fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Little Flower, Alathur 
Photo
Name:
Little Flower
Place: Alathur
Status:
Parish
Forane:
Melarkode
Founded:
1980
Sunday Mass:
08.00 A.M.
Strengh:
85
Belongs To:
   
Vicar / Dir : Fr. Aricatt C. Antu
  Asst.Dir/Vic:
Contact Office :
Alathur, Palakkad - 678541
Telephone:
04922224097
 
E-Mail:
Website:
 
History of the of Little Flower
 ലിറ്റിൽ ഫ്ളവർ ചർച്ച്
ആലത്തൂർ
സ്ഥലനാമം
പാലക്കാടിന് 20 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ആലത്തൂർ പട്ടണം. ഇന്ന് ആലത്തൂർ പട്ടണം താലൂക്ക് ആസ്ഥാനവും ലോകസഭാ തിരഞ്ഞെടുപ്പ് മണ്ഡലവും കൂടിയാണ്. സസ്യവർഗ്ഗ സ്വാധീനത്തിലൂടെ സ്ഥലനാമങ്ങൾ രൂപപ്പെടുന്നുവെന്ന് ചരിത്രകാരന്മാർ തെളിയിക്കുമ്പോൾ ആലം + ഉൗർ ചേർന്നതാണ് ആലത്തൂരെന്ന് നിഗമനത്തിലെത്താനാവും. ശൈവസങ്കൽപത്തിന്റെ അടിസ്ഥാനത്തിലും ഉണ്ടായിട്ടുള്ളതാവാം ഇൗ സ്ഥലനാമം. (രള.ഏഅദഋഠഠഋഋഞ ീള കിറശമ (ഗലൃമഹമ) ജമഹമസസമറ ഠഢങ ജമഴല 615)
ആദ്യനാളുകൾ
1950 കാലഘട്ടത്തിൽ ആലത്തൂർ, പഴമ്പാലകോട്, പാടൂർ, ചുള്ളിമട പ്രദേശങ്ങളിൽ കൃഷി, കച്ചവടം, ജോലി എന്നിവയ്ക്കായി കൈ്രസ്തവർ താമസം ആരംഭിച്ചു. ഇവർ ആദ്ധ്യാത്മിക കാര്യങ്ങൾക്കായി മേലാർകോട് പളളിയിലാണ് പോയിരുന്നത്. ഇവരുടെ സൗകര്യാർത്ഥം തൃശൂർ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് മേലാർകോട് പള്ളി വികാരി ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചൻ ആലത്തൂർ ശ്രീ. വി.ടി ജോസഫിന്റെ ഭവനത്തിൽ മാസത്തിൽ ഒരു ഞായറാഴ്ച ദിവ്യബലിയർപ്പിക്കുവാനുളള അനുവാദം നല്കി. ആദ്യത്തെ സമർപ്പണം 1973 ഏപ്രിൽ 1-ന് ആയിരുന്നു.
സ്വന്തം സ്ഥലവും പളളിയും
മേലാർകോട് വികാരിയായിരുന്ന ബഹു. ജോൺ എലവുത്തിങ്കലച്ചന്റെ പരിശ്രമഫലമായി ആലത്തൂർ മജിസ്ട്രേറ്റ് കോടതിയായി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടവും അതിനോട് ചേർന്ന് കിടന്ന 43 സെന്റ് സ്ഥലവും ആലത്തൂർ പള്ളിക്കുവേണ്ടി 1976 ജനുവരി 2-ന് വാങ്ങിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കുശേഷം അവിടെ ഞായറാഴ്ചകളിൽ ദിവ്യബലി അർപ്പിക്കാൻ തുടങ്ങി. കുറച്ചു നാളുകൾക്കുശേഷം പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ ദൈവാലയ നിർമ്മാണത്തിന് 1979 ഡിസംബർ 23-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് തറക്കല്ലിട്ടു. കത്തീഡ്രൽ വികാരിയായിരുന്ന ബഹു. ജോർജ്ജ് ചിറ്റിലപ്പിള്ളി അച്ചനാണ് പള്ളിപണിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. അക്കാലത്ത് കത്തീഡ്രലിൽ വിശ്രമ ജീവിതം നയിച്ചിരുന്ന ബഹു. ജോർജ്ജ് ചിറമ്മലച്ചന്റെ സാമ്പത്തികസഹായവും പ്രോത്സാഹനവും ദൈവാലയ നിർമ്മാണം പൂർത്തികരിക്കുന്നതിൽ നിർലോഭം ലഭിച്ചു. അദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്കു മുമ്പിൽ ആലത്തൂർ ഇടവകക്കാർ ശിരസ്സുനമിക്കുന്നു.
