fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Thomas, Cheenickapara 
Photo
Name:
St.Thomas
Place: Cheenickapara
Status:
Parish
Forane:
Kanjirapuzha
Founded:
1990
Sunday Mass:
7.30 A.M.
Strengh:
160
Belongs To:
   
Vicar / Dir : Fr. Kozhipadan Tony
  Asst.Dir/Vic:
Contact Office :
Palakkayam -Palakkad - 678591
Telephone:
04924256060
 
E-Mail:
Website:
 
History of the of St.Thomas
 സെന്റ് തോമസ് ചർച്ച് 
ചീനിക്കപ്പാറ
ആദ്യനാളുകൾ
1974-ൽ പാലക്കാട് രൂപത നിലവിൽ വരുന്നതിന് മുമ്പ് ചീനിക്കപ്പാറ തലശ്ശേരി രൂപതയുടെ കാഞ്ഞിരപ്പുഴ ഇടവകയിൽ പെട്ടതായിരുന്നു. 1956 ൽ കുറവിലങ്ങാട്ടുകാരനായ മണലേട്ടിൽ ഉലഹന്നാൻ ചീനിക്കപ്പാറ കുണ്ടംപൊട്ടിഭാഗത്ത് കൃഷിക്കായി 800 ഏക്കർ സ്ഥലം മണ്ണാർക്കാട് ജന്മിയായിരുന്ന കല്ലടി കുഞ്ഞഹ്മദ് സാഹിബിൽ നിന്ന് വാങ്ങി. കൃഷിക്കായി കുറവിലങ്ങാട് പാലാ ഭാഗത്തുനിന്ന് ധാരാളം സുറിയാനി കത്തോലിക്കർ ഇൗ പ്രദേശത്തേയ്ക്ക് താമസക്കാരായി വന്നു. അവർ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്ക് മണ്ണാർക്കാട് സെന്റ് ജെയിംസ് ലത്തീൻ പള്ളിയിലായിരുന്നു പോയിരുന്നത്. 1961-ൽ തലശ്ശേരി രൂപതയുടെ കീഴിൽ കാഞ്ഞിരപ്പുഴയിലും പിന്നീട് പാലക്കയത്തും പള്ളികൾ സ്ഥാപിച്ചപ്പോൾ ചീനിക്കപ്പാറക്കാർ പാലക്കയം ഇടവകാംഗങ്ങളായി. കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ വേണമെന്ന ലക്ഷ്യത്തോടെ 1968-ൽ ചീനിക്കപ്പാറ ദേവകോട്ടയിൽ ഇമ്മാനുവൽ കിഴക്കേചെരുവിൽ ഒന്നര ഏക്കറും ജോസ് പ്ലാത്തോട്ടത്തിൽ ഒന്നര ഏക്കറും മാണി കുഴിത്തൊട്ടിൽ ഒരു ഏക്കറും സ്ഥലങ്ങൾ സംഭാവനയായി നൽകി. ജനങ്ങളുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടത്തിന് തറകെട്ടി. എന്നാൽ സ്കൂളിന് അനുവാദം കിട്ടാതെ വന്നതിനാൽ ഇൗ സ്ഥലം പാലക്കയം പള്ളിയുടെ മേൽനോട്ടത്തിന് വിട്ടുകൊടുത്തു. പാലക്കയം പള്ളി പഴയസ്ഥലത്തുനിന്ന് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി പണിയാനും ചീനിക്കപ്പാറഭാഗത്ത് കുരിശുപള്ളി പണിയാനും അന്നത്തെ ഇടവക യോഗത്തിൽ തീരുമാനമെടുത്തു.
ചീനിക്കപ്പാറ കുരിശുപള്ളിക്ക് പൂവ്വക്കോട് ജോണി, തോമസ് എന്നീ സഹോദരങ്ങൾ 10 സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകുകയും ഇടവകജനത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ കുരിശുപള്ളിപണിയുകയും 1987 ഡിസംബർ 5-ന് ബലിയർപ്പിക്കുകയും ചെയ്തു. ബഹു. തോമസ് വടക്കഞ്ചേരി അച്ചന്റെ കാലത്ത് ചീനിക്കപ്പാറ കപ്പേളയിൽ മാസത്തിൽ ഒരു ഇടദിവസം വി. കുർബാന അർപ്പിച്ചിരുന്നു. 1990-ൽ ഇൗ കുരിശുപള്ളി പാലക്കയം പള്ളിയുടെ സ്റ്റേഷൻ പള്ളിയായി ഉയർത്തപ്പെട്ടു. ബഹു. വടക്കുഞ്ചേരി അച്ചന്റെ നേതൃത്വത്തിൽ ചീനിക്കപ്പാറ ഭാഗത്തുള്ള ജനങ്ങൾ കുരിശുപള്ളിയിൽ യോഗം ചേർന്ന് ചീനിക്കപ്പാറയിൽ സൗകര്യമുളള ഇടവക പളളി സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയും രൂപതാ കച്ചേരിയിൽ അംഗീകാരത്തിന് അപേക്ഷിക്കുകയും ചെയ്തു. 1993 ജൂൺ 9-ന് രൂപതാകച്ചേരിയിൽ നിന്ന് 298/1993 കല്പ്പന പ്രകാരം പള്ളി പണിയുവാനുള്ള അനുവാദം നൽകപ്പെട്ടു.
