റ് മേരീസ് ഇടവക കൂട്ടായ്മയിലുള്ളത്. ഏറെ ത്യാഗം സഹിച്ചാണ് തങ്ങളുടെ ആത്മീയാവശ്യങ്ങൾ നിർവ്വഹിക്കുവാൻ ഇവർ ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് ഇടവകപളളിയിൽ പോയിരുന്നത്. ചെർപ്പുളശ്ശേരിയ്ക്ക് കിഴക്ക് അടയ്ക്കാപുത്തൂർ തെക്ക് ചളവറ, മുണ്ടക്കോട്ട്കുറുശ്ശി, കിഴൂർ, തൃക്കടീരി പ്രദേശത്തും പടിഞ്ഞാറ് വല്ലപ്പുഴ റയിൽവേ വടക്ക് തൂതപ്പുഴ, വെള്ളിനേഴി ഭാഗങ്ങളിലും താമസിക്കുന്ന സുറിയാനി കൈ്രസ്തവർ ചേർന്നതാണ് ഇൗ കൈ്രസ്തവ കൂട്ടായ്മ. 
പുതിയ പളളി
ശ്രീകൃഷ്ണപുരത്തേയ്ക്കുള്ള ദൂരം കൂടുതലായതിനാൽ ചെർപ്പുളശ്ശേരിയിൽ തന്നെ ഒരു ദൈവാലയം നിർമ്മിക്കുന്നതിനെകുറിച്ച് ആലോചന തുടങ്ങി. 2000 ജനുവരിയിൽ കടമ്പഴിപ്പുറം ഇടവക വികാരിയായിരുന്ന ബഹു. ജോൺസൺ കണ്ണാമ്പാടത്തിലച്ചന്റെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിന് സമീപത്ത് അരമനയിൽ നിന്നും ലഭിച്ച തുകകൊണ്ട് 28 സെന്റ് സ്ഥലം വാങ്ങി. ദൈവാലയ നിർമ്മാണത്തിന് രൂപതാ കാര്യാലയത്തിൽനിന്ന് 2000 മാർച്ച് 26-ന് 97/2000 നമ്പർ കല്പ്പന പ്രകാരം അനുവാദം ലഭിച്ചു. ഇടവകാംഗങ്ങളുടെ സഹായസഹകരണത്തോടെ പ്രാർത്ഥനാലയ നിർമ്മാണം പൂർത്തിയാക്കി. 2000 സെപ്റ്റംബർ 8-ന് പരി. കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിൽ പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ദൈവാലയം കൂദാശചെയ്ത് ദിവ്യബലി അർപ്പിച്ചു. ഞായറാഴ്ചകളിൽ മാത്രമാണ് ഇവിടെ വിശുദ്ധ കുർബാനയുള്ളത്. വിശുദ്ധ ബലിയോടനുബന്ധിച്ച് വിശ്വസപരിശീലനവും നടത്തിവരുന്നു. ഇൗ ഇടവകസമൂഹത്തിനും സ്ക്കൂളിനും നേതൃത്വം നൽകിയിട്ടുള്ള ഫാ. ജോൺസൺ കണ്ണാമ്പാടത്തിൽ, ഫാ. കുര്യൻ പണ്ടാരപറമ്പിൽ, ഫാ. വർഗ്ഗീസ് വാവോലിൽ, ഫാ. ജോസ് കന്നുംകുഴി ഫാ. സജി പനപ്പറമ്പിൽ, ഫാ, തോമസ് വടക്കുഞ്ചേരി എന്നീ ബഹു. വൈദികരെ കൃതജ്ഞതയോടുകൂടി ഒാർമ്മിക്കുന്നു.
സ്ക്കൂൾ
ഇടവകാംഗങ്ങൾ കുറച്ചുപേർ ചേർന്ന് പള്ളിസ്ഥലത്ത് പളളിക്കുപകാരപ്പെടുന്ന വിധം നഴ്സറി സ്ക്കൂൾ തുടങ്ങുവാൻ അഭിവന്ദ്യ പിതാവിൽ നിന്ന് അനുവാദം ലഭിച്ചതോടെ 2001-ൽ സ്ക്കൂൾ ആരംഭിച്ചു. പിന്നീട് വ്യക്തികൾ ചേർന്ന് നടത്തിയിരുന്ന സ്ക്കൂൾ പളളി ഏറ്റെടുത്ത് പൈ്രമറി ക്ലാസ് വരെ നടത്തുന്നത് നന്നായിരിക്കുമെന്ന് ഇടവകയോഗം അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അതിനാവശ്യമായ കെട്ടിടവും മറ്റു ക്രമീകരണങ്ങളും ബഹു. വർഗ്ഗീസ് വാവോലിയച്ചന്റെ നേതൃത്വത്തിൽ തയ്യാറാക്കുകയും 2003 മുതൽ "ഹോളി മേരി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ' എന്ന പേരിൽ സ്ക്കൂൾ പ്രവർത്തനം പള്ളിയുടെ നിയന്ത്രണത്തിൽ ആരംഭിക്കുകയും ചെയ്തു. ഇക്കാലത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നു മുതൽ അഞ്ചുവരെയാക്കി ഉയർത്തി. 2008 മുതൽ ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഇൗ സ്ക്കൂളിൽ അദ്ധ്യാപികരായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചത് നന്ദിയോടെ സ്മരിക്കുന്നു. അവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സ്ക്കൂളിന്റെ വളർച്ചക്കെന്ന പോലെ ഇടവകകാര്യങ്ങളിലും ഏറെ സഹായകമായിരുന്നു.
വിശുദ്ധബലിയോടനുബന്ധിച്ച് വിശ്വാസപരിശീലനവും നടത്തിയിരുന്നു. ഇടവകാംഗങ്ങളുടെ സജീവമായ സഹകരണത്താൽ ഇടവകയുടേയും ഹോളിമേരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റേയും പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ട് പോകുന്നു. പതിമൂന്ന് വർഷത്തിനിടയിൽ വന്നും പോയും കൊണ്ടിരിക്കുന്നവരാണ് പല വീടുകളും.