fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Infant Jesus, Baleswaram 
Photo
Name:
Infant Jesus
Place: Baleswaram
Status:
Parish
Forane:
Mangalam Dam
Founded:
1998
Sunday Mass:
04.00 P.M.
Strengh:
55
Belongs To:
   
Vicar / Dir : Fr. Kalluvelil Christo
  Asst.Dir/Vic:
Contact Office :
Baleswaram (VRT), Palakkad - 678706
Telephone:
04922262733
 
E-Mail:
Website:
 
History of the of Infant Jesus
 ഇൻഫന്റ് ജീസസ് ചർച്ച് 
ബാലേശ്വരം
ആദ്യനാളുകൾ
മംഗലംഡാമിൽനിന്നും 6 കിലോമീറ്റർ തെക്കുമാറി കിഴക്കഞ്ചേരി പഞ്ചായത്തിൽ ഢഞഠ എസ്റ്റേറ്റിൽപ്പെട്ട പ്രകൃതി രമണീയമായ മലയോര ഗ്രാമമാണ് ബാലേശ്വരം. വട്ടപ്പാറ, മാനിള, തെൻമല, വി.ആർ.ടി., സി.വി.എം എന്നീ പ്രദേശങ്ങൾ ഉൾക്കൊളളുന്നതാണ് ബാലേശ്വരം ഇടവക. ആരംഭത്തിൽ ഇളവമ്പാടം പളളിയിലും പിന്നീട് കരിങ്കയം പളളിയിലുമാണ് കത്തോലിക്കർ ആരാധനക്ക് പോയിരുന്നത്.
ഇവിടെ ഒരു കുരിശുപളളി പണിയുന്നതിനുളള നടപടികൾ ആരംഭിക്കുന്നത് ബഹു. മാത്യു അറക്കത്തോട്ടം വി.സി. അച്ചൻ കരിങ്കയംപളളി വികാരിയായിരിക്കുമ്പോഴാണ്. 1986 നവംബർ 16-ന് കരിങ്കയം പളളിയിൽ ചേർന്ന പൊതുയോഗത്തിൽവെച്ച് കുരിശുപളളി പണിയുവാൻ തീരുമാനമെടുത്തു. ശ്രീ ജേക്കബ് നീലിയറ 50,000-ക. വിലയുളള ഒരേക്കർ സ്ഥലം 25000 രൂപയ്ക്ക് പളളിക്കുനൽകി. ബഹു. അറക്കത്തോട്ടത്തിലച്ചനുശേഷം കരിങ്കയം വികാരിയായി വന്ന ബഹു. ജോസഫ് തണ്ണിപ്പാറ അച്ചൻ ഇവിടെ ഇൻഫന്റ് ജീസസ്സ് എന്ന നാമത്തിൽ കുരിശുപളളി പണിയുന്നതിന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവിൽനിന്നും അനുവാദം വാങ്ങി. പണികളുടെ മേൽനോട്ടം വഹിക്കാൻ ഒരു കമ്മറ്റിയെ നിശ്ചയിച്ചു. ബാലനായ യേശുവിനെ അനുസ്മരിച്ചുകൊണ്ടാണ് പളളിപണിയാൻ നിശ്ചയിച്ച സ്ഥലത്തിന് ബാലേശ്വരം എന്നു പേരിടാൻ യോഗത്തിൽ തീരുമാനമായത്. 
കുരിശ്ശടി
1991 മെയ് 31-ന് കുരിശുപളളിക്ക് തറക്കല്ലിട്ടുവെങ്കിലും ഭാവിയിൽ അതിന്റെ വലിപ്പം പോരാതെവരുമെന്നതിനാൽ വലുതാക്കിപണിയാൻ അരമനയിൽനിന്നും അനുവാദം ലഭിച്ചു. ഇതിനിടയിൽ 1994-ൽ ഒരു കുരിശ്ശടി പണിത് വെഞ്ചെരിക്കുകയും ചെയ്തു.
പുതിയ ഇടവക
1995 ്രെബഫുവരി 4-ന് കരിങ്കയം പളളിയുടെ വികാരിയായി ചാർജെടുത്ത ബഹു. വർഗ്ഗീസ് മണിയമ്പ്രായിൽ അച്ചന്റെയും മംഗലം ഡാം പളളി വികാരി ബഹു. ജോർജ്ജ് മാളിയേക്കലച്ചന്റെയും അദ്ധ്യക്ഷതയിൽ 1995 മെയ് 30-ന് യോഗം കൂടുകയും സാങ്കേതിക കാരണങ്ങളാൽ മുടങ്ങിക്കിടന്നിരുന്ന ബാലേശ്വരം പളളിയുടെ പണി പുനരാരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1995 ഒക്ടോബർ 26-ാം തീയ്യതി പാലക്കാട് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന റവ. മോൺ. ജോസഫ് വെളിയത്തിൽ അച്ചൻ ഇൗ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബഹു. മണിയമ്പ്രായിലച്ചന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഒന്നിച്ച് അണിനിരന്നപ്പോൾ പളളിപണികൾ സുഗമമായി പുരോഗമിച്ചു. 1998 ഡിസംബർ 29-ന് അഭിവന്ദ്യ പിതാവ് ഇൗ ദൈവാലയത്തിന്റെ കൂദാശകർമ്മം നടത്തി ദിവ്യബലി അർപ്പിച്ചു. 2004 ്രെബഫുവരി 18 മുതൽ ബാലേശ്വരം നീതിപുരം പള്ളിയുടെ നടത്തുപള്ളിയായി തുടർന്നുവെങ്കിലും 2012,2013 വർഷങ്ങളിൽ മംഗലംഡാം പളളിയിലെ ബഹു. അച്ചൻമാരാണ് ഇൗ ഇടവകയുടെ കാര്യങ്ങൾ നടത്തിപ്പോന്നത്. ഇപ്പോൾ നീതിപുരം പളളിയിൽ നിന്നാണ് ശുശ്രൂഷകൾ നടത്തുന്നത്. ബഹു. ധനേഷ് കാളനച്ചനാണ് ഇപ്പോഴത്തെ വികാരി. 
ഇടവകയുടെ നാഥനായ ഉണ്ണീശോയുടെ തിരുനാൾ ജനുവരി രണ്ടാമത്തെ ഞായറാഴ്ച ആഘോഷിക്കുന്നു. മംഗലം ഡാം എഫ്.സി.സി. സിസ്റ്റേഴ്സിന്റെ സേവനം ദൈവാലയശുശ്രൂഷയിലും മതബോധനരംഗത്തും ലഭിച്ചുവരുന്നു. മാതൃ ഇടവകയായ കരിങ്കയംപള്ളിയിലെ സെമിത്തേരിയാണ് ബാലേശ്വരം ഇടവകക്കാരും ഉപയോഗിച്ചുവരുന്നത്.