ദേവകോട്ടയിൽ സ്കൂൾ പണിയാൻ ലഭിച്ച 4 ഏക്കർ (1.5+1.5+1)സ്ഥലം നെടുപുറത്ത് മത്തായിയുടെയും സഹോദരി ഫിലോമിനയുടെയും പേരിലുള്ള 3 ഏക്കർ 64 സെന്റ് സ്ഥലത്തിന് പകരം വെച്ചുമാറുകയും പ്രസ്തുത സ്ഥലത്ത് പള്ളിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇൗ കാലഘട്ടത്തിൽ ചീനിക്കപ്പാറയിൽ (ദേവകോട്ട) വേദപാഠഹാൾ പണിയുവാൻ (265/13.6.1998) അനുവാദം ലഭിച്ചതിനെത്തുടർന്ന് 1998-ൽ ആഗസ്റ്റ് 15-ന് താൽക്കാലിക ഹാൾ വെഞ്ചെരിച്ച് വിശുദ്ധകുർബാന അർപ്പിച്ചു; തുടർന്ന് ഹാൾ പണിതീർക്കുകയും ചെയ്തു. 1996 ജൂലായ് 3-ന് വി. തോമാശ്ലീഹായുടെ നാമത്തിലുള്ള ചീനിക്കപ്പാറ പള്ളിക്ക് തറക്കല്ലിട്ട് പണി ആരംഭിച്ചിരുന്നു. ബഹു. തോമസ് വടക്കുഞ്ചേരി, ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിൽ, ബഹു. തോമസ് ആരിശ്ശേരി, എന്നീ വൈദീകരുടെ നേതൃത്വത്തിൽ അതാതുകാലങ്ങളിൽ പള്ളിപ്പണികൾ പുരോഗമിച്ചു. ബഹു. റോയ് കുളത്തിങ്കൽ അച്ചന്റെ നേതൃത്വത്തിലാണ് പണികൾ പൂർത്തിയാക്കിയത്. 24.2.1997-ൽ ഉ471357 ഒാർഡർ പ്രകാരം ഗവൺമെന്റിൽ നിന്ന് സെമിത്തേരിക്ക് അനുവാദം ലഭിച്ച വസ്തുത പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. 2002 ജനുവരി 7-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പളളിയുടെ വെഞ്ചെരിപ്പു കർമ്മം നിർവ്വഹിച്ചു. ഇൗ കാലഘട്ടത്തിൽ എമ്മാനുവൽ കിഴക്കേചെരിവിൽ, രാജു ജോർജ്ജ് കുറ്റിക്കാട്ടിൽ എന്നിവർക്ക് പകരത്തിന് സ്ഥലം നൽകികൊണ്ട് പള്ളിയുടെ വഴി കൃത്യമാക്കി. വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ ആദ്യവികാരിയായി ബഹു. അബ്രാഹം മുകാലയിൽ വി.സി അച്ചൻ നിയമിതനായി. അച്ചന്റെ കാലഘട്ടത്തിൽ ബഹു. റോയി കുളത്തിങ്കലച്ചൻ തുടങ്ങിവെച്ച പള്ളിമുറിയുടെ പണികൾ പൂർത്തിയാക്കി വെഞ്ചെരിച്ചു. ചീനിക്കപ്പാറയെ സ്വതന്ത്ര ഇടവകയാക്കുവാൻ ഇടവകക്കാർ രൂപതയിൽ സമർപ്പിച്ച അപേക്ഷയുടെ വെളിച്ചത്തിൽ മാതൃ ഇടവകയായ പാലക്കയത്ത് 2002 മെയ് 22-ന് പൊതുയോഗം വിളിച്ച് ചീനിക്കപ്പാറപള്ളിയുടെ അതിർത്തികൾ നിശ്ചയിച്ചു. 388/2002 രൂപതാ കല്പനപ്രകാരം 26.6.2002-ന് ചീനിക്കപ്പാറപ്പള്ളി ഇടവകയായി ഉയർത്തപ്പെട്ടു. 2002 ജൂലായ് 3-ന് ഇൗ കല്പന നിലവിൽ വന്നു. 
