fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Anakkallu 
Photo
Name:
St.Joseph
Place: Anakkallu
Status:
Parish
Forane:
Olavakode
Founded:
1986
Sunday Mass:
10.45 A.M.
Strengh:
31
Belongs To:
   
Vicar / Dir : Fr. Puramadathil Jino
  Asst.Dir/Vic:
Contact Office :
Anakkallu, Palakkad - 678651
Telephone:
04912811012
 
E-Mail:
Website:
 
History of the of St.Joseph
 സെന്റ് ജോസഫ്സ് ചർച്ച് 
ആനക്കൽ
ആദ്യനാളുകൾ
മലമ്പുഴ ഡാമിൽ നിന്നും റിംഗ് (ഞശിഴ) റോഡ് വഴി 15 കിലോമീറ്റർ ദൂരെയാണ് ആനക്കൽ ഇടവക ദൈവാലയം. മലമ്പുഴ സെന്റ് ജൂഡ് ദൈവാലയത്തിലായിരുന്നു ആദ്യകാലങ്ങളിൽ ഇവിടെയുള്ളവർ ആത്മീക ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. അന്ന് ബോട്ടിലും വള്ളത്തിലും ഏറെ കഷ്ടപ്പെട്ടാണ് വിശ്വാസികൾ മലമ്പുഴ ഇടവകപ്പള്ളിയിലെത്തിയിരുന്നത്. 1975-ൽ വികാരി ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ അകമലവാരത്ത് ദിവ്യബലി ആരംഭിച്ചതോടുകൂടി ഇൗ ബുദ്ധിമുട്ടിന് അൽപമൊരു പരിഹാരമായി. എങ്കിലും അകമലവാരത്തിനും മലമ്പുഴക്കുമിടയിൽ ഒരു ദൈവാലയം ഉണ്ടാകുകയെന്ന ആശയം ഇടവകയോഗത്തിൽ ഗൗരവമായി ചർച്ചചെയ്യപ്പെട്ടു. 1988 വരെ അകമലവാരം പളളിയായിരുന്നു ഇവരുടെ ഇടവക. 
പളളിയും സെമിത്തേരിയും
ബഹു. ജോസ് കണ്ണമ്പുഴയച്ചൻ മലമ്പുഴ വികാരിയായിരുന്നപ്പോൾ ആനക്കല്ല് ഭാഗത്ത് ദൈവാലയത്തിനുള്ള സ്ഥലം വാങ്ങിച്ചു. 1986 ഡിസംബർ 22-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളിക്ക് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ബഹു. കണ്ണമ്പുഴയച്ചൻ ദൈവാലയനിർമ്മാണത്തിന് ആരംഭമിട്ടു. പിൻഗാമിയായി വന്ന ബഹു ജോൺനടക്കലച്ചനാണ് പണികൾ പൂർത്തിയാക്കിയത്.
1988 മെയ് 5-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ്, ദൈവാലയം ആശിർവദിച്ചു. 1994-ൽ ബഹു. പെരുമ്പിളളിലച്ചനാണ് ഇടവകയിൽ കുടുംബയൂണിറ്റുകൾ ആരംഭിച്ചതും ഞായറാഴ്ച്ചക്ക് പുറമെ ബുധനാഴ്ച്ചയും കുർബാന ആരംഭിച്ചതും മതബോധനത്തിന്റെ എല്ലാ ക്ലാസ്സുകൾക്കും സംവിധാനം ഒരുക്കിയതും. ഇടവകയുടെ വലിയ ആവശ്യമായ സെമിത്തേരി നിർമ്മാണത്തിനുളള അനുവാദത്തിന് ബഹു. ജോസ് പ്രകാശച്ചൻ നേതൃത്വം കൊടുത്തു. അദ്ദേഹത്തിന്റെ പരിശ്രമം 2008-ൽ യാഥാർത്ഥ്യമായി. ബഹു. ജോസ് പ്രകാശച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച ആനക്കൽ ജംങ്ഷനിലെ കുരിശുപള്ളിയുടെ പണി പൂർത്തിയാക്കുകയും അതിന്റെ വെഞ്ചെരിപ്പ് കർമ്മം അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് 2011 മെയ് 22-ന് നിർവ്വഹിക്കുകയും ചെയ്തു. ബഹു. ഫ്രാൻസിസ് തോട്ടക്കരയച്ചന്റെ നേതൃത്വത്തിലാണ് രജതജൂബിലി ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
2004 ജനുവരി 13-ന് ബഹു. ജോൺ പുത്തൂക്കരയച്ചന്റെ നേതൃത്വത്തിൽ അരമനയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായവും കൂടി ഉപയോഗിച്ച് ദൈവാലയത്തിനടുത്തുണ്ടായിരുന്ന ഒരേക്കർ ഏഴ് സെന്റ് സ്ഥലം കൂടി വാങ്ങുകയും റബർ വച്ചു പിടിപ്പിക്കുകയും ചെയ്തു. രണ്ടരയേക്കറോളം റബ്ബർതോട്ടം ഇന്ന് ഇടവകയ്ക്കുണ്ട്. ഹോളിഫാമിലി സിസ്റ്റേഴ്സാണ്് ദൈവാലശുശ്രൂഷകൾ നിർവഹിക്കുന്നതും മതബോധനത്തിന് നേതൃത്വം വഹിക്കുന്നതും. ഇവിടെ സേവനം ചെയ്ത എല്ലാ വൈദികരേയും നന്ദിയോടെ ഒാർമ്മിക്കുന്നു ഇപ്പോൾ ബഹു. ആക്കപ്പറമ്പിൽ ജോയ്സനച്ചനാണ് ഇടവകവികാരിയായി ശുശ്രൂഷ ചെയ്യുന്നത്. നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന മനോഹരമായ ഇടവകയാണ് ആനക്കൽ. അകമലവാരത്തിനും ആനക്കലിനുമിടയിൽ വലിയകാട് എന്ന സ്ഥലത്ത് 1981-ൽ ഹോളിഫാമിലി സിസ്റ്റേഴ്സ് മഠം ആരംഭിച്ചു. മഠത്തിനോട് അനുബന്ധിച്ച് നടത്തുന്ന പൈ്രമറി എയ്ഡഡ് സ്ക്കൂൾ ഇൗ പ്രദേശത്തുളള കുട്ടികൾക്ക് എത്രയോ അനുഗ്രഹമാണ്.