fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Sebastian, Arappara 
Photo
Name:
St.Sebastian
Place: Arappara
Status:
Parish
Forane:
Ponnamkode
Founded:
1981
Sunday Mass:
7.30. A.M., 03.45 P.M.
Strengh:
110
Belongs To:
   
Vicar / Dir : Fr. Kulampil Jose
  Asst.Dir/Vic:
Contact Office :
Vazhempuram, Palakkad - 678595
Telephone:
04924243174
 
E-Mail:
Website:
 
History of the of St.Sebastian
 സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്
അരപ്പാറ
സ്ഥലനാമം
വാഴേമ്പുറം, കൊട്ടത്താമല, അരപ്പാറ എന്നീ പ്രദേശങ്ങൾ കാരാകുർശിയുടെ ഭാഗമായിരുന്നു. ഒരു നൂറ്റാണ്ടുമുമ്പ് കാരാകുറുശ്ശി, അരപ്പാറ പ്രദേശങ്ങളെല്ലാം വടകര ജന്മത്തിന്റെയും വെംളളാൽപാട് ജന്മത്തിന്റെയും കൈവശത്തിലായിരുന്നു. അവരുടെ ഭൂമി പങ്കുവെക്കുന്ന അവസരത്തിൽ അവിടെ ഒരു കിലോമീറ്ററോളം ദുരമുളള കരിമ്പാറ പകുതി പകുതിയായി ഭാഗിച്ചെടുത്തു. അങ്ങിനെ അരപ്പാറയെന്ന പേര് ലഭിച്ചതായി അറിയപ്പെടുന്നു. 
Old Church