തിരുക്കുടുംബ സന്യാസിനികൾ 1976-ൽ ആലത്തൂരിൽ മഠവും സ്കൂളും ആരംഭിച്ചു. പളളിപണി തുടരുന്നതിനാൽ ബലിയർപ്പണം സിസ്റ്റേഴ്സിന്റെ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ബഹു. ആന്റണി കൈതാരത്ത് അച്ചൻ ഒലിപ്പാറയിൽ നിന്ന് ഇവിടെ വന്ന് ബലിയർപ്പിച്ചിരുന്നു. വൃത്താകൃതിയിൽ പണിതീർത്ത ആലത്തൂർ ലിറ്റിൽ ഫ്ളവർ ദൈവാലയത്തിന്റെ ആശീർവാദം 1980 മെയ് 1-ന് ആഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. ആലത്തൂർ കത്തോലിക്കരുടെ ചിരകാലാഭിലാഷം പൂർത്തീകരിക്കപ്പെട്ടു. ഇടവകയുടെ പ്രഥമ ഇടയനായി ബഹു. ജോർജ്ജ് ചിറമ്മലച്ചൻ നിയമിക്കപ്പെട്ടു. അദ്ദേഹം മെയ് 10-ന് ഇവിടെ താമസമാക്കി.
പുതിയ സ്റ്റേഷൻ പളളികൾ
പഴമ്പാലക്കോട്, പാടൂർ പ്രദേശങ്ങളിലുള്ളവർക്ക് ആലത്തൂർ ഇടവകപ്പള്ളിയിലേക്കുള്ള ദൂരം കൂടുതലായതിനാലും ബസ് സൗകര്യം കുറവായിരുന്നതിനാലും ബഹു. ചിറമ്മലച്ചൻ ആ രണ്ടു സ്ഥലങ്ങളിലും ദൈവാലയം നിർമ്മിച്ച് അവിടെയും ആദ്ധ്യാത്മിക കാര്യങ്ങൾ നിർവ്വഹിച്ചു വന്നു. സെമിത്തേരിക്കുവേണ്ടി പെരിങ്കുളം മണലിക്കാട്ടിൽ 1980 സെപ്റ്റംബർ 3-ന് ബഹു. ചിറമേലച്ചൻ 21 സെന്റ് സ്ഥലം വാങ്ങിച്ചു. ബഹു. വണ്ടനാക്കരയച്ചന്റെ കാലഘട്ടത്തിലാണ് സെമിത്തേരി നിർമ്മാണം പൂർത്തിയാക്കി വെ െഞ്ചരിച്ചത്.