2008 ്രെബഫുവരി 12-ന് ബഹു. ജോസഫ് പുത്തൂർ ചീനിക്കപ്പാറ പള്ളിയുടെ വികാരിയായി നിയമിതനായി. ഇൗ കാലഘട്ടത്തിലാണ് സെമിത്തേരിയിൽ കല്ലറകൾ പണിതീർത്തതും മാതാവിന്റെ പിയാത്ത രൂപം സ്ഥാപിച്ചതും. ബഹു. ജിജോ പാറയിലച്ചന്റെ കാലഘട്ടത്തിൽ പള്ളിപ്പറമ്പിൽ റബ്ബർ വച്ചുപിടിപ്പിച്ചു. നിലവിലുണ്ടായിരുന്ന പാരിഷ്ഹാൾ ഇടവകജനത്തിന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെന്ന് മനസ്സിലാക്കിയതോടെ പുതിയത് പണിയുവാൻ ഇടവകയോഗം 2010 മെയ് 16-ന് തീരുമാനിക്കുകയും രൂപതയിൽ അപേക്ഷ സമർപ്പിക്കുകയും 412/2010 കല്പനപ്രകാരം രൂപതയിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു. 2010 ഒക്ടോബർ 24 പാരിഷ്ഹോളിന്റെ കല്ലിടീൽ കർമ്മം ഇടവകജനത്തിന്റെ സാന്നിദ്ധ്യത്തിൽ ബഹു. വികാരിയച്ചൻ നിർവ്വഹിച്ചു. ഹാളിന്റെ പണിപൂർത്തിയാക്കാൻ ഇടവകമക്കൾ ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമായി പാരിഷ്ഹാളിന്റെ വെഞ്ചെരിപ്പ് 2012 ജനുവരി 22-ന് അഭിവന്ദ്യ പിതാവ് മാർ ജേക്കബ് മനത്തോടത്ത് നിർവ്വഹിച്ചു. 
ഇടവകയിൽ സേവനം ചെയ്യാനുള്ള താല്പര്യത്തോടെ ഇടച സിസ്റ്റേഴ്സ് പള്ളിയോട് ചേർന്ന് സ്ഥലം വാങ്ങി മഠത്തിന്റെ പണികൾ ആരംഭിച്ചു. പ്രസ്തുത മഠം 2011 മെയ് 5-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. 3 വർഷത്തെ ഇടവക സേവനത്തിന് ശേഷം ഫാ. ജിജോ പാറയിൽ 22.02.2012-ൽ സ്ഥലം മാറിപ്പോകുകയും ഫാ. ജോഷി പുത്തൻപുരയിൽ പുതിയ വികാരിയായി അന്നുതന്നെ സ്ഥാനമേൽക്കുകയും ചെയ്തു. 
ബഹു. ജോഷി അച്ചന്റെ നേതൃത്വത്തിൽ പാരിഷ്ഹാളിന്റെ ബാക്കി പണികൾ പൂർത്തികരിക്കുകയും പണികൾക്കാവശ്യമായ തുക ""പളളിക്കൊരുമരം'' എന്ന പദ്ധതിയിലൂടെ കണ്ടെത്തുകയും ചെയ്തു. അതേ തുടർന്ന് ഇടവകക്കാരുടെ സഹകരണത്തോടെ പാരിഷ്ഹാളിന് ആവശ്യമായ 75 ഡസ്കുകളും 250 കസേരകളും സംഘടിപ്പിക്കുകയും ചെയ്തു.
ഇടവകക്കാരിൽ 90% ജനങ്ങളും കർഷകരാണ്. മറ്റുള്ളവർ മറ്റ് ജോലികൾ ചെയ്ത് ജീവിക്കുന്നു. ഇടവകയുടെ സാമ്പത്തിക കാര്യങ്ങൾക്ക് ഇടവകാംഗങ്ങളിൽ നിന്നുളള മാസവരി, ഉല്പന്ന പിരിവ്, സംഭാവന എന്നിവയാണ് പ്രധാന മാർഗ്ഗങ്ങൾ. സാമ്പത്തികമായി പുറകോട്ടാണെങ്കിലും സാമൂഹികസേവനരംഗങ്ങളിൽ ഇവർ സജീവമാണ്. ആത്മീക സംഘടനകൾക്കുപുറമെ രൂപതയിലെ പി.എസ്.എസ്.പി. യുമായി സഹകരിച്ച് മഹിളാസമാജം, ഫാം ക്ലബ്, നാച്വറൽക്ലബ് മുതലായ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. വിശ്വാസ വർഷത്തിൽ ഇടവകാംഗമായ ബഹു. അജി എെക്കരയുടെ തിരുപ്പട്ടം ചീനിക്കപ്പാറ പളളിയിൽ വെച്ച് നടത്തപ്പെട്ടു. കാർഷികമേഖലക്ക് അൽപ്പം ക്ഷീണമാണെങ്കിലും ഇവിടുത്തെ ജനങ്ങൾ ആത്മീയകൂട്ടായ്മയിൽ കഴിയുന്നവരാണ്.