fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Alengad 
Photo
Name:
St.Mary
Place: Alengad
Status:
Parish
Forane:
Ottapalam
Founded:
1994
Sunday Mass:
11.00 A.M.
Strengh:
39
Belongs To:
   
Vicar / Dir : Fr. Emmatty Lino Stephen
  Asst.Dir/Vic:
Contact Office :
Alengad, Palakkad - 678633
Telephone:
04662267062
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരീസ് ചർച്ച്
ആലങ്ങാട്
ആദ്യനാളുകൾ
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് 1980 കളോടെയാണ് ആലങ്ങാട് പ്രദേശത്ത് കത്തോലിക്കാ കുടുംബങ്ങൾ താമസം ആരംഭിച്ചത്. കടമ്പഴിപ്പുറം ഇടവകയുടെ ഭാഗമായിരുന്ന ആലങ്ങാട്, വേങ്ങശേരി പ്രദേശത്തുളളവരുടെ സൗകര്യത്തെപ്രതി ദൈവാലയം സ്ഥാപിക്കുന്നതിനെ പറ്റി കടമ്പഴിപ്പുറം ഇടവക യോഗത്തിൽ ചർച്ച ചെയ്ത് പ്രസ്തുത ആവശ്യം എല്ലാവരും അംഗീകരിച്ചു. 
പള്ളിയുടെ തുടക്കം
Old Churchആലങ്ങാട് ഭാഗത്ത് പളളി പണിയുവാൻ 447/27.10.1993 ലെ കല്പ്പന പ്രകാരം രൂപത കാര്യാലയത്തിൽ നിന്ന് അനുവാദം ലഭിച്ചു. ശ്രീ. വി. വി. അഗസ്റ്റിൻ പളളിക്ക് വേണ്ടി 17 സെന്റ് സ്ഥലം ദാനമായി നൽകിയത് നന്ദിയോടെ സ്മരിക്കുന്നു. പ്രസ്തുത സ്ഥലത്ത് 1993 നവംമ്പർ 2-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് സെന്റ് മേരീസ് ദൈവാലയത്തിന് ശിലാസ്ഥാപനം നടത്തി. വികാരി ബഹു. ജോൺസൺ കട്ട്യേക്കാരനച്ചൻ ദൈവാലയ പണികൾക്ക് നേതൃത്വം നൽകി. പണി പൂർത്തിയാക്കിയ ദൈവാലയം 1994 സെപ്റ്റംബർ 8-ാം തിയ്യതി അഭിവന്ദ്യ പിതാവ് കൂദാശചെയ്ത് ദിവ്യബലി അർപ്പിച്ചു. 24 കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന ഇൗ പള്ളിയിൽ ഇന്ന് 37 കുടുംബങ്ങളുണ്ട്. 
വളർച്ചയുടെ നാളുകൾ
1997-ൽ ഫാ. ജോൺസൺ കണ്ണാംമ്പാടത്തിലച്ചൻ വികാരിയായിരുന്നപ്പോൾ ഇടവകയെ രണ്ട് യൂണിറ്റുകളായിതിരിച്ച് കുടുംബസമ്മേളനങ്ങൾ ആരംഭിച്ചു. മിഷൻലീഗ്, മാതൃസംഘം എന്നീ സംഘടനകളും വിശ്വാസപരിശീലനവും ഇവിടെ സജീവമായി നടക്കുന്നു. നിലവിലുള്ള ദൈവാലയത്തിന്റെ ജീർണ്ണാവസ്ഥയും അസൗകര്യങ്ങളും കണക്കിലെടുത്ത് പുതിയ ദൈവാലയത്തിനു വേണ്ടി. ബഹു. വിൻസെന്റ് ഒല്ലൂക്കാരനച്ചന്റെ നേതൃത്വത്തിൽ 2005 ൽ 1 ഏക്കർ 31 സെന്റ് സ്ഥലം പള്ളിക്കുവേണ്ടി ആധാര നമ്പർ 25/35501 പ്രകാരം 5/8/2005 -ൽ വാങ്ങിച്ചു. ദൈവാലയത്തിന്റെ ചെറിയ സമ്പാദ്യവും രൂപതയിൽ നിന്ന് ലഭിച്ച ധനസഹായവും ചേർത്ത് വാങ്ങിയ ഇൗ സ്ഥലത്ത് റബ്ബർ മരങ്ങൾ വച്ചു പിടിപ്പിച്ചു.2010 മെയ് മാസത്തിൽ ബഹു. നിലേഷ് തുരുത്തുവേലിലച്ചൻ വികാരിയായി ചാർജ്ജെടുത്തു. മുമ്പ് തീരുമാനിച്ചത് പോലെ പുതിയപളളി പണിയുവാനുള്ള പദ്ധതികൾ ആസുത്രണം ചെയ്തു. രൂപത കാര്യാലയത്തിൽ നിന്ന് അനുവാദം വാങ്ങിച്ചു. സിവിൽ അംഗീകാരത്തിന് സമർപ്പിച്ച അപേക്ഷയിന്മേൽ അനുവാദത്തിനായി കാത്തികിക്കുകയാണ്. വീടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങൾ സ്വരൂപിച്ച് പള്ളിപ്പണിക്ക് പണം കണ്ടെത്തുവാൻ ഇടവകയിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നതിനാൽ എല്ലവരിലും പുതുമയുളവാക്കുന്നു.