പുതിയ ദൈവാലയവും വൈദിക മന്ദിരവും
ഇടവകക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. നിലവിലുള്ള ദൈവാലയത്തിലെ സ്ഥലപരിമിതിമൂലം ദൈവാലയം പുതുക്കിപണിയാൻ ഇവകയോഗം തീരുമാനിച്ചു. 487/98(28.9,98) കല്പനപ്രകാരം രൂപത കാര്യാലയത്തിൽ നിന്ന് അനുവാദം ലഭിച്ചു. 1998 ഒക്ടോബർ 6-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. വികാരി. ബഹു. സേവ്യർ വളയത്തിലച്ചന്റെ ശക്തമായ നേതൃത്വവും ഇടവകക്കാരുടെയും നാട്ടുകാരുടെയും ആത്മാർത്ഥസഹകരണവും കൂടിയായപ്പോൾ മനോഹരമായ ദൈവാലയം ക്രിസ്തു ജയന്തി മഹാജൂബിലി ആഘോഷനാളിൽ പൂർത്തിയാക്കാൻ സാധിച്ചു. 2000 ഡിസംബർ 31-ാം തീയ്യതി അഭിവന്ദ്യ പിതാവ് പുതിയ ദൈവാലയം കൂദാശ ചെയ്ത് ദിവ്യബലിയർപ്പിച്ചു. പുതിയ വൈദികഭവനത്തിന് 2002 മെയ് 6-ാം തീയ്യതി അഭിവന്ദ്യ പിതാവ് തറക്കല്ലിട്ടു. പണിപൂർത്തിയാക്കിയ ഭവനത്തിന്റെ ആശീർവാദം 2003 ജനുവരി 12-ന് പിതാവ് നിർവ്വഹിച്ചു. 
2004 മെയ് 1-ന് രജതജൂബിലി ആഘോഷങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം പാലക്കാട് രൂപത വികാരി ജനറാൾ ആയിരുന്ന റവ മോൺ സെബാസ്റ്റ്യൻ ഇരിമ്പൻ നിർവ്വഹിച്ചു. 2005 ്രെബഫുവരി 5-ന് ആയിരുന്നു രജതജൂബിലിയുടെ സമാപനപരിപാടികൾ. അഭിവന്ദ്യ പിതാവ് ജൂബിലി ബലിയർപ്പിച്ച് ആശംസകൾ നേർന്നു.ജൂബിലി പരിപാടികൾക്ക് ബഹു. മാർട്ടിൻ തട്ടിലച്ചൻ നേതൃത്വം നല്കി. അദ്ദേഹത്തിന്റെ പിൻഗാമികളായി വന്ന ബഹു. ജോസ് അങ്ങേവീട്ടിൽ, ബഹു. ജോമിസ് കൊടകശ്ശേരിൽ, ബഹു. റെനി കാഞ്ഞിരത്തിങ്കൽ എന്നിവർ അതാതു കാലങ്ങളിൽ ഇടവകയുടെ സമഗ്ര വളർച്ചയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്തവരാണ്. ഇപ്പോൾ ബഹു. സുമേഷ് നാല്പതാംകളം അച്ചനാണ് അജപാലനശുശ്രൂഷ ചെയ്തുവരുന്നത്. മതബോധനക്ലാസുകൾക്കുവേണ്ടിയുളള ഹാളിന്റെ പണികൾ ബഹു. അച്ചന്റെ നേതൃത്വത്തിൽ പൂർത്തിയായി. 
31 കുടുംബങ്ങളുമായി തുടക്കം കുറിച്ച ആലത്തൂർ ഇടവകയിൽ നിന്ന് പഴമ്പാലക്കോട്, പാടൂർ, വാലുപറമ്പ് എന്നി ഇടവകകൾ തിരിഞ്ഞതിനുശേഷം ഇപ്പോൾ 93 കുടുംബങ്ങളുണ്ട്.. കുടുംബങ്ങൾ തമ്മിലുള്ള എെക്യവും സഹകരണവും വളർത്തുവാനും അല്മായനേതൃത്വത്തെ വളർത്തിയെടുക്കാനും ഞായറാഴ്ചകളിലെ കുടുംബ കൂട്ടായ്മകൾ വളറെ സഹായകമാണ്. ദൈവാലയ ശുശ്രൂഷകൾ, തിരുകുടുംബ സന്ന്യാസിനികളുടെ സേവനങ്ങൾ എന്നിവ ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.