അരപ്പാറ കാരാകുറുശ്ശി ഇടവകയുടെ ഭാഗമായിരുന്നു. ഞായറാഴ്ച കാരാകുറുശ്ശിയിൽ എത്തിച്ചേരുക പ്രയാസമായതിനാൽ അരപ്പാറയിൽ പള്ളിവേണമെന്ന് വികാരി ബഹു. തോമസ് കുഴിപ്പാല അച്ചനോട് അഭ്യർത്ഥിച്ചു. ശ്രീ. ഒട്ടലാങ്കൽ സെബാസ്റ്റ്യൻ ഭാര്യ മറിയാമ്മയും മക്കളും 1976ൽ ദാനമായി നൽകിയ 25 സെന്റ് സ്ഥലത്ത് കുട്ടികളെ വേദപാഠം പഠിപ്പിക്കുവാൻ കുരിശുപള്ളി പണിയുവാൻ രൂപതാകാര്യാലയത്തിൽനിന്ന് 1/3-1-1977-ൽ അനുവാദം ലഭിച്ചു. ബഹു. തോമസ് കുഴിപ്പാല അച്ചന്റെ നേതൃത്വത്തിൽ കുരിശുപള്ളിയുടെയും വേദോപദേശഹാളിന്റെയും പണികൾ ആരംഭിച്ചു. ബഹു. വർഗ്ഗീസ് വാഴപ്പിളളിയച്ചന്റെ നേതൃത്വത്തിൽ പണി പൂർത്തിയായ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ നാമത്തിലുളള ദൈവാലയം ബഹു. സെബാസ്റ്റ്യൻ തയ്യിലച്ചന്റെ കാലത്ത് 1978 ഒക്ടോബർ 29 ൽ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെിരിക്കുകയും ഞായറാഴ്ച ദിവ്യബലിക്ക് അനുവാദം നൽകുകയും ചെയ്തു.
ബഹു. ക്ലാരുസ് ഇങക അച്ചന്റെയും ഇടവകക്കാരുടെയും പ്രയത്നഫലമായി 1980 ഡിസംബർ 1-ന് 98 സെന്റ് സ്ഥലം വാങ്ങി റബ്ബർ കൃഷി ചെയ്തു. 1981 ജനുവരി 9-ന് (16/81) കൽപ്പന പ്രകാരം അരപ്പാറപ്പളളി ഇടവകയായി ഉയർത്തപ്പെട്ടു. 265/19-12-1980 കല്പനപ്രകാരം വൈദികഭവനം പണിയുവാൻ അനുവാദം ലഭിച്ചു. ബഹു. ക്ലാരുസ് അച്ചന്റെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിക്കുകയും 1982 ്രെബഫുവരി 19-ന് വെഞ്ചിരിക്കുകയും ചെയ്തു. വിവിധ കാലഘട്ടങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ വികാരിമാരുടെ പ്രോത്സാഹനവും നേതൃത്വവും ഇടവകയുടെ പ്രവർത്തനങ്ങൾക്ക് എടുത്തുപറയത്തക്ക ആത്മീയ ഭൗതിക നേട്ടങ്ങൾ കരഗതമാക്കുവാൻ സാധിച്ചു. ബഹു. ജോസ് വട്ടക്കുന്നേലച്ചന്റെ കാലത്ത് റബ്ബർ, കൃഷി ചെയ്തിരുന്ന സ്ഥലത്ത് സെമിത്തേരി നിർമ്മിക്കുവാൻ അനുവാദം ലഭിച്ചു. ബഹുമാനപ്പെട്ട സോജി മുണ്ടുപാലത്തച്ചന്റെ നേതൃത്വത്തിലാണ് സെമിത്തേരിയിൽ കല്ലറകൾ നിർമ്മിച്ചത്. 
ബഹു. ജോസഫ് കിഴക്കരക്കാട്ട് അച്ചന്റെ നേതൃത്വത്തിൽ പണിതുയർത്തിയ ഇരുനിലയിലുളള പഴയ പാരീഷ്ഹാൾ ഇടവകയുടെ ദശാബ്ദി സ്മാരകമായി നിലകൊളളുന്നു. ബഹു. ജോസ് ആലക്കുന്നേലച്ചന്റെ ശ്രമഫലമായി പുനർനിർമ്മിച്ച വൈദികമന്ദിരം 1997 സെപ്തംബർ 20-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചിരിച്ചു.
ഇടവകയിൽ നിന്നുളള ആദ്യത്തെ വൈദികനാണ് ബഹു. ജോസ് കന്നുംകുഴിയിലച്ചൻ .അദ്ദേഹം 1994 ലും സുമേഷ് നാൽപതാംകളത്തിലച്ചൻ 2001-ലും, ബിജു പ്ലാത്തോട്ടത്തിലച്ചൻ 2003-ലും രൂപതക്ക് വേണ്ടി വൈദികരായി അഭിഷിക്തരായത് ഇൗ ദൈവാലയത്തിൽ വെച്ചാണ്. സമർപ്പിത സന്യാസ ദൈവവിളിയാൽ ഇൗ ഇടവക അനുഗ്രഹീതമാണ്. 
2006-ൽ ബഹു. ആന്റോ തൈക്കാട്ടച്ചൻ ഇടവകവികാരിയായി ചാർജ്ജെടുത്തു. ഇടവകാംഗങ്ങൾ വർദ്ധിച്ചപ്പോൾ ഉപയോഗിച്ചു കൊണ്ടിരുന്ന ദൈവാലയം ആരാധനാവശ്യങ്ങൾക്ക് അപര്യാപ്തമായി ദൈവാലയം പുനർനിർമ്മിക്കണം എന്ന ലക്ഷ്യത്തോടെ പളളിമുറിയോട് ചേർന്നുളള സ്ഥലം 2007-ൽ വാങ്ങിച്ചു, പുതിയ പളളിയുടെ പ്ലാൻ രൂപതാ കാര്യാലയത്തിൽ നിന്ന് 456/2008 കല്പ്പന പ്രകാരം അനുവാദം ലഭിച്ചു. 2008 മേയ് 18-ന് അഭിവന്ദ്യ പിതാവ് പുതിയ ദൈവലായത്തിന്റെ അടിസ്ഥാനശില ആശീർവ്വദിച്ച് സ്ഥാപിച്ചു. പള്ളിക്കുവേണ്ടി പുതിയതായി വാങ്ങിയ സ്ഥലം താഴ്ന്ന പ്രദേശമായതിനാൽ അവിടെ വിശാലമായ പാരീഷ് ഹാളും മുകളിൽ പള്ളിയും പണിതുയർത്തുവാൻ സാധിച്ചു. 2012 മെയ് 23-ന് അഭിവന്ദ്യ പിതാവ് പ്രസ്തുത ദൈവാലയം കൂദാശ ചെയ്ത് ബലിയർപ്പിച്ചു. പള്ളിയോടുചേർന്ന് തന്നെയാണ് പുതിയ വൈദികമന്ദിരവും ഇടവകയുടെ ഒാഫീസും ക്രമീകരിച്ചിരിക്കുന്നത്. പുതിയ ദൈവാലയനിർമ്മിതിയിൽ ബഹു. ആന്റോ തൈക്കാട്ടിലച്ചൻ നിശ്ചയദാർഢ്യത്തോടെ ഇടവകാംഗങ്ങളെ ഒന്നിച്ചണിനിർത്തുന്നതിൽ പൂർണ്ണമായി വിജയിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്.ഇടവകയുടെ ആരംഭം മുതൽ ഇന്നുവരെ ഞങ്ങൾക്ക് ആത്മീയവും ഭൗതികവുമായ ശൂശ്രൂഷകൾ ചെയ്ത ബഹു. വൈദികരെ കൃതജ്ഞതാപൂർവ്വം ഒാർമ്മിക്കുന്നു, പ്രാർത്ഥിക്കുന്നു. 
പളളിയുടെ ആരംഭകാലം മുതൽ കാരാകുർശി, പൊമ്പ്ര, പുലാപ്പാറ്റ, പൊന്നംകോട്, തച്ചമ്പാറ, പുല്ലിശ്ശേരി എന്നിവിടങ്ങളിലെ സിസ്റ്റേഴ്സ് ഞായറാഴ്ചകളിലും മറ്റ് വിശേഷദിനങ്ങളിലും ഇടവകയിൽവന്ന് ചെയ്ത സേവനങ്ങൾ നന്ദിയോടെ ഒാർമ്മിക്കുന്നു. 2009 ൽ സെന്റ് ഫ്രാൻസീസ് സിസ്റ്റേഴ്സ് ഒാഫ് അസീസി സന്യാസ സമൂഹത്തിന് പള്ളി 1980ൽ വാങ്ങിയ 98 സെന്റ് സ്ഥലത്തിൽ നിന്ന് 27 സെന്റ് വിൽക്കുകയുണ്ടായി. പ്രസ്തുത സ്ഥലത്താണ് അവർ കോൺവെന്റ് പണിതീർത്തിട്ടുള്ളത്. അജപാലനശുശ്രൂഷയിൽ അവരുടെ സഹായം വളറെ വിലപ്പെട്ടതാണ്.